Your Image Description Your Image Description

ന്യു ജനറേഷന് ഏറ്റവും ഇഷ്ടമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ സെലിബ്രിറ്റികളുടെ പോട്രയിറ്റ് ചിത്രങ്ങൾക്കും രേഖാചിത്രങ്ങൾക്കും കാർട്ടൂൺ ചിത്രങ്ങൾക്കുമൊന്നും യാതൊരു പഞ്ഞവുമില്ല. എന്നാൽ 205 ലക്ഷത്തിലേറെ പ്രേക്ഷകർ ഇൻസ്റ്റഗ്രാമിൽ കണ്ട
ഏക സെലിബ്രിറ്റി കാർട്ടൂൺ ചിത്രം സഖാവ് വി. എസ്. അച്ചുതാനന്ദന്റേതാണ് എന്നതാണ് വലിയ കൗതുകം. വേഗവരയിലെ ലോകറെക്കോഡ് നേട്ടത്തിനുടമയായ അതിവേഗ പെർഫോമിംഗ്‌ ചിത്രകാരൻ ഡോ. ജിതേഷ്ജി ഇരുകൈകളും ഒരേ സമയം ഉപയോഗിച്ച് വെറും പത്ത് സെക്കന്റിനുള്ളിൽ വി. എസി നെ വരയ്ക്കുന്ന ‘വേഗവര റീൽ ‘ ആണ് വ്യൂസ് ന്റെ എണ്ണത്തിൽ 200 ലക്ഷവും കടന്നു മുന്നേറുന്നത്. ലോകനേതാക്കളായ ട്രമ്പി ന്റെയോ പുടിന്റെയോ ഒബാമയുടെയോ തത്സമയ കാർട്ടൂൺ ചിത്രങ്ങൾക്ക് പോലും വി. എസി ന്റെ സ്പീഡ് കാർട്ടൂൺ ചിത്രത്തെ പ്പോലെ കോടികളുടെ റീച്ചില്ല.

Related Posts