Home » Blog » kerala Max » ധുരന്ധറില്‍ കൊട്ട് ദാവൂദിനിട്ട്; പ്രതികാരത്തിന് ഡി കമ്പനി
dhurandhar

ബോക്സ് ഓഫീസ് വിജയമായ ധുരന്ധര്‍ സിനിമയില്‍ ദാവൂദിനു നല്‍കിയ കൊട്ടിന് ഡി കമ്പനി പകപോക്കാന്‍ ഒരുങ്ങുന്നതായി സൂചന. രൺവീർ സിങ് നായകനായ ചിത്രത്തിലെ ‘ബഡേ സാഹേബ്’ മരണക്കിടക്കയിൽ കിടക്കുന്ന രംഗം ദാവൂദുമായി സാമ്യം പുലർത്തുന്നു എന്നതാണ് ഈ പ്രകോപനത്തിനു കാരണം. ദാവൂദ് ജീവിച്ചിരിക്കുന്നു എന്നതിന് തെളിവ് നല്‍കേണ്ട ആവശ്യം ഡി കമ്പനിക്ക് വന്നതോടെയാണ് പ്രതികാരത്തിനു ഡി കമ്പനി ശ്രമിക്കുന്നത്. ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയവും ഡി കമ്പനിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. മുംബൈയിൽ ഗ്രൗണ്ട് നെറ്റ്‌വർക് ഇവര്‍ സജീവമാക്കിയതായാണ് ഇന്റലിജന്‍സ് ഏജന്‍സി നല്‍കുന്ന സൂചന. ഇതിന്റെ ഭാഗമായി ഭീകരഗൂഢാലോചനയ്ക്കായി അംഗങ്ങളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഷക്കീൽ ഗ്യാങ്ങിനാണ് റിക്രൂട്ട്മെന്റ് ചുമതല റിക്രൂട്ട് ചെയ്യുന്നവരെ പരിശീലിപ്പിക്കാനും ആയുധങ്ങൾ നൽകാനുമുള്ള ചുമതല ഏറ്റെടുത്തത് പാക് ചാര സംഘടനയായ ഐഎസ്ഐയാണ്. ഭീകര പദ്ധതി നടപ്പാക്കാൻ ഷാർപ് ഷൂട്ടറായ മുന്ന സിങ്കാഡയെ ചുമതലപ്പെടുത്തിയാതായും വിവരമുണ്ട്. . റിക്രൂട്ട് ചെയ്യപ്പെട്ടവരോട് ഇതിനു പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തിയിട്ടില്ല. മുംബൈയിലെ തെരുവുകളിൽനിന്നുള്ളവര്‍ക്ക് ബാന്ദ്ര ഗരീബ് നഗറിലെ അനധികൃത മസ്ജിദിന് നേരെയുള്ള ബുൾഡോസർ നടപടിയുടെ ദൃശ്യങ്ങള്‍ കാണിച്ച് പ്രകോപിപ്പിച്ചിട്ടുണ്ട്. എന്തായാലും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആദിത്യ ധാർ സംവിധാനം ചെയ്ത് രൺവീർ സിംഗ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരു ബോളിവുഡ് ആക്ഷൻ സ്പൈ ത്രില്ലർ ചിത്രമാണ് ‘ധുരന്ധർ’. ഇതിന്റെ രണ്ടാം പതിപ്പും വന്‍ ഹിറ്റായിരുന്നു. കറാച്ചിയിലെ അധോലോകത്തെയും, ഐ.എസ്.ഐ ബന്ധങ്ങളെയും തകർത്തെറിയുന്ന ഒരു ഇന്ത്യൻ ചാരന്റെ കഥയാണ് ചിത്രം പറയുന്നത്.പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ എങ്ങിനെയാണ് ഭീകരവാദം ആസൂത്രണം ചെയ്യുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന ഈ സിനിമ വന്‍ഹിറ്റായിരുന്നു. പഞ്ചാബ് സ്വദേശിയായ ജസ് കിരിത് എങ്ങനെയാണ് പാക്കിസ്ഥാൻ ചാരനാകുന്നത്, അയാളെ എങ്ങനെയാണ് ഇന്ത്യയുടെ ഇന്റലിജൻസ് മേധാവി അജയ് സന്യല്‍ കണ്ടെത്തുന്നത്, എന്നിങ്ങനെ ആദ്യ ഭാഗത്തിൽ അവശേഷിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് രണ്ടാം ഭാഗം നല്‍ക്കുന്നത്.

നോട്ട് നിരോധനവും യുപി രാഷ്ട്രീയവും പറയുന്ന രംഗങ്ങളിൽ. കേരളത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. യുപി കഴിഞ്ഞാൽ ഈ സിനിമയിൽ പറയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനവും കേരളമാണ്. 2023-ൽ പുറത്തിറങ്ങിയ ബഹുഭാഷാ ചിത്രമായ ദി കേരള സ്റ്റോറിയും പറയുന്നത് കേരളത്തിലെ തീവ്രവാദ ബന്ധം തന്നെയായിരുന്നു. ഈ സിനിമയുടെയും രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നു.