വിക്ടോറിയൻ പാർലമെന്റിലേക്ക് വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോർജിന് ക്ഷണം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
123

വിക്ടോറിയൻ പാർലമെന്റിലേക്ക് വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോർജിന് ക്ഷണം

June 16, 2025
0

തിരുവനന്തപുരം : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് ആസ്‌ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ക്ഷണം. വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനും പാർലമെന്റിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനുമായാണ് ക്ഷണിച്ചിരിക്കുന്നത്. കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിന്റെ അംഗീകാരമായിട്ടാണ് മന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 19-ാം തീയതിയിലെ വിക്ടോറിയൻ പാർലമെന്റ് സമ്മേളനത്തിലാണ് മന്ത്രി പങ്കെടുക്കുന്നത്. സംസ്ഥാനങ്ങളിലെ മന്ത്രിമാർക്ക് അപൂർവമായാണ് ഇത്തരമൊരു അവസരം ലഭിക്കുന്നത്. ഈ കാലയളവിൽ കേരളവും വിക്ടോറിയയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഒട്ടേറെ പ്രവർത്തനങ്ങൾ

Continue Reading
എല്ലാ മരണങ്ങളും വനം വകുപ്പിന്റെ തലയിൽ കെട്ടിവെക്കരുതെന്ന് എ കെ ശശീന്ദ്രൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
143

എല്ലാ മരണങ്ങളും വനം വകുപ്പിന്റെ തലയിൽ കെട്ടിവെക്കരുതെന്ന് എ കെ ശശീന്ദ്രൻ

June 15, 2025
0

തിരുവനന്തപുരം: വനത്തിൽ നടക്കുന്ന എല്ലാ മരണങ്ങളും വനം വകുപ്പിൻറെ തലയിൽ കെട്ടിവെക്കരുതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.വനത്തിന് ഉള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി നടത്തുന്ന അക്രമങ്ങളും രണ്ടായി കാണണമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു. തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ്

Continue Reading
കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
146

കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

June 15, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സതീഷ്, ബിന്ദു എന്നിവരെയാണ് മരിച്ചത്. ബിന്ദുവിനെ തൂങ്ങിയ നിലയിലും സതീശിനെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. കോൺട്രാക്ടറാണ് മരിച്ച സതീശ്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Continue Reading
നെയ്യാറ്റിൻകര പനച്ചമൂട്ടിൽ 48 വയസുകാരിയെ കാണാനില്ല
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
128

നെയ്യാറ്റിൻകര പനച്ചമൂട്ടിൽ 48 വയസുകാരിയെ കാണാനില്ല

June 15, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകര പനച്ചമൂട്ടിൽ 48 വയസുകാരിയെ കാണാനില്ല. പനച്ചമൂട് സ്വദേശി പ്രീയവദയെയാണ് രണ്ട് ദിവസമായി കാണാതായത്. ഇവർ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. കൊന്ന് കുഴിച്ച് മൂടിയതായി സംശയമെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അയൽവാസിയെ വെള്ളറട പൊലീസ് ചോദ്യം ചെയ്യുകയാണ്.

Continue Reading
കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് എം സ്വരാജ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
120

കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് എം സ്വരാജ്

June 15, 2025
0

തിരുവനന്തപുരം : പെട്ടി വിഷയം നാടകം എന്ന ആവർത്തിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നാടിനെയോ ജനങ്ങളെയോ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാത്തവരാണ് യുഡിഎഫ്. എം സ്വരാജിന്റെ പ്രതികരണം… കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണം. നിലമ്പൂരിലേക്ക് എല്ലാ നേതാക്കളും വരട്ടെ. പ്രിയങ്ക ഗാന്ധിയെ നിലമ്പൂരുകാർക്ക് കാണാനുള്ള ഒരു അവസരം ഒക്കെ ഉണ്ടാകട്ടെ. അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു. മുസ്ലിം ലീഗ് പാകിസ്താൻ അനുകൂലികൾ എന്ന

Continue Reading
തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
140

തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

June 15, 2025
0

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയതെന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ധനം നിറയ്ക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണം.

Continue Reading
കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതി തൂങ്ങി മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
123

കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതി തൂങ്ങി മരിച്ചു

June 15, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തോളൂർ സ്വദേശി അപർണയെ ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി അപർണ മുറി തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ ഭർതൃവീട്ടുകാർ വാതിൽ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ആര്യനാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

Continue Reading
ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം ; ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് 21 മുതല്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
133

ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം ; ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് 21 മുതല്‍

June 15, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷന് പരാതി സമർപ്പിച്ചിട്ടുള്ളവർക്കുള്ള ഹിയറിംഗ് ജൂൺ 21ന് ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ചാണ് ഡീലിമിറ്റേഷൻ കമ്മീഷൻ ഹീയറിംഗ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലാണ് ഹീയറിംഗ് നടക്കുക. ബ്‌ളോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷൻ നേരിൽ കേൾക്കുക. 131 ബ്ലോക്ക് പഞ്ചായത്തുകളിലായി ആകെ 782

Continue Reading
സം​സ്ഥാ​ന​ത്ത് ‌‌‌അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
106

സം​സ്ഥാ​ന​ത്ത് ‌‌‌അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത

June 15, 2025
0

തി​രു​വ​ന​ന്ത​പു​രം : അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്കുളള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേ​ര​ളാ തീ​ര​ത്ത് ക​ട​ൽ പ്ര​ക്ഷു​ബ്ദ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്.

Continue Reading
പോഷ് ആക്ടിന്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് പി. സതീദേവി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
106

പോഷ് ആക്ടിന്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് പി. സതീദേവി

June 13, 2025
0

തിരുവനന്തപുരം : പോഷ് ആക്ട് നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. അത്രത്തോളം നിർവചിക്കപ്പെട്ട നിയമമാണിതെന്നും ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി. കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പോഷ് ആക്ട് 2013 സംസ്ഥാനതല ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. സതീദേവി. സ്വാതന്ത്ര്യലബ്ദിക്കുശേഷം രാജ്യത്തുണ്ടായ നിയമങ്ങൾ സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നവയാണ്. സുപ്രീംകോടതി പുറപ്പെടുവിച്ച വൈശാഖ മാർഗനിർദ്ദേശങ്ങൾ പശ്ചാത്തലമാക്കിയാണ് പോഷ് ആക്ട് 2013

Continue Reading