മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ന്ന വേ​ദി​ക്ക് പു​റ​ത്ത് തീ​യും പു​ക​യും
Kerala Kerala Mex Kerala mx Palakkad Top News
1 min read
174

മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ന്ന വേ​ദി​ക്ക് പു​റ​ത്ത് തീ​യും പു​ക​യും

May 18, 2025
0

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ന​ട​ന്ന ഹാ​ളി​ന് പു​റ​ത്ത് തീപ്പൊരിയും പുകയും ഉയര്‍ന്നത് ആശങ്കയ്ക്കിടയാക്കി. മലമ്പുഴയില്‍ നടന്ന സംസ്ഥാനതല പട്ടികജാതി-പട്ടികവര്‍ഗ മേഖലാ സംഗമവേദിക്ക് പുറത്തായിരുന്നു സംഭവം. പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ പ​രി​ഭ്രാ​ന്ത​രാ​വു​ക​യും പ​രി​പാ​ടി അ​ൽ​പ​സ​മ​യം നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്തു. ജ​ന​റേ​റ്റ​റി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.  

Continue Reading
വാളയാറിൽ നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി
Kerala Kerala Mex Kerala mx Palakkad Top News
0 min read
159

വാളയാറിൽ നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി

May 17, 2025
0

വാളയാർ: പാലക്കാട് വാളയാറിൽ ലൈസൻസില്ലാതെ കടത്താൻ ശ്രമിച്ച വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സംഭവത്തിൽ ചരക്ക് ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് തമിഴ്നാട് രജിസ്ട്രേഷൻ ചരക്കു ലോറി വാളയാ൪ പോലീസിന്റെ ശ്രദ്ധയിൽപെട്ടത്. ചെക്ക് പോസ്റ്റും കടന്ന് റോഡരികിൽ നി൪ത്തിയിട്ടിയിരിക്കുകയായിരുന്നു ലോറി. ലോറിക്കരികിൽ പൊലീസ് എത്തിയപ്പോൾ ഡ്രൈവ൪ ഇറങ്ങിയോടാൻ ശ്രമിച്ചു. ലോഡിന് മുകളിലെ ടാ൪പ്പായ മാറ്റിയപ്പോൾ പഴങ്ങളും പച്ചക്കറികളും കൊണ്ടുവരുന്ന

Continue Reading
ക​ണ്ടെ​യ്ന​ർ ലോ​റി​യ്ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ചു ;​ യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
166

ക​ണ്ടെ​യ്ന​ർ ലോ​റി​യ്ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ചു ;​ യു​വാ​വ് മ​രി​ച്ചു

May 15, 2025
0

പാ​ല​ക്കാ​ട്: ക​ണ്ടെ​യ്ന​ർ ലോ​റി​യ്ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് യുവാവിന് ദാരുണാന്ത്യം. മ​ല​പ്പു​റം വ​ണ്ടൂ​ർ സ്വ​ദേ​ശി ജി​ഷ്ണു​രാ​ജാ​ണ് (26) മ​രി​ച്ച​ത്. പാ​ല​ക്കാ​ട്ടെ മ​രു​ത​റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ഞ്ചി​ക്കോ​ട് കി​ൻ​ഫ്ര​യി​ലെ പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ജി​ഷ്ണു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സു​ഹൃ​ത്തി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.  

Continue Reading
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
170

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
0

പാലക്കാട്: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങിപോക്കുകയായിരുന്നു. ഇരുവരേയും കാണാതായതിനെ തുടർന്നാണ് പരിശോധന നടത്തിയത്. 20കാരൻ്റെ ഫോണ്‍ ലൊക്കേഷൻ നോക്കിയാണ് വെള്ളത്തിൽ മുങ്ങിയതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇന്ന് പുലർച്ചയാണ് മൃതദേഹം കണ്ടെത്തിയത്.

Continue Reading
വി.ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം 18 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
Kerala Kerala Mex Kerala mx Palakkad Top News
1 min read
168

വി.ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം 18 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

May 14, 2025
0

പാലക്കാട് : പാലക്കാട് മെഡിക്കല്‍ കോളേജിന് സമീപം യാക്കര വില്ലേജിലെ അഞ്ച് ഏക്കറില്‍ നിര്‍മിച്ച വി.ടി.ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനത്തിനായി ഒരുങ്ങി. 68 കോടി ചിലവില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സാംസ്‌കാരിക സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുളള സമുച്ചയത്തില്‍ ആധുനിക ലൈറ്റിങ്, സൗണ്ട്, പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ അടങ്ങിയ എ.വി. തിയേറ്റര്‍, ബ്ലാക്ക് ബോക്‌സ് തിയേറ്റര്‍, ശില്‍പശാലകള്‍ക്കുളള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനോഹരമായ

Continue Reading
എന്റെ കേരളം പ്രദര്‍ശന വിപണന മേള ; കുടുംബശ്രീ ഫുഡ് കോര്‍ട്ടിന് മികച്ച വരുമാനം
Kerala Kerala Mex Kerala mx Palakkad Top News
1 min read
183

എന്റെ കേരളം പ്രദര്‍ശന വിപണന മേള ; കുടുംബശ്രീ ഫുഡ് കോര്‍ട്ടിന് മികച്ച വരുമാനം

May 14, 2025
0

പാലക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് നാല് മുതല്‍ മെയ് 10 വരെ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പത്ത് ലക്ഷത്തിലധികം വരുമാനവുമായി കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്. ഏഴ് ദിവസത്തെ മേളയില്‍ 11,31,760 രൂപയാണ് കുടുംബശ്രീക്ക് വരുമാനമായി ലഭിച്ചത്. അക്ഷയ ജ്യൂസ്, അക്കു ഫുഡ്സ്, അട്ടപ്പാടി വനസുന്ദരി, ആര്‍.എം പാനിപുരി, സുഭിക്ഷ, രുചി, പുതുമ, ഹിമം ലസ്സി, ട്രാന്‍സ് ജെന്‍ഡര്‍ ഗ്രൂപ്പായ മീര എന്നിങ്ങനെ

Continue Reading
മധ്യവയസ്‌കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Palakkad Top News
0 min read
136

മധ്യവയസ്‌കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025
0

പാലക്കാട്: പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ മധ്യവയസ്‌കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. മച്ചിങ്ങത്തൊടി വീട്ടിൽ അഷ്‌റഫലിയാണ് (46) മരിച്ചത്. ഇന്നലെ രാവിലെയോടെ സംഭവം. പ്രദേശവാസികളാണ് അഷ്‌റഫലിയെ വീട്ടുമുറ്റത്ത് കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. വീടിന്റെ സിറ്റൗട്ടിൽ രക്തം തളം കെട്ടി കിടക്കുന്നതും കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച അഷ്‌റഫലിക്ക് അസുഖങ്ങൾ ഉള്ളതായാണ് വിവരം. രക്തം ചർദ്ദിച്ചതാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ കുറച്ച്

Continue Reading
പത്തനംതിട്ട പുളിക്കീഴിൽ ബിവറേജസ് ഔട്ടലെറ്റിൽ തീപിടിത്തം
Kerala Kerala Mex Kerala mx Palakkad Top News
1 min read
126

പത്തനംതിട്ട പുളിക്കീഴിൽ ബിവറേജസ് ഔട്ടലെറ്റിൽ തീപിടിത്തം

May 14, 2025
0

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം. തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. രാത്രി എട്ടോടെയാണ് അപകടം ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്ന് തീ മുകളിലേക്ക് ആളിപ്പടര്‍ന്നു. തീ പടരുന്നത് കണ്ട് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു സംഭവത്തെതുടര്‍ന്ന് തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണില്‍ മുഴുവൻ

Continue Reading
ചാരായം വാറ്റുന്നതിനിടെ രണ്ടുപേർ എക്‌സൈസ് പിടിയിൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
131

ചാരായം വാറ്റുന്നതിനിടെ രണ്ടുപേർ എക്‌സൈസ് പിടിയിൽ

May 14, 2025
0

ഒറ്റപ്പാലം : ചാരായം വാറ്റുന്നതിനിടെ രണ്ടു പേർ എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. ഇവരിൽ നിന്ന് 10 ലീറ്റർ ചാരായം പിടിച്ചെടുത്തു. ചുനങ്ങാട് വാണിവിലാസിനി ഇരുപ്പക്കുഴിപ്പറമ്പ് വീട്ടിൽ സന്ദീപ്(32), വരോട് കൃഷ്ണ നിവാസിൽ ജയകൃഷ്ണൻ (37) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ചൂനങ്ങാട് സ്വദേശി വിനോദ് ഒളിവിലാണ്. ചുനങ്ങാട് നാഗത്തോട്ടിൽൽ വെച്ച് വാറ്റുന്നതിനിടെയാണ് ഇവർ പിടിയിലായത്.15 ലീറ്ററോളം വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Continue Reading
തൃത്താലയിൽ വീട്ടിനുള്ളിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
162

തൃത്താലയിൽ വീട്ടിനുള്ളിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

May 13, 2025
0

പാലക്കാട് : പാലക്കാട് തൃത്താലയിൽ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപികയെയാണ് (21) മരിച്ചത്. കിടപ്പ് മുറിയിലെ ജനൽകമ്പിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേ സമയം മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം എന്ന ഒറ്റവരി മാത്രമാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കേസ് എടുത്തു.

Continue Reading