സ്‌​കൂ​ളി​നു​ള്ളി​ൽ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Palakkad Top News
0 min read
173

സ്‌​കൂ​ളി​നു​ള്ളി​ൽ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

June 8, 2025
0

പാ​ല​ക്കാ​ട്‌: മ​ണ്ണാ​ർ​ക്കാ​ട് പ​ള്ളി​ക്കു​റു​പ്പ് ഹൈ​സ്‌​കൂ​ളി​ൽ ജീ​വ​ന​ക്കാ​ര​നെ തൂ​ങ്ങി മ​രി​ച്ചു. സ്‌​കൂ​ളി​ലെ നോ​ൺ ടീ​ച്ചി​ങ് ജീ​വ​ന​ക്കാ​ര​നാ​യ അ​നൂ​പാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ്‌​കൂ​ളി​ൽ രാ​ത്രി ഡ്യൂ​ട്ടി​ക്കെ​ത്തി​യ വാ​ച്ച്‌​മാ​നാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. പി​ന്നാ​ലെ പോ​ലീ​സി​നെ​യും സ്‌​കൂ​ൾ അ​ധി​കൃ​ത​രെ​യും വി​വ​ര​മ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​ട​ക്കാ​പു​ത്തൂ​ർ സ്‌​കൂ​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​നൂപ് ആ​ത്മ​ഹ​ത്യസി ചെയ്തത്‌.

Continue Reading
മൂന്നരവയസ്സുകാരിയുടെ കണ്ണിൽ നിന്ന് മൂന്ന് സെന്റീമീറ്റർ വലുപ്പമുള്ള വിരയെ നീക്കി
Kerala Kerala Mex Kerala mx Palakkad Top News
0 min read
182

മൂന്നരവയസ്സുകാരിയുടെ കണ്ണിൽ നിന്ന് മൂന്ന് സെന്റീമീറ്റർ വലുപ്പമുള്ള വിരയെ നീക്കി

June 6, 2025
0

പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മൂന്നര വയസ്സുള്ള കുട്ടിയുടെ കണ്ണിൽ നിന്നും ഡയറോഫിലേറിയ വിരയെ നീക്കം ചെയ്തു. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ കണ്ണിൽ നടത്തിയ സർജറിയാണ് വിജയകരമായി പൂർത്തിയാക്കിയത്. താലൂക്കാശുപത്രിയുടെ ഒപിയിൽ കണ്ണ് വല്ലാതെ ചുവക്കുന്ന പ്രശ്‌നവുമായാണ് പെൺകുട്ടിയും രക്ഷിതാവുമെത്തിയിരുന്നത്. കണ്ണിന്റെ പുറംപാളിയിൽ (കൺജക്റ്റൈവ) ചലിക്കുന്ന സ്ഥിതിയിലായിരുന്നു വിര. തുടർന്ന് ഡോക്ടർമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയനടത്തി വിരയെ പുറത്തെടുത്തു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ: അനിമയും, ഡോ: സിത്താരയുമടങ്ങുന്ന സംഘമാണ്

Continue Reading
പാ​ല​ക്കാ​ട് വി​ദ്യാ​ർ​ഥി​നി​ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി
Kerala Kerala Mex Kerala mx Palakkad Top News
0 min read
185

പാ​ല​ക്കാ​ട് വി​ദ്യാ​ർ​ഥി​നി​ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി

June 6, 2025
0

പാ​ല​ക്കാ​ട്: വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് ന​ല്ലേ​പ്പി​ള്ളി ഒ​ലി​വും​പൊ​റ്റ​യി​ൽ സെ​ൽ​ഫി​ന്‍റെ മ​ക​ൾ സ​മൃ​ത​യേ​യാ​ണ് വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ചത്. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ് പ്ല​സ്‌​വ​ൺ പ്ര​വേ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.ജോ​ലി​ക്കു പോ​യ മാ​താ​പി​താ​ക്ക​ൾ തി​രി​ച്ചു​വ​ന്ന​പ്പോ​ൾ സ​മൃ​ത​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Continue Reading
കാന്‍സര്‍ പ്രതിരോധ കാമ്പയിന്‍ രണ്ടാംഘട്ടത്തിന് തുടക്കം
Kerala Kerala Mex Kerala mx Palakkad Top News
1 min read
171

കാന്‍സര്‍ പ്രതിരോധ കാമ്പയിന്‍ രണ്ടാംഘട്ടത്തിന് തുടക്കം

June 5, 2025
0

പാലക്കാട് : ആരോഗ്യം ആനന്ദം 2.0 കാന്‍സര്‍ പ്രതിരോധ കാമ്പയിന്റെയും ലോകപുകയില വിരുദ്ധ ദിനാചരണത്തിന്റെയും ഉദ്ഘാടനം പുല്ലാട് സെന്റ് ആന്റണീസ് മലങ്കര സുറിയാനി കാതലിക് ചര്‍ച്ച് ഹാളില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ നിര്‍വഹിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുജാത അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട , കാഞ്ഞീറ്റുകര സാമൂഹികാരോഗ്യ കേന്ദ്രം, കോയിപ്രം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. ജില്ലാ

Continue Reading
കൊഴിഞ്ഞാമ്പാറയിൽ വൻ സ്പിരിറ്റ് വേട്ട
Kerala Kerala Mex Kerala mx Palakkad Top News
0 min read
167

കൊഴിഞ്ഞാമ്പാറയിൽ വൻ സ്പിരിറ്റ് വേട്ട

June 4, 2025
0

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വൻ സ്പിരിറ്റ് വേട്ട. കള്ളിൽ കലക്കാനായി ലോറിയുടെ രഹസ്യ അറയിൽ കടത്തുകയായിരുന്ന 1155 ലിറ്റ൪ സ്പിരിറ്റാണ് പൊലീസ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന തൃശൂ൪ അന്തിക്കാട് സ്വദേശി ഷിജുവിനെ കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുട൪ന്ന് നടത്തിയ പരിശോധനയിലാണ് നീലങ്കാച്ചിയിൽ നിന്നും ലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്. ക൪ണാടകയിലേക്ക് ലോഡിറക്കി തിരിച്ചു വരികയാണെന്ന് കസ്റ്റഡിയിലായ ഷിജു കള്ളം പറഞ്ഞു. വിശദമായി ചോദ്യം ചെയ്യലിനൊടുവിൽ സ്പിരിറ്റ് നിറയ്ക്കുന്ന ഭാഗം ഷിജു തന്നെ പൊലീസിന് കാണിച്ചുകൊടുത്തു.

Continue Reading
ലോ​റി മറിഞ്ഞുണ്ടായ അപകടത്തിൽ  നാല് പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Palakkad Top News
1 min read
174

ലോ​റി മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്

June 4, 2025
0

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ലോ​റി മറിഞ്ഞുണ്ടായ അപകടത്തിൽ അ​പ​ക​ടം. എ​ട​ത്ത​നാ​ട്ടു​ക​ര​യി​ലെ വ​ട്ട​മ​ല വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തെ വ​ള​വി​ലാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. മ​ര​വു​മാ​യി മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ നാ​ലു​പേ​രാ​ണ് വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.  

Continue Reading
നായയെ തട്ടി ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്
Kerala Kerala Mex Kerala mx Palakkad Top News
1 min read
180

നായയെ തട്ടി ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

June 4, 2025
0

പാലക്കാട് : നായയെ തട്ടി ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് മണ്ണാർക്കാട് ഉണ്ണിയാൽ റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ തടിയംപറമ്പ് വടക്കൻ മുഹമ്മദിന്‍റെ മകൻ കുഞ്ഞുമുഹമ്മദിന് (38) ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു.  

Continue Reading
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Palakkad Top News
0 min read
190

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

June 2, 2025
0

പാലക്കാട്: പാലക്കാട് അലനല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. പാലക്കാഴി ചോലാക്കാടൻ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആദിലിനെയാണ് (14) വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരണപ്പെട്ടആദിൽ. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വീട്ടിൽ സഹോദരങ്ങളുമായുള്ള വഴക്ക് കാരണം അമ്മ ചീത്ത പറഞ്ഞ മനോവിഷമത്തിലാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

Continue Reading
വാ​ണി​യം​കു​ള​ത്ത് കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Kerala Kerala Mex Kerala mx Palakkad Top News
0 min read
195

വാ​ണി​യം​കു​ള​ത്ത് കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

June 2, 2025
0

പാ​ല​ക്കാ​ട്: വാ​ണി​യം​കു​ള​ത്ത് കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പ​ന​മ​ണ്ണ സ്വ​ദേ​ശി ശ​ശി​കു​മാ​ർ ആ​ണ് മരണപ്പെട്ടത്.വാ​ണി​യം​കു​ളം പാ​തി​പ​റ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴാ​ടെ​ അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​തി​പാ​റ​യി​ലെ അ​രു​ൺ ഷാ​ജ് എ​ന്ന സ്വ​ന്തം ഫാ​ബ്രി​ക്കേ​ഷ​ൻ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ക​ട​യ​ട​ച്ച് റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ടം. വാ​ണി​യം​കു​ള​ത്തെ പി.​കെ. ദാ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
Kerala Kerala Mex Kerala mx Palakkad Top News
1 min read
187

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

May 31, 2025
0

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരണപ്പെട്ടത്.വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്ന് വിവരം. ചീരക്കടവിലെ വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത്പശുവിനെ മേയ്ക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ മല്ലനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

Continue Reading