ക്ഷേത്രത്തിലെ വിപ്ലവ ഗാന കേസ്: ഒന്നാം പ്രതി ഗായകന്‍ അലോഷി,മൂന്ന് പേര്‍ക്കെതിരെ കേസ്
Kerala Kerala Mex Kerala mx Kollam Top News
1 min read
242

ക്ഷേത്രത്തിലെ വിപ്ലവ ഗാന കേസ്: ഒന്നാം പ്രതി ഗായകന്‍ അലോഷി,മൂന്ന് പേര്‍ക്കെതിരെ കേസ്

August 30, 2025
0

കൊല്ലം: കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം ആലപിച്ച സംഭവത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കുമാറിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ രണ്ട് പേരും കേസില്‍ പ്രതികളാണ്. സംഭവത്തില്‍ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു. സംഭവത്തെ ലാഘവത്തോടെ കാണാനാകില്ല, സംഘാടകര്‍ക്കെതിരെ കേസ് എടുക്കാവുന്ന കുറ്റങ്ങള്‍ പ്രകടമാണ്, ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം

Continue Reading
തെരുവ്നായപ്രശ്നപരിഹാരത്തിന് ജില്ലാ പഞ്ചായത്തിന്റെ പോര്‍ട്ടബിള്‍ എ.ബി.സി സെന്ററുകള്‍
Kerala Kerala Mex Kerala mx Kollam Top News
0 min read
56

തെരുവ്നായപ്രശ്നപരിഹാരത്തിന് ജില്ലാ പഞ്ചായത്തിന്റെ പോര്‍ട്ടബിള്‍ എ.ബി.സി സെന്ററുകള്‍

August 8, 2025
0

ജില്ലയിലെ തെരുവ്നായപ്രശ്നത്തിന് പരിഹാരമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോര്‍ട്ടബിള്‍ എ.ബി.സി സെന്റര്‍ നടപ്പിലാക്കുന്നു.  കുര്യോട്ട്മലയില്‍ നിര്‍മ്മിച്ചുവരുന്ന എബിസി സെന്ററിമ്പുറമേയാണ്  പുതിയവ. കാരവന്‍ മാതൃകയിലുള്ള കാബിനാണ് ഏര്‍പ്പെടുത്തുന്നത്. മൂന്ന് ഓപ്പറേഷന്‍ ടേബിളുകളാണുള്ളത്. വന്ധ്യംകരണത്തിന് ശേഷം പാര്‍പ്പിക്കുന്ന കൂടുകളും പോര്‍ട്ടബിള്‍ സെന്ററിന്റെ ഭാഗമാണ്. തുക ജില്ലാ പഞ്ചായത്താണ് വഹിക്കുന്നത്. ജനസാന്ദ്രതകുറഞ്ഞ മേഖലയിലാകും സെന്റര്‍ ക്യാമ്പ് ചെയ്യുക. ഏഴ് ദിവസം തദ്ദേശസ്വയംഭരണസ്ഥാപനപരിധിയിലെ പരമാവധി തെരുവുനായകളെ വന്ധ്യംകരിക്കും. ശേഷം നാല് ദിവസം സംരക്ഷണം  നല്‍കിയശേഷം തുറന്നുവിടും.

Continue Reading
ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍ എ ബി എച്ച് അംഗീകാരം അനുമോദന യോഗം ഓഗസ്റ്റ് 10ന്
Kerala Kerala Mex Kerala mx Kollam Top News
1 min read
69

ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍ എ ബി എച്ച് അംഗീകാരം അനുമോദന യോഗം ഓഗസ്റ്റ് 10ന്

August 8, 2025
0

ജില്ലയിലെ 20 ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്  അംഗീകാരം ലഭിച്ച പശ്ചാത്തലത്തില്‍ ആയുഷ്-ആയുര്‍വേദ-ഹോമിയോ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി നാഷണല്‍ ആയുഷ്മിഷന്‍ ഓഗസ്റ്റ് 10ന്  അനുമോദന യോഗം ഹോട്ടല്‍ നാണിയില്‍ നടത്തും. വൈകിട്ട് മൂന്നിന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി  ജെ. ചിഞ്ചുറാണി  ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഡോ.പി കെ ഗോപന്‍ അധ്യക്ഷനാകും.

Continue Reading
ന്യായവില ഉറപ്പാക്കാന്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍: മന്ത്രി ജി ആര്‍ അനില്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
83

ന്യായവില ഉറപ്പാക്കാന്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍: മന്ത്രി ജി ആര്‍ അനില്‍

August 2, 2025
0

ഓണം കണക്കിലെടുത്ത് ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുകയാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ചിന്നക്കട താലൂക്ക് സപ്ലൈ ഓഫീസിന് സമീപമുള്ള സുഭിക്ഷ ഭക്ഷണശാല, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, താമരക്കുളത്തെ പീപിള്‍സ് ബസാര്‍ എന്നിവ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. വെളിച്ചെണ്ണ വില 349 രൂപയില്‍ നിന്നും വീണ്ടും കുറയും. കൃഷി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍  വെളിച്ചെണ്ണ ഉത്പാദന-വിതരണത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കേരഫെഡും, കേരജം

Continue Reading
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ പില്‍ഗ്രിം ഹൗസ്; മന്ത്രി കെ എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
0 min read
95

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ പില്‍ഗ്രിം ഹൗസ്; മന്ത്രി കെ എന്‍ ബാലഗോപാല്‍

August 2, 2025
0

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ 5 കോടി രൂപ വിനിയോഗിച്ച് പില്‍ഗ്രിം ഹൗസിന്റെയും അമിനിറ്റി സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍  ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍.  ക്ഷേത്രത്തില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ട്  വികസന പ്രവര്‍ത്തനങ്ങള്‍ക്ക്   വിനിയോഗിക്കാന്‍  കോടതിയുടെ അനുമതി വേണം.  ദേവസ്വത്തിന്റെ തനത് വികസന പ്രവര്‍ത്തനങ്ങളല്ലാതെ കിഫ്ബി ഫണ്ടില്‍ നിന്നുമുള്ള വികസന പ്രവര്‍ത്തനങ്ങളും ഇവിടെ നടപ്പാക്കാനുദ്ദേശിക്കുന്നു. ഇരിപ്പിടങ്ങള്‍ ഒരുക്കിയുള്ള കൊട്ടാരക്കര ക്ഷേത്രക്കുള നവീകരണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

Continue Reading
വനമിത്ര പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Kollam Top News
1 min read
71

വനമിത്ര പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

August 1, 2025
0

സാമൂഹിക വനവത്കരണം, ജൈവ വൈവിധ്യ പരിപാലനം തുടങ്ങിയ മേഖലകളിലെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് നല്‍കുന്ന 2025-2026ലെ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 25000 രൂപയും പ്രശംസ പത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ സഹിതം ഓഗസ്റ്റ് 10നകം www.forest.kerala.gov.in ല്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0474 2748976.

Continue Reading
വെളിയം സര്‍ക്കാര്‍ ഐ.ടി.ഐയ്ക്ക് സ്ഥിരം ക്യാമ്പസ് അനുയോജ്യമായ ഭൂമി കണ്ടെത്തിയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
0 min read
66

വെളിയം സര്‍ക്കാര്‍ ഐ.ടി.ഐയ്ക്ക് സ്ഥിരം ക്യാമ്പസ് അനുയോജ്യമായ ഭൂമി കണ്ടെത്തിയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

July 29, 2025
0

വെളിയം ഐ.ടി.ഐയ്ക്ക് പുതിയ ക്യാമ്പസിന് അനുയോജ്യമായ ഭൂമികണ്ടെത്തിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.കെട്ടിട നിര്‍മാണത്തിനും അനുബന്ധ സൗകര്യവികസനത്തിനും അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ തീര്‍പ്പാക്കി. താല്‍ക്കാലികസൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയില്‍ നിന്ന് പഠിച്ചിറങ്ങുന്ന 85 ശതമാനം വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ലഭ്യമാകുന്നു. പുതിയ ക്യാമ്പസ് വരുന്നതോടെ കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാനും നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങള്‍ക്കും സാധ്യതയേറുമെന്നും മന്ത്രി വ്യക്തമാക്കി.വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

Continue Reading
ഇലക്ട്രിക്കല്‍ വയര്‍മാന്‍  പ്രായോഗിക പരീക്ഷ
Kerala Kerala Mex Kerala mx Kollam Top News
1 min read
92

ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ

July 23, 2025
0

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ 2024 പ്രായോഗിക പരീക്ഷ   ജൂലായ്  28, 29 തീയതികളില്‍  ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.റ്റി.ഐ-ല്‍  നടത്തും.   ഡൗണ്‍ലോഡ് ചെയ്ത  ഹാള്‍ടിക്കറ്റുമായി   ഹാജരാകണം. ഫോണ്‍: 0474 2953700.

Continue Reading
കര്‍ഷക ഉല്‍പാദന സംഘങ്ങള്‍ക്ക്  ധനസഹായം; അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Kollam Top News
1 min read
117

കര്‍ഷക ഉല്‍പാദന സംഘങ്ങള്‍ക്ക് ധനസഹായം; അപേക്ഷ ക്ഷണിച്ചു

July 16, 2025
0

കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ്, കേരള സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം, ആത്മ മുഖേന  കര്‍ഷകഉല്‍പാദന സംഘങ്ങള്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ നവീന പ്രോജക്ടുകള്‍   നടപ്പിലാക്കുന്നതിന് സാമ്പത്തികസഹായം നല്‍കും.   ജില്ലയിലെ ബ്ലോക്കുകളില്‍ രൂപീകരിച്ചിട്ടുള്ള കര്‍ഷകഉല്‍പാദകസംഘങ്ങള്‍ (രജിസ്‌ട്രേഷന്‍ ചെയ്ത ഒരു വര്‍ഷം തികഞ്ഞവ), വിവിധ ഏജന്‍സികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതും മുന്‍കാലങ്ങളില്‍ ഇതേഘടകത്തില്‍ സാമ്പത്തിക സഹായം ലഭിക്കാത്തതുമായ കര്‍ഷകഉത്പാദക കമ്പനികള്‍ (രജിസ്‌ട്രേഷന്‍ ചെയ്തു മൂന്നുവര്‍ഷം തികഞ്ഞവ) എന്നിവയ്ക്ക് അപേക്ഷിക്കാം. പഴങ്ങള്‍, പച്ചക്കറികള്‍,

Continue Reading
മുണ്ടയ്ക്കല്‍ കച്ചിക്കടവ് പാലത്തിനായി 27.97 കോടി രൂപ അനുവദിച്ചു: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍
Kerala Kerala Mex Kerala mx Kollam Top News
0 min read
113

മുണ്ടയ്ക്കല്‍ കച്ചിക്കടവ് പാലത്തിനായി 27.97 കോടി രൂപ അനുവദിച്ചു: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

July 11, 2025
0

കൊല്ലം; ഇരവിപുരം മണ്ഡലത്തിലെ മുണ്ടയ്ക്കല്‍കച്ചിക്കടവ് പാലത്തിന്റെ നിര്‍മ്മാണത്തിനായി 27.97 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ടി എസ് കനാലിന് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിനും അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കലും അടക്കമുള്ളതാണ് പദ്ധതി. 7.95 കോടി രൂപയായിരുന്നു പദ്ധതിയുടെ ആദ്യ അടങ്കല്‍. പിന്നീട് സ്ഥലം ഏറ്റെടുക്കലും, പൊതുമരാമത്ത് നിരക്ക് മാറ്റവും അടക്കമുള്ള ഘടകങ്ങളും ഉള്‍പ്പെട്ടതോടെയാണ് അധിക തുകയ്ക്കുള്ള പുതുക്കിയ അടങ്കലിന് ധനാനുമതി നല്‍കിയത്. 147.5

Continue Reading