ന്യൂ​ന​മ​ർ​ദ​വും പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും; സംസ്ഥാനത്ത് ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Top News
1 min read
25

ന്യൂ​ന​മ​ർ​ദ​വും പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും; സംസ്ഥാനത്ത് ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത

57 minutes ago
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. കേ​ര​ള​ത്തി​നു മു​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 40 -60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് ശ​ക്ത​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.ഇ​ന്ന് ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ടി​മി​ന്ന​ലോ​ടു

Continue Reading
ഇസ്രയേലിന് ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു; ട്രംപ്
Kerala Kerala Mex Kerala mx Top News
0 min read
30

ഇസ്രയേലിന് ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു; ട്രംപ്

2 hours ago
0

വാഷിങ്ടന്‍: ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഇറാന് അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കാന്‍ ഒരു അവസരം കൂടി നല്‍കുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ നിലംപതിക്കുമോയെന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്തും സംഭവിക്കാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനെതിരായ സൈനിക നടപടികള്‍ തുടരാമെന്ന് ഇസ്രയേലിനോട് പറഞ്ഞെന്ന് വെളിപ്പെടുത്തി ട്രംപ്. ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായി

Continue Reading
പോളിംങ് ശതമാനം കൂടട്ടെ, എല്ലാവരും വോട്ട് ചെയ്യണമെന്ന് എം. സ്വരാജ്
Kerala Kerala Mex Kerala mx Top News
1 min read
32

പോളിംങ് ശതമാനം കൂടട്ടെ, എല്ലാവരും വോട്ട് ചെയ്യണമെന്ന് എം. സ്വരാജ്

2 hours ago
0

മലപ്പുറം: എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ഏറ്റവും കൂടുതല്‍ അര്‍ത്ഥവത്താകുന്നതെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. പോളിംങ് ശതമാനം കൂടട്ടെയെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നുമാണ് തന്റെ ആഗ്രഹമെന്നും സ്വരാജ് പറഞ്ഞു. മാങ്കുത്ത് എല്‍പി സ്‌കൂളിലെ 202-ാം ബൂത്തിലാണ് സ്വരാജ് വോട്ട് ചെയ്തത്. സാമൂഹിക പരിതസ്ഥിതിയില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നത് പ്രധാനമാണ്. നല്ല ആത്മവിശ്വാസമുണ്ട്. അത് വ്യക്തിപരമായത് മാത്രമല്ല, ഈ നാട്ടിലെ ജനങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമാണെന്നും സ്വരാജ് മാധ്യമങ്ങളോട്

Continue Reading
പാലക്കാട്  മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx Top News
0 min read
35

പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

3 hours ago
0

പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞാറക്കോട് സ്വദേശി കുമാരന്‍(61) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു സംഭവം. മൂത്രമൊഴിക്കാനായി വിട്ടുമുറ്റത്തേക്ക് ചെന്ന കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ് ഈ കഴിഞ്ഞ ഏപ്രിലിലാണ് കണ്ണാടന്‍ ചോലയ്ക്ക് സമീപത്ത് വെച്ച് അലന്‍ എന്ന യുവാവിനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചിരുന്നു. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലെക്ക് മടങ്ങും വഴിയായിരുന്നു സംഭവം.

Continue Reading
ഇസ്രയേലിന് സൈനിക സഹായം നല്‍കരുത്: അമേരിക്കയോട് റഷ്യ
Kerala Kerala Mex Kerala mx Top News
0 min read
35

ഇസ്രയേലിന് സൈനിക സഹായം നല്‍കരുത്: അമേരിക്കയോട് റഷ്യ

3 hours ago
0

മോസ്‌കോ: ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് സൈനിക സഹായം നല്‍കരുതെന്ന് അമേരിക്കയോട് റഷ്യ. ഇസ്രയേലിനുള്ള അമേരിക്കന്‍ സഹായം മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് മുന്നറിയിപ്പ് നല്‍കി. ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം ആറ് ദിവസമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ട്രംപ് ഇസ്രയേലിനൊപ്പം ചേരുമെന്ന അഭ്യൂഹം നേരത്തെ പുറത്തു വന്നിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കും ഉന്നത സൈനിക നേതാക്കള്‍ക്കും

Continue Reading
നാഗചൈതന്യയുമായൊത്ത് സിനിമ പ്രൊമോട്ട്ചെയ്യാന്‍ തനിക്ക് ഒരു ഉദ്ദേശവുമില്ല; സാമന്ത
Kerala Kerala Mex Kerala mx Top News
1 min read
35

നാഗചൈതന്യയുമായൊത്ത് സിനിമ പ്രൊമോട്ട്ചെയ്യാന്‍ തനിക്ക് ഒരു ഉദ്ദേശവുമില്ല; സാമന്ത

3 hours ago
0

സാമന്ത റൂത്ത് പ്രഭു, നാഗചൈതന്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘യേ മായ ചേസവേ’. തമിഴ് ചിത്രമായ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു യേ മായ ചേസവേ. 2010-ല്‍ റിലീസായ ചിത്രം 15 വര്‍ഷത്തിന് ശേഷം വീണ്ടും തിയേറ്ററിലെത്തുകയാണ്. ജൂലൈ 18-നാണ് ചിത്രം റി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷനായി നാഗചൈതന്യയും സാമന്തയും ഒരുമിച്ചെത്തും എന്ന തരത്തില്‍ കഴിഞ്ഞ ദിവസം

Continue Reading
ഓപ്പറേഷന്‍ സിന്ധു;ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡല്‍ഹിയിലെത്തി
Kerala Kerala Mex Kerala mx Top News
0 min read
36

ഓപ്പറേഷന്‍ സിന്ധു;ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡല്‍ഹിയിലെത്തി

3 hours ago
0

ഡല്‍ഹി: ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡല്‍ഹിയിലെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. 110 ഇന്ത്യാക്കാരാണ് ആദ്യ വിമാനത്തിലുള്ളത്. 110 പേരില്‍ 90 പേരും ജമ്മു കശ്മീര്‍ സ്വദേശികളാണ്. 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിമാനതാവളത്തില്‍ എത്തി. ആദ്യ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരമെന്ന് നോര്‍ക്ക വ്യക്തമാക്കി. ടെഹ്‌റാനില്‍ നിന്നും 12 മലയാളി വിദ്യാര്‍ത്ഥികള്‍ എംബസിയുമായി

Continue Reading
നിലമ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു
Kerala Kerala Mex Kerala mx Top News
0 min read
34

നിലമ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു

4 hours ago
0

മലപ്പുറം: നിലമ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു. നേരത്തെ ആറ് മണിയോടെ വിവിധ ബൂത്തുകളില്‍ മോക്ക് പോള്‍ നടന്നിരുന്നു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടര്‍മാരാണ് ഇന്ന് നിലമ്പൂരിന്റെ വിധിയെഴുതുക. വോട്ടര്‍മാരില്‍ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാന്‍സ് ജെന്‍ഡര്‍മാരുമുണ്ട്. 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍

Continue Reading
ശബരിമല റോപ്പ് വേ: സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അനുമതി  കിട്ടി
Kerala Kerala Mex Kerala mx Top News
0 min read
24

ശബരിമല റോപ്പ് വേ: സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അനുമതി കിട്ടി

4 hours ago
0

പത്തനംതിട്ട: ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അനുമതി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷനായ ഓണ്‍ലൈന്‍ യോഗത്തിലാണ് അനുമതി നല്‍കിയത്. അന്തിമ അനുമതിക്ക് ആയി പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കും. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള ചരക്ക് നീക്കത്തിനും ആംബുലന്‍സ് സര്‍വീസിനും റോപ് വേ ഉപയോഗിക്കാനാകും. 2.7 കിലോമീറ്റര്‍ നീളത്തിലുള്ള റോപ്പ് വേക്ക് 180 കോടി വരെ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നു.

Continue Reading
മലയാളി പര്‍വതാരോഹകന്‍  മൗണ്ട് ഡെനാലിയില്‍ കുടുങ്ങിയ സംഭവം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
33

മലയാളി പര്‍വതാരോഹകന്‍ മൗണ്ട് ഡെനാലിയില്‍ കുടുങ്ങിയ സംഭവം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

4 hours ago
0

തിരുവനന്തപുരം: യുഎസിലെ ഡെനാലി പര്‍വതത്തില്‍ മലയാളി പര്‍വതാരോഹകന്‍ കുടുങ്ങിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. മലയാളി പര്‍വതാരോഹകന്‍ ഷെയ്ക്ക് ഹസന്‍ ഖാന്‍ ആണ് ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയത്. സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലാണ് നിലവില്‍ ഹസന്‍ കുടുങ്ങിക്കിടക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ഖ് ഹസന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്.

Continue Reading