കോഴിക്കോട് ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
0 min read
135

കോഴിക്കോട് ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

April 5, 2025
0

കോഴിക്കോട്: വീടിന് പുറത്ത് നിൽക്കുമ്പോൾ ഇടിമിന്നലേറ്റതിനെത്തുടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് ചാത്തമംഗലത്ത് ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചത്. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമ ആണ് മരിച്ചത്. വീടിന് പുറത്തു നിൽക്കുമ്പോൾ ഇടിമിന്നലേറ്റതിനെത്തുടർന്ന് ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading
മ​കൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; 4 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx National Top News
1 min read
122

മ​കൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; 4 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

April 5, 2025
0

തൃശൂര്‍: വീടുപണിക്കുവേണ്ടി നൽകിയ പണം തിരിച്ചുകൊടുത്തില്ലെന്ന് പറഞ്ഞ് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മകന് ശിക്ഷ വിധിച്ച് കോടതി. നാല് വര്‍ഷം കഠിന തടവും പിഴയുമാണ് ശിക്ഷ. തലപ്പിള്ളി താലൂക്ക് പൈങ്കുളം വില്ലേജില്‍ കിഴക്കേചോലയില്‍ 34 കാരനായ അജിത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി നാല് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ അസി.സെഷന്‍സ് ജഡ്ജ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു മാസം അധിക തടവ്

Continue Reading
ജബല്‍പുരിലെ അക്രമത്തെ ന്യായീകരിച്ച് പി.സി. ജോര്‍ജ്
Kerala Kerala Mex Kerala mx Top News
1 min read
106

ജബല്‍പുരിലെ അക്രമത്തെ ന്യായീകരിച്ച് പി.സി. ജോര്‍ജ്

April 5, 2025
0

കോട്ടയം: മധ്യപ്രദേശിലെ ജബല്‍പുരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ ന്യായീകരിച്ച് ബിജെപി നേതാവ് പി.സി. ജോര്‍ജ് രംഗത്ത്. ക്ഷേത്രത്തിനു മുന്നില്‍പോയി പ്രശ്‌നമുണ്ടാക്കിയാല്‍ ചിലപ്പോള്‍ അടിച്ചെന്നിരിക്കുമെന്നും ആവശ്യമില്ലാത്ത പണിക്ക് പോകരുതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ക്ഷേത്രത്തിന് മുന്നില്‍ച്ചെന്ന് മര്യാദകേട് കാണിച്ചിട്ട് പിന്നെ വര്‍ത്തമാനം പറഞ്ഞിട്ട് കാര്യമുണ്ടോ. ചിലപ്പോള്‍ അടികിട്ടിയെന്നിരിക്കും, മനസ്സിലായില്ലേ. അതിനകത്ത് ക്രിസ്ത്യാനി, മുസ്‌ലിം, ഹിന്ദു എന്നൊന്നുമില്ല, ജോര്‍ജ് പറഞ്ഞു. മതവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ ആരും പ്രവര്‍ത്തിക്കാന്‍ പാടില്ല. പ്രവര്‍ത്തിച്ചാല്‍ അങ്ങനെയൊക്കെ സംഭവിച്ചെന്നിരിക്കും.

Continue Reading
തൃശൂരിൽ റിട്ട. അധ്യാപക​ന്റെ 45 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
2 min read
112

തൃശൂരിൽ റിട്ട. അധ്യാപക​ന്റെ 45 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ

April 5, 2025
0

തൃശൂര്‍: ആദിത്യ ബിര്‍ള മണി ലിമിറ്റഡിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങ് സൈറ്റ് നിര്‍മ്മിച്ച് എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശിയായ റിട്ട. അധ്യാപകന്റെ 45 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റിൽ. കോഴിക്കോട് ചെറുവണ്ണൂര്‍, കൊളത്തറ സ്വദേശിയായ ഫെമീന ആണ് പിടിയിലായത്. ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചാല്‍ വന്‍തുക ലാഭം നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് റിട്ട. അധ്യാപകനെ തട്ടിപ്പിനിരയാക്കിയത്. ഒരു മാസം കൊണ്ട് 45 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

Continue Reading
സമരത്തിനിറങ്ങിയത് ഗതികെട്ടിട്ടെന്ന് താമരശ്ശേരി രൂപത
Kerala Kerala Mex Kerala mx Top News
2 min read
136

സമരത്തിനിറങ്ങിയത് ഗതികെട്ടിട്ടെന്ന് താമരശ്ശേരി രൂപത

April 5, 2025
0

കോഴിക്കോട്: താമരശ്ശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള അവകാശപ്രഖ്യാപന റാലിയില്‍, ന്യൂനപക്ഷങ്ങളുടെ അവകാശം, കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചും ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടും വനംവകുപ്പിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ചു. മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ റാലി നടത്തി. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പൊതുസമ്മേളനം തലശ്ശേരി അതിരൂപത ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. പോരാട്ടത്തിന്റെ പോര്‍മുഖത്താണ് ക്രൈസ്തവ സമുദായമുള്ളതെന്ന്

Continue Reading
മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
102

മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു

April 5, 2025
0

പയ്യന്നൂർ: മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) അന്തരിച്ചു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡന്‍റ് ആയിരുന്നു ബാബുരാജ്. 1964-ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പോലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂർ കോളേജ് ടീമിൽ അംഗമായിരുന്നു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂർണ്ണമെന്റുകൾ

Continue Reading
മർദ്ദിച്ച് ബലമായി കുപ്പിയിൽ പെട്രോൾ നിറച്ച മൂന്നം​ഗ സംഘത്തിനായി തിരച്ചിൽ
Kerala Kerala Mex Kerala mx Top News
0 min read
106

മർദ്ദിച്ച് ബലമായി കുപ്പിയിൽ പെട്രോൾ നിറച്ച മൂന്നം​ഗ സംഘത്തിനായി തിരച്ചിൽ

April 5, 2025
0

പാലക്കാട്: കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ട് കാർയാത്രക്കാർ. പെട്രോൾ നൽകാത്തതിനെത്തുടർന്ന് പമ്പിലെ വനിത ജീവനക്കാരെയും മാനേജരെയും മർദ്ദിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പൊലീസിൽ പരാതി നൽകിയത്. പട്ടാമ്പി കൂട്ടുപാതക്ക് സമീപത്തെ പെട്രോൾ പമ്പിലാണ് സംഭവം. വനിത ജീവനക്കാരെ ഉൾപ്പെടെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. ആലിക്കൽ ഫ്യൂവത്സിലെ മാനേജർ വിജയകുമാറിനെയും തൊഴിലാളികളെയുമാണ് കാറിലെത്തിയ മൂന്നം​ഗ സംഘം ആക്രമിച്ചത്. ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് സംഭവം. നമ്പർ കാറിലെത്തിയ മൂന്നംഗ സംഘമാണ്

Continue Reading
ആലുവയിലേക്കുള്ള യാത്രക്കിടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പാലക്കാട് വച്ച് തട്ടിയെടുത്ത പ്രതി പിടിയിലായി
Kerala Kerala Mex Kerala mx Top News
0 min read
113

ആലുവയിലേക്കുള്ള യാത്രക്കിടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പാലക്കാട് വച്ച് തട്ടിയെടുത്ത പ്രതി പിടിയിലായി

April 5, 2025
0

പാലക്കാട്: പാലക്കാട് റെിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും ഒരു വയസ്സുകാരിയെ തട്ടി കൊണ്ടുപോയി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗൽ സ്വദേശി വെട്രിവേൽ ആണ് പിടിയിലായത്. ഒഡീഷ സ്വദേശികളായ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം ഇയാൾ ട്രെയിനിൽ നിന്നും തട്ടിക്കൊണ്ട് പോയത്. നാട്ടുകാരും ഓട്ടോതൊഴിലാളികളും ചേർന്നാണ് കുഞ്ഞിനെ രക്ഷപ്പെട്ടത്തിയത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒഡീഷയിൽ നിന്ന് ആലുവയിലേക്കുള്ള ടാറ്റ നഗർ എക്സ്പ്രസിലാണ് ദമ്പതികൾ കുഞ്ഞുമായി

Continue Reading
ക്രിക്കറ്റ് ടൂർണമെന്‍റിൽ കളിക്കുന്നതിനിടെ ബിടെക് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
130

ക്രിക്കറ്റ് ടൂർണമെന്‍റിൽ കളിക്കുന്നതിനിടെ ബിടെക് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

April 5, 2025
0

ഹൈദരാബാദ്: ക്രിക്കറ്റ് ടൂർണമെന്‍റിൽ കളിക്കുന്നതിനിടെ കോളേജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ സി.എം.ആർ കോളേജ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്‍റിനിടെയാണ് അവസാന വർഷ ബി.ടെക് വിദ്യാർഥി മരിച്ചത്. വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. പിച്ചിന് സമീപം നടക്കുകയായിരുന്ന വിദ്യാർഥി കുഴഞ്ഞുവീഴുകയായിരുന്നെന്ന് സി.സി.ടി.വി ദൃശ്യത്തിലുണ്ട്. മൈതാനത്ത് കളിക്കിടെ തങ്ങളുടെ സുഹൃത്ത് മരിക്കുന്നത് കണ്ട ഞെട്ടലിലാണ് സഹപാഠികൾ.

Continue Reading
വിവാഹവാഗ്ദാനം നൽകി 130000 രൂപ വാങ്ങി, തുടർന്ന് യുവതിയെ കൊല്ലാൻ ശ്രമം; ദമ്പതികൾ 7 വർഷത്തിന് ശേഷം പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
109

വിവാഹവാഗ്ദാനം നൽകി 130000 രൂപ വാങ്ങി, തുടർന്ന് യുവതിയെ കൊല്ലാൻ ശ്രമം; ദമ്പതികൾ 7 വർഷത്തിന് ശേഷം പിടിയിൽ

April 5, 2025
0

മാന്നാർ: വിവാഹവാഗ്ദാനം നൽകി പണം കൈപ്പറ്റിയ ശേഷം യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മുങ്ങിയ ദമ്പതികളെ ഏഴു വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ ചെന്നിത്തല സ്വദേശി പ്രവീൺ (43), ഭാര്യ മഞ്ചു (39) എന്നിവരാണ് പിടിയിലായത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പ്രവീണ്‍ തട്ടിയെടുത്തു. തുടർന്ന്

Continue Reading