അഞ്ചാമത്തെ പ്രസവത്തിൽ യുവതിക്ക് ജീവൻ നഷ്ടമായത് ഭർത്താവിന്റെ സിദ്ധവെെദ്യ പ്രേമം കാരണമോ?
Kerala Kerala Mex Kerala mx Top News
0 min read
107

അഞ്ചാമത്തെ പ്രസവത്തിൽ യുവതിക്ക് ജീവൻ നഷ്ടമായത് ഭർത്താവിന്റെ സിദ്ധവെെദ്യ പ്രേമം കാരണമോ?

April 6, 2025
0

മലപ്പുറം: ചട്ടിപ്പറമ്പിൽ പെരുമ്പാവൂർ സ്വദേശി അസ്മ വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും. ഇന്നലെ ആറുമണിയോടെ പ്രസവിച്ച അസ്മ മരിച്ചെന്ന് ഭർത്താവ് സിറാജുദ്ദീൻ മനസ്സിലാക്കുന്നത് രാത്രി ഒൻപത് മണിയോടെയാണ്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. ഭാര്യയുടെ മരണത്തിന് പിന്നാലെ മൃതദേഹം ഭർത്താവ് സിറാജുദ്ദീൻ ഭാര്യയുടെ നാടായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയിരുന്നു. വീട്ടിൽ എത്തിച്ച മൃതദേഹം പൊലീസ് ഇടപെട്ടാണ് താലൂക്ക് ആശുപത്രിയിലേക്ക്

Continue Reading
ചിത്രാപൗര്‍ണമി ഉത്സവം മെയ് 12ന്; അറിയാം മംഗളാദേവി ക്ഷേത്രം
Kerala Kerala Mex Kerala mx Special Top News Travel
1 min read
155

ചിത്രാപൗര്‍ണമി ഉത്സവം മെയ് 12ന്; അറിയാം മംഗളാദേവി ക്ഷേത്രം

April 6, 2025
0

ചരിത്ര പ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം മെയ് 12 ന് . കേരളവും തമിഴ്‌നാടും തമ്മില്‍ ഉടമസ്ഥാവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ചിത്രാപൗര്‍ണമി ദിവസം മാത്രമാണ് വനത്തിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ഭക്തരെ കടത്തി വിടുക. ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഇടുക്കി, തേനി കലക്ടര്‍മാരുടെയും ജില്ല പൊലീസ് മേധാവിമാരുടെയും നേതൃത്വത്തില്‍ രണ്ടു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും ക്ഷേത്രത്തിന്റെ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കി ക്ഷേത്രദര്‍ശനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍

Continue Reading
വിഡിയോ കെവൈസി വഴി വിവാഹ രജിസ്‌ട്രേഷന്‍; സ്മാര്‍ട്ട് കുതിപ്പില്‍ കേരളം
Kerala Kerala Mex Kerala mx Top News
1 min read
112

വിഡിയോ കെവൈസി വഴി വിവാഹ രജിസ്‌ട്രേഷന്‍; സ്മാര്‍ട്ട് കുതിപ്പില്‍ കേരളം

April 6, 2025
0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് പദ്ധതിയിലൂടെയുള്ള വിവാഹ രജിസ്ട്രേഷന്‍ കേരളത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പുത്തന്‍ ഉദാഹരണമെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷന്‍ സാധ്യമാക്കിയ കേരളത്തില്‍ നഗരങ്ങളില്‍ 21344 ഈ ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്തി. 2024 ജനുവരി മുതല്‍ ഈ മാര്‍ച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്ട്രേഷനുകളില്‍ മൂന്നിലൊന്നും ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ചു എന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. കെ

Continue Reading
കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
Kerala Kerala Mex Kerala mx Top News
1 min read
109

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

April 6, 2025
0

കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളിയെ (24) ആണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് അമ്പിളി. ഹോസ്റ്റലിലെ സഹപാഠികളാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കാസര്‍കോട് ഹോസ്ദുര്‍ഗ്

Continue Reading
വയനാട് ചുരത്തിലെ റോപ് വേ പദ്ധതി; ആ​റ് സീ​റ്റു​ള്ള കേ​ബി​ൾ കാ​ർ,അ​ടി​വാ​ര​ത്തി​നും ല​ക്കി​ടി​ക്കും ഇ​ട​യി​ൽ 40ഓ​ളം ട​വ​റു​ക​ൾ
Kerala Kerala Mex Kerala mx Top News
1 min read
146

വയനാട് ചുരത്തിലെ റോപ് വേ പദ്ധതി; ആ​റ് സീ​റ്റു​ള്ള കേ​ബി​ൾ കാ​ർ,അ​ടി​വാ​ര​ത്തി​നും ല​ക്കി​ടി​ക്കും ഇ​ട​യി​ൽ 40ഓ​ളം ട​വ​റു​ക​ൾ

April 6, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്​ ചു​രം റോ​പ് വേ ​പ​ദ്ധ​തി പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ മാ​തൃ​ക​യി​ൽ (പി.​പി.​പി) ന​ട​പ്പാ​ക്കാ​ൻ കെ.​എ​സ്.​ഐ.​ഡി.​സി​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. അ​ടി​വാ​രം മു​ത​ൽ ല​ക്കി​ടി വ​രെ 3.67 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ഏ​ക​ദേ​ശം 100 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി. 2023 ഒ​ക്​​ടോ​ബ​ർ 20ന്​ ​ചേ​ർ​ന്ന സം​സ്ഥാ​ന ഏ​ക​ജാ​ല​ക ക്ലി​യ​റ​ൻ​സ് ബോ​ർ​ഡി​ന്‍റെ 37-ാമ​ത് യോ​ഗ​ത്തി​ലാ​ണ്​ വ​യ​നാ​ട്-​കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​പ് വേ ​പ​ദ്ധ​തി​ക്കു​ള്ള നി​ർ​ദേ​ശം വെ​സ്​​റ്റേ​ൺ ഗാ​ട്ട്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ മു​ന്നോ​ട്ട്​ വെ​ച്ച​ത്.

Continue Reading
ആർബിഐയുടെ പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ യോഗം നാളെ
Business Kerala Kerala Mex Kerala mx Top News
1 min read
140

ആർബിഐയുടെ പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ യോഗം നാളെ

April 6, 2025
0

ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ പണനയ യോഗം നാളെ ആരംഭിക്കും. നിരക്കുകളിൽ 25 ബേസിസ് പോയിന്റ് കുറവ് ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ പ്രവചനങ്ങൾ. കഴിഞ്ഞ മാസങ്ങളിൽ പണപ്പെരുപ്പത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ റിസർവ് ബാങ്ക് വായ്പ നിരക്ക് കുറച്ചേക്കുമെന്നുള്ള പ്രതീക്ഷയിലാണ് വായ്പ് എടുത്തവർ. ഒരു സാമ്പത്തിക വർഷത്തിൽ ആറ് ദ്വൈമാസ യോഗങ്ങളാണ് ആർബിഐ നടത്തുക. പലിശ നിരക്കുകൾ, പണ വിതരണം, പണപ്പെരുപ്പ അവലോകനം തുടങ്ങിയ കാര്യങ്ങൾ ധനനയ കമ്മിറ്റി ചർച്ച ചെയ്യുന്നു.

Continue Reading
വിവാഹവാഗ്ദാനം നൽകി 130000 രൂപ വാങ്ങി, തുടർന്ന് യുവതിയെ കൊല്ലാൻ ശ്രമം; ദമ്പതികൾ 7 വർഷത്തിന് ശേഷം പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
119

വിവാഹവാഗ്ദാനം നൽകി 130000 രൂപ വാങ്ങി, തുടർന്ന് യുവതിയെ കൊല്ലാൻ ശ്രമം; ദമ്പതികൾ 7 വർഷത്തിന് ശേഷം പിടിയിൽ

April 6, 2025
0

മാന്നാർ: വിവാഹവാഗ്ദാനം നൽകി പണം കൈപ്പറ്റിയ ശേഷം യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മുങ്ങിയ ദമ്പതികളെ ഏഴു വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ ചെന്നിത്തല സ്വദേശി പ്രവീൺ (43), ഭാര്യ മഞ്ചു (39) എന്നിവരാണ് പിടിയിലായത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പ്രവീണ്‍ തട്ടിയെടുത്തു. തുടർന്ന്

Continue Reading
പോലീസുകാരനെ കല്ല് കൊണ്ട് തലയ്ക്കടിച്ച പ്രതി കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Top News
0 min read
104

പോലീസുകാരനെ കല്ല് കൊണ്ട് തലയ്ക്കടിച്ച പ്രതി കസ്റ്റഡിയിൽ

April 6, 2025
0

കോഴിക്കോട്: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പൊലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ചു. ക്രൈംബ്രാഞ്ചിലെ ജയചന്ദ്രൻ എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ പൂതേരി പൊലീസ് കോട്ടേഴ്‌സിനു സമീപത്തു ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ സംഭവം. നടപ്പാതയിലൂടെ പോകുമ്പോൾ പ്രതി ഫൈസൽ അസഭ്യം പറയുകയായിരുന്നു. ഇത് ചോദിച്ചപ്പോഴായിരുന്നു ആക്രണം. ജയചന്ദ്രൻ പരാതി നൽകിയതിനെത്തുടർന്ന് കസബ പൊലീസ് കേസെടുത്തു. പ്രതി ഫൈസൽ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

Continue Reading
കണ്ണൂരിലെ യുവതികൾ ലഹരി സംഘത്തിലെത്തിയത് ഇൻസ്റ്റ​ഗ്രാം പ്രണയത്തിലൂടെ
Kerala Kerala Mex Kerala mx Top News
0 min read
105

കണ്ണൂരിലെ യുവതികൾ ലഹരി സംഘത്തിലെത്തിയത് ഇൻസ്റ്റ​ഗ്രാം പ്രണയത്തിലൂടെ

April 6, 2025
0

കണ്ണൂർ: കണ്ണൂരിൽ ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ ഉപയോ​ഗിക്കുകയായിരുന്ന രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ​ദിവസങ്ങളായി വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് ലഹരി ഉപയോ​ഗിക്കുന്ന സംഘമാണ് പിടിയിലായതെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. വീട്ടുകാരെ അതിവിദ​ഗ്ധമായി കബളിപ്പിച്ചാണ് യുവതികൾ ആൺസുഹൃത്തുക്കൾക്കൊപ്പം ലോഡ്ജുകളിൽ ലഹരിയിലാറാടിയത്. ഇരിക്കൂർ സ്വദേശിനി റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22), മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ

Continue Reading
കർമ്മ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യു കുടുങ്ങിയത് ഇങ്ങനെ
Kerala Kerala Mex Kerala mx Top News
0 min read
133

കർമ്മ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യു കുടുങ്ങിയത് ഇങ്ങനെ

April 6, 2025
0

തിരുവനന്തപുരം: വി​ദ്വേഷ പ്രചാരണം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കർമ്മ ന്യൂസ് ഓൺലൈൻ എംഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. കർമ്മ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യുവിനെയാണ് ഇന്നു രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. ആസ്ട്രേലിയയിൽ നിന്ന് തിരിച്ചത്തിയ വിൻസ് മാത്യുവിനെ എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. മൂന്ന് കേസുകളാണ് വിൻസ് മാത്യുവിനെതിരെ നിലവിലുള്ളത്. ഇയാൾക്കെതിരെ സൈബർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കളമശ്ശേരി സ്ഫോടന സമയത്ത്

Continue Reading