ഹൈ​ക്കോ​ട​തിയിലെ ബോം​ബ് ഭീ​ഷ​ണി ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
156

ഹൈ​ക്കോ​ട​തിയിലെ ബോം​ബ് ഭീ​ഷ​ണി ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

April 23, 2025
0

കൊ​ച്ചി: ഹൈ​ക്കോ​ട​തിലെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ ഹൈ​ക്കോ​ട​തി ഓ​ഫീ​സി​ലെ മെ​യി​ലി​ലേ​ക്ക് മ​ദ്രാ​സ് ടൈ​ഗേ​ഴ്‌​സ് എ​ന്ന മെ​യി​ലി​ല്‍ നി​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം വ​ന്ന​ത്. ഹൈ​ക്കോ​ട​തി പ​രി​സ​ര​ത്ത് ആ​ര്‍​ഡി​എ​ക്‌​സ് വ​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ബോം​ബ് പൊ​ട്ടു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി. മ​ണി​ക്കു​റോ​ളം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.സംഭവത്തിൽ ഹൈ​ക്കോ​ട​തി​യു​ടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

Continue Reading
പഹല്‍ഗാമില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Ernakulam Kerala Kerala Mex Kerala mx Top News
1 min read
161

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട എന്‍. രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

April 23, 2025
0

കൊച്ചി : പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെന്ന് ടി സിദ്ദിഖ് എംഎല്‍എ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ രാമചന്ദ്രന്റെ മകനോട് ശ്രീനഗറില്‍ എത്തേണ്ട എന്ന് അറിയിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. മൃതദേഹവുമായി രാവിലെ 11.30ന് വിമാനം ശ്രീനഗറില്‍ നിന്ന് പുറപ്പെടും. 7.30 നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. 8 മണിയോടെ പുറത്തിറക്കും. ജില്ല കലക്ടര്‍ മൃതദേഹം ഏറ്റുവാങ്ങും.

Continue Reading
പൊതുഗതാഗതത്തിൽ നാഴികക്കല്ലായി വാട്ടർ മെട്രോ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
147

പൊതുഗതാഗതത്തിൽ നാഴികക്കല്ലായി വാട്ടർ മെട്രോ

April 23, 2025
0

കൊച്ചി : സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ. പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായ വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത

Continue Reading
ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം ; നടന്റെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ട്
Ernakulam Kerala Kerala Mex Kerala mx Top News
1 min read
149

ചോദ്യം ചെയ്യലിനിടെ മയങ്ങി ഷൈൻ ടോം ; നടന്റെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ട്

April 19, 2025
0

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്ക് മെഡിക്കൽ പരിശോധന നടത്തുമെന്ന് പോലീസ്. ചോദ്യം ചെയ്യലില്‍ ഷൈൻ പറഞ്ഞ കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് താൻ ചികിത്സ തേടിയിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ ചികിത്സ നടത്തിയതെന്ന് ഷൈൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിന്‍റെ ഇടവേളയിൽ മയങ്ങുന്ന ഷൈന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഷൈന്‍ ആരോഗ്യ പ്രശ്നങ്ങൾ കൂടെ തുറന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ പരിശോധന സാധ്യത പരിശോധിക്കുന്നത്.

Continue Reading
ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ്
Ernakulam Kerala Kerala Mex Kerala mx Top News
0 min read
161

ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ്

April 19, 2025
0

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ്. ലഹരി ഉപയോഗിക്കില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും ഷൈൻ മൊഴി നൽകി. ഇക്കാര്യങ്ങളിലെല്ലാം ഒരു വ്യക്തത വരുത്താനാണ് വൈദ്യപരിശോധന നടത്തുന്നത്. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വ്യക്തമാക്കി.ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ പിന്നിട്ടു. വന്നത് ഗുണ്ടകളെന്ന് കരുതി പേടിച്ചാണ് താൻ ഹോട്ടലിൽ നിന്ന് ഓടിയതെന്ന് ഷൈൻ പറഞ്ഞു. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നു.

Continue Reading
നടൻ ഷൈന്റെ വാട്സാപ്പ് ചാറ്റുകളും ഗൂഗിൾ പേ ഇടപാടുകളും പോലീസ് പരിശോധിക്കുന്നു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
208

നടൻ ഷൈന്റെ വാട്സാപ്പ് ചാറ്റുകളും ഗൂഗിൾ പേ ഇടപാടുകളും പോലീസ് പരിശോധിക്കുന്നു

April 19, 2025
0

കൊ​ച്ചി : ചോദ്യം ചെയ്യലിൽ സഹകരിക്കാതെ നടൻ ഷൈൻ ടോം ചാക്കോ.പൊലീസ് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഒറ്റ വാക്കിലാണ് നടന്റെ മറുപടി . കൊ​ച്ചി നോ​ർ​ത്ത് സ്റ്റേ​ഷ​നി​ലാണ് ഷൈൻ ടോം ചാക്കോ ഹാജരായത്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. ഷൈൻ മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ സ്ഥിരം ഇടപാട്

Continue Reading
സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷം യു​ഡി​എ​ഫ് ബ​ഹി​ഷ്‌​ക​രി​ക്കും ; വി.​ഡി.​സ​തീ​ശ​ൻ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
150

സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷം യു​ഡി​എ​ഫ് ബ​ഹി​ഷ്‌​ക​രി​ക്കും ; വി.​ഡി.​സ​തീ​ശ​ൻ

April 19, 2025
0

കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷം യു​ഡി​എ​ഫ് ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കെ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ധാ​ർ​മി​ക അ​വ​കാ​ശ​മി​ല്ലെന്ന് അദ്ദേഹം പറഞ്ഞു. വി.​ഡി.​സ​തീ​ശന്റെ പ്രതികരണം…. പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മു​ന​മ്പ​ത്തെ പ്ര​ശ്ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് പ്ര​തി. ഭൂ​മി വി​ട്ടു​കൊ​ടു​ത്ത സേ​ഠി​ന്‍റെ കു​ടും​ബ​വും ഫ​റൂ​ക് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റും ഭൂ​മി വ​ഖ​ഫ​ല്ലെ​ന്ന് പ​റ​യു​മ്പോ​ഴും വ​ഖ​ഫ് ബോ​ർ​ഡാ​ണ് വി​ഷ​യ​ത്തി​ൽ ക​ടും​പി​ടി​ത്തം തു​ട​രു​ന്ന​ത്.

Continue Reading
നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി
Entertainment Ernakulam Kerala Kerala Mex Kerala mx Top News
1 min read
213

നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

April 19, 2025
0

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നിൽ ഹാജരായി. എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ നടൻ എത്തിയത്. ഇന്ന് രാവിലെ പത്തോടെയാണ് സ്‌റ്റേഷനിലെത്തിയത്. ഷൈനിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈന്‍ പോലീസ് സ്‌റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് തയ്യാറാക്കിയിരിക്കുന്നത്.  

Continue Reading
സ്‌കൂൾ കുത്തിത്തുടർന്ന് കവർച്ച ; പ്രതി പോലീസ് പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
1 min read
150

സ്‌കൂൾ കുത്തിത്തുടർന്ന് കവർച്ച ; പ്രതി പോലീസ് പിടിയിൽ

April 19, 2025
0

കൊച്ചി: മൂവാറ്റുപുഴ ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി വീരാൻകുഞ്ഞിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ വ്യാഴാഴ്ച പുലർച്ചെ പ്രധാന അധ്യാപികയുടെ മുറി കുത്തിത്തുറന്ന് ക്യാമറ കേടുവരുത്തുകയും കംപ്യൂട്ടർ മോണിറ്റർ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്‌തത്‌. തുടർന്ന് മോഷ്ടിച്ച മോണിറ്റർ സ്കൂൾ കോമ്പൗണ്ടിലെ കിണറ്റിൽ പ്രതി വലിച്ചെറിഞ്ഞു.

Continue Reading
ഭ​ക്ഷ്യ​വി​ഷ​ബാ​ധയേറ്റ് 12 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ആ​ശു​പ​ത്രി​യി​ൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
161

ഭ​ക്ഷ്യ​വി​ഷ​ബാ​ധയേറ്റ് 12 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

April 18, 2025
0

കൊ​ച്ചി: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ആ​ശു​പ​ത്രി​യി​ൽ. 12 തൊ​ഴി​ലാ​ളി​കളെയാണ് ക​ള​മ​ശേ​രി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. വ്യാ​ഴാ​ഴ്ച ഉ​ച്ച മു​ത​ൽ ക​ടു​ത്ത ഛർ​ദി​യും വ​യ​റി​ള​ക്ക​വും ത​ള​ർ​ച്ച​യും അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​രെ ആ​ദ്യം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.വീ​ട്ടി​ൽ പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​തെ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Continue Reading