Your Image Description Your Image Description

കൊച്ചി: ഒരു ലൈഫ് ഇൻഷുററിൽ നിന്നുള്ള രാജ്യത്തെ ആദ്യ 24×7 വിർച്വൽ ഹെൽത്ത് ആന്‍റ് വെൽനസ് പങ്കാളിയായ ടാറ്റ എഐഎ ഹെൽത്ത് ബഡ്‌ഡി ടാറ്റ എഐഎ അവതരിപ്പിച്ചു. ആരോഗ്യം, വെൽനസ്, ലൈഫ് ഇൻഷുറൻസ് എന്നിവ തടസ്സമില്ലാതെ സംയോജിപ്പിച്ച്, ജീവിതത്തിന്‍റെ അനിശ്ചിതത്വങ്ങളെ നേരിടാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന വിർച്വൽ പാർട്ട്ണറാണ് ടാറ്റ എഐഎ ഹെൽത്ത് ബഡ്‌ഡി.

ആരോഗ്യ ഇൻഷുറൻസിനെയും വെൽനസിനെയും ജനങ്ങളോട് കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽത്ത് ബഡ്‌ഡി എന്ന ഭാഗ്യ മുദ്ര പുറത്തിറക്കുന്നത്. ടാറ്റ എഐഎ. വിശ്വാസം, പരിചരണം, അടുപ്പം എന്നിവയെ പ്രതിനിധീകരിക്കുന്ന ഈ മാസ്‌ക്കറ്റ് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്ന ഒരു കഥാപാത്രമാണ്. ഹെൽത്ത് ബഡ്‌ഡി നിരന്തര ആരോഗ്യ സംരക്ഷണം എന്ന ആശയത്തെ ലളിതമായ രീതിയില്‍ അവതരിപ്പിക്കുന്നു.

പരമ്പരാഗത ഇൻഷുറൻസിനപ്പുറമുള്ളതാണ് ടാറ്റാ എഐ എ ഹെൽത്ത് ബഡ്‌ഡി നല്‍കുന്ന സേവനങ്ങള്‍. ഇത് ഉപഭോക്താവിന്‍റെ ആവശ്യാനുസൃതമായ ഒരു പിന്തുണാ സംവിധാനം സൃഷ്ടിക്കുന്നു. ഓരോ ഘട്ടത്തിലും ക്ഷേമത്തോടെ ഇരിക്കാനും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ നേരിടാനുള്ള പ്രാപ്തി നേടാനും സാധിക്കുന്ന തരത്തിലാണ് ഹെല്‍ത്ത് ബഡ്‌ഡി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുടുംബങ്ങൾക്ക് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും എല്ലാവർക്കും അവരുടെ സൗഖ്യ യാത്രയിൽ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് അവസരമൊരുക്കുന്നു.

ഹെൽത്ത് ബഡ്‌ഡിക്കൊപ്പം സമഗ്ര ആരോഗ്യ സൗഖ്യ പരിരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷൂറന്‍സ് പ്ലാനായ ഹെൽത്ത് എസ്‌ഐപിയും ടാറ്റ എഐഎ അവതരിപ്പിച്ചു. ആരോഗ്യ കവറേജിനെ സമ്പത്ത് സൃഷ്ടിക്കലുമായി സംയോജിപ്പിക്കുന്ന ഒരു നോൺ-പാർട്ടിസിപ്പേറ്റിംഗ്, യൂണിറ്റ്-ലിങ്ക്ഡ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനാണ് ഇത്.

ഹെൽത്ത് ബഡ്‌ഡി പരിചരണത്തിലും പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഹെൽത്ത് എസ്ഐപി ദീർഘകാല സാമ്പത്തിക തയ്യാറെടുപ്പിന്‍റെ ശക്തി അതിനോടൊപ്പം കൂട്ടിച്ചേർക്കുന്നു. പ്രീമിയം അലോക്കേഷൻ ചാർജുകളില്ലാതെ, അധിക മെച്യുരിറ്റി ബൂസ്റ്ററുകളോടെ ഫണ്ട് മൂല്യം വർദ്ധിപ്പിക്കുന്ന ഈ പ്ലാൻ, ആറാം വർഷം മുതൽ ആരോഗ്യ ആവിശ്യത്തിനായി നികുതി രഹിതമായി പണം പിന്‍വലിക്കലുകൾ അനുവദിക്കുന്നു. 30 വർഷത്തേക്ക് പ്രീമിയം ലോക്ക് ചെയ്യാനുള്ള സൗകര്യവും ദീർഘകാല ഗുരുതര രോഗ കവറേജും ഇത് ലഭ്യമാക്കുന്നു.

വെർച്വൽ ഹെൽത്ത് ആന്‍റ് വെൽനസ് പാർട്ട്ണറായ ടാറ്റ എഐഎ ഹെൽത്ത് ബഡ്‌ഡി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണെന്നും ആരോഗ്യം, വെൽനസ്, ലൈഫ് ഇൻഷുറൻസ് എന്നിവ സംയോജിപ്പിച്ച്, ഞങ്ങൾ ഉപഭോക്തൃ പരിചരണത്തിൽ പുതിയ മാനദണ്ഡം സ്ഥാപിക്കുകയാണെന്നും ടാറ്റ എഐഎ, ഓൾട്ടർനേറ്റ് ആൻഡ് എമർജിംഗ് ചാനല്‍സ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ ജീലാനി ബാഷ പറഞ്ഞു.

Related Posts