Your Image Description Your Image Description

 

ദേശാഭിമാനി ലേഖകൻ്റെയും സഖാക്കളായ മാധ്യമ പ്രവർത്തകരുടെയും സർക്കാർ ഫണ്ട് വെട്ടിപ്പു ഫയൽ പൂഴ്ത്തി വച്ച് ധനമന്ത്രി ബാലഗോപാൽ നടത്തുന്നത് സത്യപ്രതിജ്ഞാ ലംഘനം. അധികാര സ്ഥാനം സ്വജനപക്ഷപാതത്തിന് വിനിയോഗിക്കില്ലെന്ന സത്യപ്രതിജ്ഞയാണ് ധനമന്ത്രി നിർലജ്ജം ലച്ചിക്കുന്നത്.
കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിൽ 25 ലക്ഷം രൂപയുടെ സർക്കാർ ഫണ്ട് തട്ടിയ സി പി എം ആഭിമുഖ്യമുള്ള മാധ്യമ പ്രവർത്തകരായ പ്രശാന്ത് രഘുവംശം (ഏഷ്യാനെറ്റ് )കിരൺ ബാബു (ന്യൂസ് 18), പി.കെ. മണികണ്ഠൻ (മാതൃഭൂമി), എം. പ്രശാന്ത് (ദേശാഭിമാനി ) തുടങ്ങിയവർ സർക്കാർ ഫണ്ട് വെട്ടിച്ചുവെന്ന ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ് റിപ്പോർട്ടാണ് ധനമന്ത്രി ബാലഗോപാൽ പൂഴ്ത്തി വച്ചിട്ടുള്ളത്.
കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിന് ഓഫിസ് നിർമാണത്തിന് അനുവദിച്ച 25 ലക്ഷം രൂപ വെട്ടിച്ചതിൽ മുഖ്യ പങ്ക് വഹിച്ചത് ഇടതുപക്ഷക്കാരാണ്.
ഫണ്ട് വെട്ടിപ്പ് ആരോപണം ഉയർന്നപ്പോൾ അന്വേഷിക്കാൻ എത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി നാരായണൻ ക്ലീൻ ചിറ്റ് കൊടുക്കാൻ 55,000 രൂപ സർക്കാർ ഫണ്ടിൽ നിന്നു പോക്കറ്റിലാക്കിയ മഹാനാണ്.
ഡൽഹി കെയുഡബ്ല്യുജെ ക്രമക്കേട് പരാതികളെ തുടർന്ന് ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ് അന്വേഷണം നടത്തി 2023 മാർച്ചിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് റിപ്പോർട്ട് സമർപ്പിച്ചു.
മുൻ എസ് എഫ് ഐ ക്കാരായ കിരൺ ബാബു, പ്രശാന്ത് രഘുവംശം, മണികണ്ഠൻ, എം. പ്രശാന്ത് എന്നിവരെ സംരക്ഷിക്കാനായി ധനമന്ത്രി ബാലഗോപാൽ അന്വേഷണ റിപ്പോർട്ട് അടങ്ങിയ ഫയൽ പൂഴ്ത്തി വച്ചിരിക്കുകയാണ്.
സി എ ജി അന്വേഷണത്തിലും ഡൽഹി ഘടകത്തിലെ അഴിമതി കണ്ടെത്തി ധനവകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അക്കൗണ്ടൻ്റ് ജനറൽ ഓഫിസിൽ നിന്നു നാലു റിമൈൻഡർ അയച്ചിട്ടും ധനവകുപ്പ് മറുപടി നൽകിയില്ല. ഇതേ തുടർന്ന് ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ജയതിലകിനു പേരു വച്ചു കത്തു നൽകി.
എന്നാൽ ധനമന്ത്രി ബാലഗോപാൽ പ്രതികളെ സംരക്ഷിക്കാനായി ഫയലിൽ നിസാര ക്വറികളിട്ട് സെക്ഷനിലേക്ക് വിടും. സെക്ഷനിൽ നിന്നു മറുപടി കിട്ടുമ്പോൾ മറ്റൊരു ക്വറിയുമായി ഫയൽ മടക്കും. രണ്ടര വർഷമായി ധനമന്ത്രി നടത്തുന്ന ഈ രക്ഷാപ്രവർത്തനത്തിൻ്റെ ബലത്തിലാണ് തട്ടിപ്പു സംഘം പിടിച്ചു നിൽക്കുന്നത്.
മന്ത്രി ബാലഗോപാലിൻ്റെ ഭാര്യാ പിതാവും മാതൃഭൂമി മുൻ ലേഖകനുമായ പ്രഭാകരൻ്റെ ശുപാർശയും തട്ടിപ്പു സംഘത്തെ സംരക്ഷിക്കാൻ മന്ത്രിക്കു മേൽ സമ്മർദ്ദമാകുന്നുണ്ട്.
കൂടാതെ വിജിലൻസ് ഡയറക്ടറേറ്റിൽ നിന്നും മന്ത്രിയുടെ കൈവശമുള്ള ഫയലിൽ നടപടി സ്വീകരിക്കാൻ നിർദേശിച്ചു കത്തു നൽകിയിരുന്നു.
പ്രസ് ക്ലബുകളുടെ സർക്കാർ ഫണ്ട് വെട്ടിപ്പു സംബന്ധിച്ചു ഹൈക്കോടതിയുടെ പരിഗണനയിലുള്ള 14929/ 21 നമ്പർ കേസിൽ ധനമന്ത്രി ഫയൽ പൂഴ്ത്തിയതായി രേഖകൾ സഹിതം അഡ്വ. കൃഷ്ണരാജ് കഴിഞ്ഞ ജൂണിൽ അഡീഷനൽ അഫിഡവിറ്റ് ഫയൽ ചെയ്തിരുന്നു. ഇതിനു മറുപടി നൽകാൻ ചീഫ് ജസ്റ്റിസിൻ്റെ ബഞ്ച് നിർദേശിച്ചെങ്കിലും സർക്കാർ മറുപടി നൽകിയിട്ടില്ല. കേസ് സെപ്തംബർ എട്ടിനു വാദം കേൾക്കാനായി നീട്ടി വച്ചിരുന്നു.
ധനമന്ത്രി ബാലഗോപാൽ 2023 മുതൽ ഫയൽ പൂഴ്ത്തിയതിൻ്റെ രേഖകളും അഡ്വ. കൃഷ്ണരാജ് ഹാജരാക്കിയിട്ടുണ്ട്.
ധനമന്ത്രി ബാലുഗോപാൽ സത്യപ്രതിജ്ഞാലംഘനം നടത്തി അഴിമതിക്കാരെ സംരക്ഷിക്കുന്നതിൻ്റെ തെളിവുകളാണ് കോടതിക്കു മുന്നിൽ എത്തിയിട്ടുള്ളത്.

Related Posts