Your Image Description Your Image Description

പുല്ലാട് : കെ. പി. എം. എസ് പുല്ലാട് യൂണിയന്റെ ആഭിമുഖ്യത്തിൽ 162 ആം അയ്യങ്കാളി ജയന്തി അവിട്ടാഘോഷം സംഘടിപ്പിച്ചു. പുല്ലാട് വെള്ളിക്കര ചോതിനഗറിൽ നടന്ന സമ്മേളനം ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി ജേതാവും അതിവേഗചിത്രകാരനുമായ ഡോ. ജിതേഷ്ജി മഹാത്മ അയ്യങ്കാളിയുടെ രേഖാചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
അയ്യങ്കാളിയുടെ ജീവിതം നിസ്തുലധീരതയുടെ പാഠപുസ്തകമെന്ന് ഡോ. ജിതേഷ്ജി പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ എസ്. സേതുനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജിജി മാത്യു, കെ. പി. സി. സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ സുബീഷ്. കെ. രാജൻ, എസ്. രാജമ്മ എന്നിവർ പ്രസംഗിച്ചു. ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറഞ്ഞ് ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി നേടിയ ഡോ. ജിതേഷ്ജി യെ സമ്മേളനം ആദരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ബഹുജനറാലിയും അയ്യങ്കാളി ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നടന്നു. അയ്യങ്കാളിയുടെ ഏകമകൾ തങ്കമ്മയെ 1912 ചിങ്ങമാസത്തിൽ വിവാഹം ചെയ്തയച്ച സ്ഥലം എന്ന പ്രത്യേകത കൂടിയുണ്ട് പുല്ലാട് ദേശത്തിന്.

Related Posts