Your Image Description Your Image Description

ഇക്കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഐസിഎസ്ഇ, സി ബി എസ് ഇ ഫുൾ എ പ്ലസ് എ വൺ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഇന്ദിര ഗാന്ധി

കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി,
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഡേവീസ് മണവാളൻ ഉദ്ഘാടനം ചെയ്തു.
കൾചറൽ ഫോറം രക്ഷാധികാരി കെ. സോമശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു. ജോസൺ വി. ആൻറണി,ബൈജു കോളാട്ടു കുടി, എം.ഇ സെബാസറ്റ്യൻ, ജോയ് അറയ്ക്ക,ഡേവീസ് ചൂരമന, വിനോദ് അറയ്ക്കപറമ്പിൽ, ബിന്ദു ജോയി, കെ.ശ്രേയ , അന്ന വിനോദ് എന്നിവർ പ്രസംഗിച്ചു.

Related Posts