റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Palakkad Top News
0 min read
135

റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

June 28, 2025
0

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം വെ​ള്ളി​യാ​ട് റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം.മൃ​ത​ദേ​ഹം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Palakkad Top News
0 min read
149

യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി

June 28, 2025
0

പാലക്കാട് : പാലക്കാട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. മങ്കരയിലെ വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ നാസര്‍(43) എന്ന യുവാവ് മരിച്ചത്. തിരുനാവായ ബന്തര്‍ കടവിന് സമീപത്തെ പുല്‍ക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  ഇദ്ദേഹം ഒമാനില്‍ ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് ശേഷം ദുബൈയിലേക്ക് പോകാനിരിക്കെയാണ് മരണം.

Continue Reading
ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലില്‍ ചോര്‍ച്ച കണ്ടെത്തി
Kerala Kerala Mex Kerala mx National Top News
0 min read
282

ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലില്‍ ചോര്‍ച്ച കണ്ടെത്തി

June 28, 2025
0

ലഖ്‌നൗ : ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലില്‍ ചോര്‍ച്ച കണ്ടെത്തി.താജ്മഹലിന്‍റെ പ്രധാന താഴികക്കുടത്തിലാണ് 73 മീറ്റര്‍ വരെ ഉയരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ചോര്‍ച്ച കണ്ടെത്തിയത്. 15 ദിവസം പരിശോധന തുടരും. വിദഗ്ധരെയെത്തിച്ച് അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് റിപ്പോർട്ട്. പണി പൂര്‍ത്തിയാക്കാന്‍ ഏകദേശം ആറ് മാസം വരെയെടുക്കും.കല്ലുകളെ യോജിപ്പിക്കുന്ന കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാകാം ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.

Continue Reading
ഫയൽ അദാലത്തിന് മുന്നോടിയായി വകുപ്പുതല ക്രമീകരണങ്ങൾ പൂർത്തിയാക്കണം ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
148

ഫയൽ അദാലത്തിന് മുന്നോടിയായി വകുപ്പുതല ക്രമീകരണങ്ങൾ പൂർത്തിയാക്കണം ; മുഖ്യമന്ത്രി

June 28, 2025
0

തിരുവനന്തപുരം : ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയൽ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിക്കിടക്കുന്നതും തീർപ്പാക്കേണ്ടതുമായ എല്ലാ ഫയലുകളിലും വേഗം തീരുമാനമെടുക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന ഫയൽ അദാലത്തുമായി ബന്ധപ്പെട്ട് ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഉദ്യോഗസ്ഥർക്കുള്ള ഡലിഗേഷനും വ്യവസ്ഥകളിലെ ഭേദഗതിയും ആവശ്യമെങ്കിൽ വരുത്തുന്നതിന് ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേർന്ന് ശുപാർശ നൽകാനും മുഖ്യമന്ത്രി നിർദേശിച്ചു.സെക്രട്ടേറിയറ്റ്

Continue Reading
ദളിത് ‌യുവാവിനെ പ്രണയിച്ചു ; മകളെ കഴുത്തറത്ത് കൊലപ്പെടുത്തി പിതാവ്
Kerala Kerala Mex Kerala mx National Top News
0 min read
287

ദളിത് ‌യുവാവിനെ പ്രണയിച്ചു ; മകളെ കഴുത്തറത്ത് കൊലപ്പെടുത്തി പിതാവ്

June 28, 2025
0

ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കടലൂർ ചിദംബരത്ത് ദളിത് ‌യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛൻ മകളെ കഴുത്തറത്ത് കൊലപ്പെടുത്തി. മടപ്പുറം സ്വദേശി അബിത (26) ആണ്‌ കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛൻ അർജുനൻ അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം അർജുനൻ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

Continue Reading
മാ​വൂ​രി​ലെ ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ൽ വ​ൻ തീ​പി​ടി​ത്തം
Kerala Kerala Mex Kerala mx Kozhikode Top News
0 min read
130

മാ​വൂ​രി​ലെ ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ൽ വ​ൻ തീ​പി​ടി​ത്തം

June 28, 2025
0

കോ​ഴി​ക്കോ​ട് : മാ​വൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​ൽ വ​ൻ തീ​പി​ടി​ത്തം. കെ​എം​എ​ച്ച് മോ​ട്ടോ​ഴ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് അപകടം ഉണ്ടായത്. ഷോ​റൂ​മി​ന് അ​ക​ത്തു​നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് മാ​വൂ​ര്‍ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ ഉ​ട​മ​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.നി​ല​വി​ൽ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഷോ​റൂ​മി​ന​ക​ത്തെ ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മ​റ്റ് സാ​മ​ഗ്രി​ക​ളും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Continue Reading
പിടിച്ചുപറി കേസില്‍ ഒളിവിലായിരുന്ന പ്രതി 24 വര്‍ഷത്തിന് ശേഷം പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
111

പിടിച്ചുപറി കേസില്‍ ഒളിവിലായിരുന്ന പ്രതി 24 വര്‍ഷത്തിന് ശേഷം പിടിയിൽ

June 28, 2025
0

തിരുവനന്തപുരം : പിടിച്ചുപറി കേസിലെ പ്രതിയെ 24 വര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്‌തു. ബീമാപളളി സ്വദേശിയായ മുഹമ്മദ് ഷാഫിയെ ആണ് പോലീസ് പിടികൂടിയത്. പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് 2001 ല്‍ വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്നു. വിചാരണ തുടങ്ങുന്നതറിഞ്ഞ് ബീമാപളളി ഭാഗത്ത് നിന്ന് വെമ്പായം മേഖലയിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ബീമാപളളി ആസാദ് നഗറില്‍ പ്രതി എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയില്‍

Continue Reading
തമിഴ്‌നാട്ടിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി
Kerala Kerala Mex Kerala mx National Top News
1 min read
332

തമിഴ്‌നാട്ടിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി

June 28, 2025
0

ചെന്നൈ : തമിഴ്നാട്ടിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. റാണിപേട്ട് ജില്ലയിലെ ചിറ്റേരി സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആരക്കോണം-കാട്പാടി മെമു പാസഞ്ചർ ട്രെയിൻ പാളം തെറ്റിയത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ്‌ അപകടമുണ്ടായത്‌. ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുന്നതിന് മുമ്പ് വലിയ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പാളം തെറ്റിയ സ്ഥലത്ത് റെയിൽവേ ട്രാക്കിന്റെ ഒരു ഭാഗം തകർന്നു. ട്രാക്കിന്റെ അറ്റകുറ്റ

Continue Reading
ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ നിർണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
177

ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ നിർണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്

June 28, 2025
0

തിരുവനന്തപുരം : കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ബാലവേലയിൽ എർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ ‘ശരണബാല്യം’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം 704 റെസ്‌ക്യൂ ഡ്രൈവുകൾ സംഘടിപ്പിച്ചു. ബാലവേലയിൽ ഏർപ്പെടുവാൻ സാധ്യതയുള്ള 56 കുട്ടികളെ കണ്ടെത്തി പുനരധിവാസം നൽകാനായി. ഇതിന്റെ ഭാഗമായി 2025ൽ

Continue Reading
ബാർ ജീവനക്കാരുടെ മർദനത്തിൽ യുവാവിന് ഗുരുതര പരിക്ക്
Crime Kerala Kerala Mex Kerala mx Top News
0 min read
103

ബാർ ജീവനക്കാരുടെ മർദനത്തിൽ യുവാവിന് ഗുരുതര പരിക്ക്

June 28, 2025
0

ചോറ്റാനിക്കര : ബാർ ജീവനക്കാരുടെ മർദനത്തിൽ യുവാവിന് ഗുരുതര പരിക്ക്. തലക്കോട് സ്വദേശി അനന്തു (28) വാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. മർദനത്തിൽ സുഹൃത്ത് അനോജി (28) നും പരിക്കുണ്ട്. ബുധനാഴ്ച രാത്രി തുപ്പംപടിയിലെ ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയ യുവാക്കൾ രണ്ടാമതും ടച്ചിങ്സ് ചോദിച്ചത് ഇഷ്ടപ്പെടാത്ത ജീവനക്കാർ അസഭ്യം പറഞ്ഞു. എത്തി പിന്നെ തർക്കത്തിലേക്ക് എത്തി.തുടർന്ന് സംഘം ചേർന്നെത്തിയ ബാർ ജീവനക്കാർ യുവാക്കളെ ബിയർ കുപ്പി ഉപയോഗിച്ചു

Continue Reading