ചാക്ക ഐ.ടി.ഐ: വനിത സംവരണ സീറ്റ്
Education Kerala Kerala Mex Kerala mx Top News
1 min read
63

ചാക്ക ഐ.ടി.ഐ: വനിത സംവരണ സീറ്റ്

August 8, 2025
0

ചാക്ക ഗവ. ഐ.ടി.ഐയിലെ ഒഴിവുള്ള വനിത സംവരണ സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 13 മുതൽ 19 ന് വൈകിട്ട് 5 വരെ സ്വീകരിക്കും. ചാക്ക ഐ.ടി.ഐയിൽ നേരിട്ടെത്തി അപേക്ഷ നൽകണം. അപേക്ഷ ഫീസ് 100 രൂപ. എസ്.എസ്.എൽ.സി പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം. ഫോൺ: 0471-2502612.

Continue Reading
തെരുവ്നായപ്രശ്നപരിഹാരത്തിന് ജില്ലാ പഞ്ചായത്തിന്റെ പോര്‍ട്ടബിള്‍ എ.ബി.സി സെന്ററുകള്‍
Kerala Kerala Mex Kerala mx Kollam Top News
0 min read
62

തെരുവ്നായപ്രശ്നപരിഹാരത്തിന് ജില്ലാ പഞ്ചായത്തിന്റെ പോര്‍ട്ടബിള്‍ എ.ബി.സി സെന്ററുകള്‍

August 8, 2025
0

ജില്ലയിലെ തെരുവ്നായപ്രശ്നത്തിന് പരിഹാരമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോര്‍ട്ടബിള്‍ എ.ബി.സി സെന്റര്‍ നടപ്പിലാക്കുന്നു.  കുര്യോട്ട്മലയില്‍ നിര്‍മ്മിച്ചുവരുന്ന എബിസി സെന്ററിമ്പുറമേയാണ്  പുതിയവ. കാരവന്‍ മാതൃകയിലുള്ള കാബിനാണ് ഏര്‍പ്പെടുത്തുന്നത്. മൂന്ന് ഓപ്പറേഷന്‍ ടേബിളുകളാണുള്ളത്. വന്ധ്യംകരണത്തിന് ശേഷം പാര്‍പ്പിക്കുന്ന കൂടുകളും പോര്‍ട്ടബിള്‍ സെന്ററിന്റെ ഭാഗമാണ്. തുക ജില്ലാ പഞ്ചായത്താണ് വഹിക്കുന്നത്. ജനസാന്ദ്രതകുറഞ്ഞ മേഖലയിലാകും സെന്റര്‍ ക്യാമ്പ് ചെയ്യുക. ഏഴ് ദിവസം തദ്ദേശസ്വയംഭരണസ്ഥാപനപരിധിയിലെ പരമാവധി തെരുവുനായകളെ വന്ധ്യംകരിക്കും. ശേഷം നാല് ദിവസം സംരക്ഷണം  നല്‍കിയശേഷം തുറന്നുവിടും.

Continue Reading
ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍ എ ബി എച്ച് അംഗീകാരം അനുമോദന യോഗം ഓഗസ്റ്റ് 10ന്
Kerala Kerala Mex Kerala mx Kollam Top News
1 min read
75

ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍ എ ബി എച്ച് അംഗീകാരം അനുമോദന യോഗം ഓഗസ്റ്റ് 10ന്

August 8, 2025
0

ജില്ലയിലെ 20 ആയുഷ് കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്  അംഗീകാരം ലഭിച്ച പശ്ചാത്തലത്തില്‍ ആയുഷ്-ആയുര്‍വേദ-ഹോമിയോ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി നാഷണല്‍ ആയുഷ്മിഷന്‍ ഓഗസ്റ്റ് 10ന്  അനുമോദന യോഗം ഹോട്ടല്‍ നാണിയില്‍ നടത്തും. വൈകിട്ട് മൂന്നിന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി  ജെ. ചിഞ്ചുറാണി  ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഡോ.പി കെ ഗോപന്‍ അധ്യക്ഷനാകും.

Continue Reading
ബാച്ചിലർ ഓഫ് ഡിസൈൻ:  അവസാന ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
52

ബാച്ചിലർ ഓഫ് ഡിസൈൻ: അവസാന ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

August 8, 2025
0

2025-26 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.lbscentre.kerala.gov.in ലും വിദ്യാർത്ഥികളുടെ ലോഗിനിലും ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ടോക്കൺ ഫീസ് ഓൺലൈനായി അടച്ചു ആഗസ്റ്റ് 12ന് മുമ്പ് കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

Continue Reading
നോർക്ക റൂട്ട്‌സ് എറണാകുളം സെന്ററിൽ ആഗസ്റ്റ് 11 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല
Ernakulam Kerala Kerala Mex Kerala mx Top News
1 min read
80

നോർക്ക റൂട്ട്‌സ് എറണാകുളം സെന്ററിൽ ആഗസ്റ്റ് 11 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല

August 8, 2025
0

സാങ്കേതിക കാരണങ്ങളാൽ ആഗസ്റ്റ് 11 ന് നോർക്ക റൂട്ട്സിന്റെ എറണാകുളം സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിൽ അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി  24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)  ലോ ബന്ധപ്പെടാവുന്നതാണ്. 

Continue Reading
താൽക്കാലിക നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
79

താൽക്കാലിക നിയമനം

August 8, 2025
0

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് താൽക്കാലിക നിയമനത്തിന് മാറ്റിവച്ച പരീക്ഷ / കൂടിക്കാഴ്ച ആഗസ്റ്റ് 11 രാവിലെ 10 ന് നടക്കും. സിവിൽ വിഭാഗത്തിൽ ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ (1) അഭിമുഖം ആഗസ്റ്റ് 12 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.

Continue Reading
സർക്കാർ ജീവനക്കാർക്ക് ഇ-ഗവേർണൻസിൽ പിജി ഡിപ്ലോമ: 2025-26 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Top News
1 min read
75

സർക്കാർ ജീവനക്കാർക്ക് ഇ-ഗവേർണൻസിൽ പിജി ഡിപ്ലോമ: 2025-26 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

August 8, 2025
0

സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമായി സംസ്ഥാന സർക്കാർ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് (PGDeG) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ-ഗവേർണൻസ് പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ജീവനക്കാരുടെ ശേഷി വർധിപ്പിക്കുകയും ഐടി വിഭാഗങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരായ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുകയുമാണ് കോഴ്‌സിന്റെ ലക്ഷ്യം. 30 സീറ്റുകളാണ് ഉള്ളത്, ഇതിൽ 15 എണ്ണം സർക്കാർ ജീവനക്കാർക്കും 15 എണ്ണം പൊതുമേഖലാ/സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുമാണ്. ഏതെങ്കിലും വിഷയത്തിൽ

Continue Reading
രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
69

രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

August 8, 2025
0

എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയിൽ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി 2025-26 കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ടോക്കണ്‍ ഫീസ്  അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ആഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളില്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ അസല്‍  സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. ടോക്കണ്‍ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ്

Continue Reading
അപേക്ഷ ക്ഷണിച്ചു
Education Kerala Kerala Mex Kerala mx Top News
1 min read
83

അപേക്ഷ ക്ഷണിച്ചു

August 8, 2025
0

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കെജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷന്‍സ്, കെജി.ടി.ഇ പ്രസ് വര്‍ക്ക്, കെജി.ടി.ഇ പോസ്റ്റ്-പ്രസ് ഓപ്പറേഷന്‍സ് ആന്‍ഡ് ഫിനിഷിംഗ് (പാര്‍ട്ട് ടൈം) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. അപേക്ഷാ ഫോറം 100 രൂപയ്ക്ക് സെന്ററില്‍ നിന്ന്

Continue Reading
യൂത്ത് ഐക്കണ്‍ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
69

യൂത്ത് ഐക്കണ്‍ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

August 8, 2025
0

സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2025-26 ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി/മൃഗസംരക്ഷണം, വ്യവസായം/സാങ്കേതികവിദ്യ, മാധ്യമം തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. യൂത്ത്

Continue Reading