ആർബിഐയുടെ പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ യോഗം നാളെ
Business Kerala Kerala Mex Kerala mx Top News
1 min read
119

ആർബിഐയുടെ പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ യോഗം നാളെ

April 6, 2025
0

ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ പണനയ യോഗം നാളെ ആരംഭിക്കും. നിരക്കുകളിൽ 25 ബേസിസ് പോയിന്റ് കുറവ് ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ പ്രവചനങ്ങൾ. കഴിഞ്ഞ മാസങ്ങളിൽ പണപ്പെരുപ്പത്തിൽ കുറവുണ്ടായ സാഹചര്യത്തിൽ റിസർവ് ബാങ്ക് വായ്പ നിരക്ക് കുറച്ചേക്കുമെന്നുള്ള പ്രതീക്ഷയിലാണ് വായ്പ് എടുത്തവർ. ഒരു സാമ്പത്തിക വർഷത്തിൽ ആറ് ദ്വൈമാസ യോഗങ്ങളാണ് ആർബിഐ നടത്തുക. പലിശ നിരക്കുകൾ, പണ വിതരണം, പണപ്പെരുപ്പ അവലോകനം തുടങ്ങിയ കാര്യങ്ങൾ ധനനയ കമ്മിറ്റി ചർച്ച ചെയ്യുന്നു.

Continue Reading
വിവാഹവാഗ്ദാനം നൽകി 130000 രൂപ വാങ്ങി, തുടർന്ന് യുവതിയെ കൊല്ലാൻ ശ്രമം; ദമ്പതികൾ 7 വർഷത്തിന് ശേഷം പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
104

വിവാഹവാഗ്ദാനം നൽകി 130000 രൂപ വാങ്ങി, തുടർന്ന് യുവതിയെ കൊല്ലാൻ ശ്രമം; ദമ്പതികൾ 7 വർഷത്തിന് ശേഷം പിടിയിൽ

April 6, 2025
0

മാന്നാർ: വിവാഹവാഗ്ദാനം നൽകി പണം കൈപ്പറ്റിയ ശേഷം യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മുങ്ങിയ ദമ്പതികളെ ഏഴു വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ ചെന്നിത്തല സ്വദേശി പ്രവീൺ (43), ഭാര്യ മഞ്ചു (39) എന്നിവരാണ് പിടിയിലായത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പ്രവീണ്‍ തട്ടിയെടുത്തു. തുടർന്ന്

Continue Reading
പോലീസുകാരനെ കല്ല് കൊണ്ട് തലയ്ക്കടിച്ച പ്രതി കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Top News
0 min read
87

പോലീസുകാരനെ കല്ല് കൊണ്ട് തലയ്ക്കടിച്ച പ്രതി കസ്റ്റഡിയിൽ

April 6, 2025
0

കോഴിക്കോട്: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പൊലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ചു. ക്രൈംബ്രാഞ്ചിലെ ജയചന്ദ്രൻ എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ പൂതേരി പൊലീസ് കോട്ടേഴ്‌സിനു സമീപത്തു ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ സംഭവം. നടപ്പാതയിലൂടെ പോകുമ്പോൾ പ്രതി ഫൈസൽ അസഭ്യം പറയുകയായിരുന്നു. ഇത് ചോദിച്ചപ്പോഴായിരുന്നു ആക്രണം. ജയചന്ദ്രൻ പരാതി നൽകിയതിനെത്തുടർന്ന് കസബ പൊലീസ് കേസെടുത്തു. പ്രതി ഫൈസൽ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

Continue Reading
കണ്ണൂരിലെ യുവതികൾ ലഹരി സംഘത്തിലെത്തിയത് ഇൻസ്റ്റ​ഗ്രാം പ്രണയത്തിലൂടെ
Kerala Kerala Mex Kerala mx Top News
0 min read
91

കണ്ണൂരിലെ യുവതികൾ ലഹരി സംഘത്തിലെത്തിയത് ഇൻസ്റ്റ​ഗ്രാം പ്രണയത്തിലൂടെ

April 6, 2025
0

കണ്ണൂർ: കണ്ണൂരിൽ ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ ഉപയോ​ഗിക്കുകയായിരുന്ന രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ​ദിവസങ്ങളായി വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് ലഹരി ഉപയോ​ഗിക്കുന്ന സംഘമാണ് പിടിയിലായതെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. വീട്ടുകാരെ അതിവിദ​ഗ്ധമായി കബളിപ്പിച്ചാണ് യുവതികൾ ആൺസുഹൃത്തുക്കൾക്കൊപ്പം ലോഡ്ജുകളിൽ ലഹരിയിലാറാടിയത്. ഇരിക്കൂർ സ്വദേശിനി റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22), മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ

Continue Reading
കർമ്മ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യു കുടുങ്ങിയത് ഇങ്ങനെ
Kerala Kerala Mex Kerala mx Top News
0 min read
117

കർമ്മ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യു കുടുങ്ങിയത് ഇങ്ങനെ

April 6, 2025
0

തിരുവനന്തപുരം: വി​ദ്വേഷ പ്രചാരണം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കർമ്മ ന്യൂസ് ഓൺലൈൻ എംഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. കർമ്മ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യുവിനെയാണ് ഇന്നു രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. ആസ്ട്രേലിയയിൽ നിന്ന് തിരിച്ചത്തിയ വിൻസ് മാത്യുവിനെ എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. മൂന്ന് കേസുകളാണ് വിൻസ് മാത്യുവിനെതിരെ നിലവിലുള്ളത്. ഇയാൾക്കെതിരെ സൈബർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കളമശ്ശേരി സ്ഫോടന സമയത്ത്

Continue Reading
വിദേശ സർവകലാശാലകളിൽ പഠിക്കുന്നവർക്കായി പുതിയ പരിഷ്‌കാരം
Kerala Kerala Mex Kerala mx Top News
1 min read
131

വിദേശ സർവകലാശാലകളിൽ പഠിക്കുന്നവർക്കായി പുതിയ പരിഷ്‌കാരം

April 6, 2025
0

ന്യൂഡൽഹി: വിദേശസർവകലാശാലകളിൽ നിന്ന് പഠനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് എത്തുന്നവർക്ക് ഇനി തുല്യത സർട്ടിഫിക്കറ്റ് നൽകുന്നത് യുജിസി. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. ഓൺലൈനായി തുല്യതയ്ക്ക് അപേക്ഷ നൽകാനായി പ്രത്യേക വെബ്സൈറ്റ് നിലവിൽ വരും. വിദേശബിരുദങ്ങൾ അംഗീകരിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതോടൊപ്പം തുല്യത സർട്ടിഫക്കറ്റ് നൽകുന്നതിലെ നടപടി ക്രമങ്ങൾ സുത്യാരകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ചുമതല യു ജി സിക്ക് കൈമാറുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനുള്ളിൽ തുല്യത സർട്ടിഫിക്കറ്റ് ലഭിക്കാനായി യു ജി സി

Continue Reading
നാളെ മന്ത്രി വി. ശിവൻകുട്ടിയുമായി ആശാ വർക്കേഴ്സ് കൂടിക്കാഴ്ച നടത്തും
Kerala Kerala Mex Kerala mx Top News
0 min read
113

നാളെ മന്ത്രി വി. ശിവൻകുട്ടിയുമായി ആശാ വർക്കേഴ്സ് കൂടിക്കാഴ്ച നടത്തും

April 6, 2025
0

ആശാ വർക്കേഴ്സിൻ്റെ രാപ്പകൽ സമരം ഇന്ന് 56 ആം ദിവസത്തിലേക്കും നിരാഹാര സമരം 18 ആം ദിവസത്തിലേക്കും കടന്നു. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന സമരനേതാക്കളുടെ ആവശ്യം അംഗീകരിച്ചു. നാളെ വൈകുന്നേരം 3 മണിക്ക് ആശാ വർക്കേഴ്സ് മന്ത്രി വി. ശിവൻകുട്ടിയുമായി ചർച്ച നടത്തും. മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക. കഴിഞ്ഞ 19ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രി വി. ശിവകുട്ടിക്ക്

Continue Reading
കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു; ജോലി സമ്മർദ്ദം മൂലമെന്ന് പ്രാഥമിക നിഗമനം
Kerala Kerala Mex Kerala mx Top News
0 min read
118

കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു; ജോലി സമ്മർദ്ദം മൂലമെന്ന് പ്രാഥമിക നിഗമനം

April 6, 2025
0

കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ താമസിക്കുന്ന യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ജേക്കബ് തോമസ് ആണ് മരിച്ചത്. 23 വയസായിരുന്നു. ഇന്ന് രാവിലെയാണ് യുവാവ് ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടിയത്. യുവാവ് കഞ്ഞികുഴിയിൽ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഐടി സ്ഥാപനത്തിലെ ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് ആത്മഹത്യ എന്നാണ് നിഗമനം. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്നു. ജോലി സമ്മർദ്ദം താങ്ങാൻ

Continue Reading
കൊല്ലത്തെ ഉത്സവം വീണ്ടും വിവാ​​ദത്തിൽ
Kerala Kerala Mex Kerala mx Top News
0 min read
92

കൊല്ലത്തെ ഉത്സവം വീണ്ടും വിവാ​​ദത്തിൽ

April 6, 2025
0

കൊല്ലം: ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ആർ.എസ്.എസിന്റെ ഗണഗീതം പാടിയത് വിവാദമാകുന്നു. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ​ഗാനമേളയ്ക്കിടെയാണ് ആർ.എസ്.എസിന്റെ ഗണഗീതം പാടിയത്. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലാണ് ആർ.എസ്.എസിന്റെ ഗണഗീതം പാടിയത്. സംഭവത്തിൽ കോട്ടുക്കൽ സ്വദേശി പ്രതിൻ പൊലീസിൽ പരാതി നൽകി. ക്ഷേത്ര പരിസരത്ത് ആർ.എസ്.എസിന്റെ കൊടിതോരണങ്ങൾ കെട്ടിയതിന്റെ പേരിൽ മറ്റൊരു പരാതിയും പൊലീസിന് മുന്നിലുണ്ട്. ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയാണ് ഈ പരാതി നൽകിയിരിക്കുന്നത്.

Continue Reading
ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി; 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx Top News
0 min read
98

ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി; 7 ജില്ലകളിൽ യെല്ലോ അലർട്ട്

April 6, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോര മേഖലയിയിലുമാണ് കൂടുതൽ മഴ സാധ്യത. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ

Continue Reading