കൊയിലാണ്ടിയിൽ പാലം തകര്‍ന്നു;അടിയന്തര റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
64

കൊയിലാണ്ടിയിൽ പാലം തകര്‍ന്നു;അടിയന്തര റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി

August 14, 2025
0

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു. പുഴയുടെ മധ്യത്തിലാണ് സംഭവം. നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമായി പറയുന്നത്. ബിം ചെരിഞ്ഞു വീണ് തൊഴിലാളികളിൽ ഒരാള്‍ക്ക് പരിക്കേറ്റു. 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്. പിഎംആര്‍ ഗ്രൂപ്പാണ് പാലം നിര്‍മിക്കുന്നത്. പിഡബ്ല്യു‍ഡി കേരള റോഡ് ഫണ്ട്

Continue Reading
ക്ലീൻ ചിറ്റ് റിപ്പോർട്ടിന് അംഗീകാരം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമില്ല, അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോര്‍ട്ടിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
Kerala Kerala Mex Kerala mx Top News
1 min read
67

ക്ലീൻ ചിറ്റ് റിപ്പോർട്ടിന് അംഗീകാരം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമില്ല, അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോര്‍ട്ടിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

August 14, 2025
0

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളികൊണ്ടുള്ള കോടതി വിധിയുടെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കോടതി റിപ്പോര്‍ട്ട് തള്ളിയത്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയതെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിൽ ഭരണനേതൃത്വത്തിന് എന്ത് കാര്യമെന്നാണ് കോടതി ഉത്തരവിൽ ചോദിച്ചത്. മുഖ്യമന്ത്രി വിജിലന്‍സ് തലവനായിരിക്കാമെങ്കിലും അത് ഭരണകാര്യം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ടിൽ

Continue Reading
തെറ്റുദ്ധാരണ ഉണ്ടാക്കുന്നത് അവസാനിപ്പിക്കണം: കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ രാഹുൽ ഗാന്ധി രേഖാമൂലം സമീപിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
Kerala Kerala Mex Kerala mx National Top News
0 min read
248

തെറ്റുദ്ധാരണ ഉണ്ടാക്കുന്നത് അവസാനിപ്പിക്കണം: കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ രാഹുൽ ഗാന്ധി രേഖാമൂലം സമീപിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

August 14, 2025
0

ഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന നിയമം 1952 മുതൽ നിലവിൽ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ രാഹുൽ ഗാന്ധി രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണം. അതേസമയം വോട്ടർമാർക്കിടയിൽ തെറ്റുദ്ധാരണ ഉണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും മണ്ഡലങ്ങളായ റായ്ബറേലിയിലും, വയനാട്ടിലും കള്ളവോട്ട് നടന്നുവെന്ന മുന്‍

Continue Reading
അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു: വധു പ്രമുഖ കുടുംബാംഗം
Kerala Kerala Mex Kerala mx Sports Top News
0 min read
322

അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു: വധു പ്രമുഖ കുടുംബാംഗം

August 14, 2025
0

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകാൻ പോകുന്നു. സാനിയ ചന്ദോക്കുമായാണ് താരത്തിന്റെ വിവാഹം ഉറപ്പിച്ചത്. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ് സാനിയ. ഇരു കുടുംബത്തിൽ നിന്നുമുള്ള അടുത്തയാളുകളും സുഹൃത്തുക്കളുമാണ് സ്വാകാര്യമായി നടത്തിയ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമായ അർജുൻ ടെണ്ടുൽക്കർ ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്ക് വേണ്ടിയാണ് കളിക്കുന്നത്. ലണ്ടൺ സ്‌കൂളിൽ

Continue Reading
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് പ്രതിമാസം എത്ര പലിശ ലഭിക്കും: അറിയാം പോസ്റ്റ് ഓഫീസ്  നിക്ഷേപങ്ങൾ
Business Kerala Kerala Mex Kerala mx Top News
1 min read
72

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് പ്രതിമാസം എത്ര പലിശ ലഭിക്കും: അറിയാം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ

August 14, 2025
0

ഇന്നത്തെ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ, ഓരോ കുടുംബവും തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായിരിക്കണമെന്നും സ്ഥിരമായ വരുമാനം നേടണമെന്നും ആഗ്രഹിക്കുന്നു. ഓഹരി വിപണി വലിയ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ഏറെ അപകടസാധ്യതകൾ നിറഞ്ഞതാണ്. എന്നാൽ, സുരക്ഷിതമായ നിക്ഷേപങ്ങൾ ആഗ്രഹിക്കുന്ന ഇന്ത്യയിലെ ലക്ഷക്കണക്കിന് മധ്യവർഗ്ഗ കുടുംബങ്ങൾക്ക് ഇപ്പോഴും ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ, പോസ്റ്റ് ഓഫീസ് ടേം നിക്ഷേപങ്ങൾ, റിക്കറിംഗ് നിക്ഷേപങ്ങൾ എന്നിവയാണ് ഏറ്റവും വിശ്വസനീയമായ തിരഞ്ഞെടുപ്പുകൾ. സാധാരണ പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന

Continue Reading
മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽപ്രളയം:  ജമ്മുകശ്മീരിൽ  10പേർ മരണപ്പെട്ടു
Kerala Kerala Mex Kerala mx National Top News
0 min read
246

മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽപ്രളയം: ജമ്മുകശ്മീരിൽ 10പേർ മരണപ്പെട്ടു

August 14, 2025
0

ശ്രീന​ഗർ: ജമ്മുകശ്മീരിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽപ്രളയം. കിഷ്ത്വാറിലെ ചൊസിതി മേഖലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. പ്രളയത്തെത്തുടർന്ന് 10പേർ മരണപ്പെട്ടു. നിരവധിപേർ മിന്നൽ പ്രളയത്തിൽ അകപ്പെട്ടതായിട്ടാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻ ഡി ആർ എഫ്,എസ് ഡി ആർ എഫ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുള്ളതായി അധികൃതര്‍ അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

Continue Reading
ചേർത്തലയിലെ ജെയ്‌നമ്മ തിരോധാനക്കേസില്‍ നിർണായക കണ്ടെത്തൽ
Kerala Kerala Mex Kerala mx Top News
0 min read
66

ചേർത്തലയിലെ ജെയ്‌നമ്മ തിരോധാനക്കേസില്‍ നിർണായക കണ്ടെത്തൽ

August 14, 2025
0

ചേർത്തല: ആലപ്പുഴ ചേർത്തലയിലെ ജെയ്‌നമ്മ തിരോധാനക്കേസില്‍ നിർണായക കണ്ടെത്തൽ. പ്രതി സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മയുടേതാണെന്ന് ഫൊറൻസിക് സ്ഥിരീകരിച്ചു. സെബാസ്റ്റ്യൻ പണയം വെച്ചതും വിറ്റതുമായ സ്വർണാഭരണങ്ങളും ജെയ്‌നമ്മയുടേത് തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. ജെയ്‌നമ്മയുടെ ഫോൺ സിഗ്നലുകൾ ഏറ്റവും ഒടുവിൽ ലഭിച്ചത് സെബാസ്റ്റ്യന്റെ വീടിന് സമീപത്തുനിന്നായിരുന്നു. ഇതാണ് സെബാസ്റ്റ്യനിലേക്ക് എത്തിച്ചേരാനുള്ള നിർണായക തെളിവായത്. ഈ ഫോൺ സെബാസ്റ്റ്യൻ ഉപയോഗിച്ചതിന്റെയും സിം റീചാർജ് ചെയ്തതിന്റേയും സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.

Continue Reading
ടോൾ നൽകിയിട്ടും സേവനം നൽകുന്നില്ല:  പാലിയേക്കര ടോൾ പ്ലാസ വിഷയത്തിൽ ദേശീയപാത അതോറിറ്റിയെ വിമർശിച്ച് സുപ്രിം കോടതി
Kerala Kerala Mex Kerala mx Top News Uncategorized
0 min read
61

ടോൾ നൽകിയിട്ടും സേവനം നൽകുന്നില്ല: പാലിയേക്കര ടോൾ പ്ലാസ വിഷയത്തിൽ ദേശീയപാത അതോറിറ്റിയെ വിമർശിച്ച് സുപ്രിം കോടതി

August 14, 2025
0

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ തടഞ്ഞതിനെതിരെ ദേശീയപാത അതോറിറ്റി നൽകിയ ഹർജിയിൽ സുപ്രിം കോടതിയുടെ വിമർശനം. ടോൾ നൽകിയിട്ടും ദേശീയപാത അതോറിറ്റി സേവനം നൽകുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. റോഡിന്റെ അവസ്ഥ മോശമായി തുടരുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ആംബുലൻസിന് പോലും പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. സർവീസ് റോഡുകൾ മെച്ചപ്പെടുത്തിയിട്ടില്ലെന്നും ബെഞ്ചിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് ഇക്കാര്യം നേരിട്ട് അറിവുണ്ടെന്നും ചീഫ് ജസ്റ്റിസ് ബി

Continue Reading
തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലെ വിദ്യാർഥിക്ക് നേരെയുള്ള പ്രതികാര നടപടി:  ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Top News
0 min read
70

തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലെ വിദ്യാർഥിക്ക് നേരെയുള്ള പ്രതികാര നടപടി: ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി

August 14, 2025
0

തിരുവനന്തപുരം: തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വിദ്യാർഥിക്ക് നേരെ പ്രതികാര നടപടി നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ച് അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചുപൂട്ടുകയായിരുന്നു. സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനോ മാനേജ്‌മന്റിനോ അവകാശമില്ല. കുട്ടി

Continue Reading
നിങ്ങൾക്ക് അറിയാമോ? ആഗസ്റ്റ് 15 ന് ഇന്ത്യയ്‌ക്കൊപ്പം  സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ചില രാജ്യങ്ങൾ കൂടിയുണ്ട്!
Independence Day Independence Day Special Kerala Kerala Mex Kerala mx Top News
1 min read
88

നിങ്ങൾക്ക് അറിയാമോ? ആഗസ്റ്റ് 15 ന് ഇന്ത്യയ്‌ക്കൊപ്പം  സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ചില രാജ്യങ്ങൾ കൂടിയുണ്ട്!

August 14, 2025
0

സ്വാതന്ത്ര്യത്തിന്റെ 79വർഷങ്ങൾ. ബ്രിട്ടീഷ് ഭരണത്തിന്റെ കറുത്ത കരങ്ങളിൽ നിന്ന് ഭാരതത്തിന്റെ സ്വാതന്ത്ര്യം പോരാടി നേടിയ ധീരയോദ്ധാക്കളുടെ ഓർമ്മകൾക്ക് മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തെ നമുക്ക് വരവേൽക്കാം. ആഗസ്റ്റ് 15 ന് ഇന്ത്യയ്‌ക്കൊപ്പം  സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ചില രാജ്യങ്ങൾ കൂടിയുണ്ട്. കൊറിയ കൊറിയയിൽ ആഗസ്റ്റ് 15 നാഷണൽ ലിബറേഷൻ ഡേ ഓഫ് കൊറിയ എന്നാണ് അറിയപ്പെടുന്നത്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഒരേ പോലെ ആഘോഷിക്കുന്ന ഒരു ദിനം

Continue Reading