പാലിയേക്കര ടോള്‍: ഹൈക്കോടതി ഉത്തരവിനെതിരേ NHAI സുപ്രീംകോടതിയില്‍
Kerala Kerala Mex Kerala mx Top News
1 min read
69

പാലിയേക്കര ടോള്‍: ഹൈക്കോടതി ഉത്തരവിനെതിരേ NHAI സുപ്രീംകോടതിയില്‍

August 8, 2025
0

തൃശൂർ പാലിയേക്കരിയിലെ ടോള്‍പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ കേരള ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). ടോള്‍ പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എന്‍എച്ച്എഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഹൈക്കോടതി ടോള്‍ തടഞ്ഞിരിക്കുന്നത്. ദേശീയപാതയുടെ ഇടപ്പള്ളി മുതല്‍ മണ്ണുത്തിവരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ദേശീയപാതാ അതോറിറ്റിക്ക് കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. നാല് ആഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്നാണ്

Continue Reading
നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച കേസ്.. പിതാവും രണ്ടാനമ്മയും പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
64

നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച കേസ്.. പിതാവും രണ്ടാനമ്മയും പിടിയിൽ

August 8, 2025
0

നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച കേസിൽ പിതാവും രണ്ടാനമ്മയും പിടിയിൽ. പിതാവ് അൻസർ, രണ്ടാനമ്മ ഷെബീന എന്നിവരാണ് പിടിയിലായത്. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷെബീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ പൊലീസ് ചോ​ദ്യം ചെയ്തുവരികയാണ് അതിനിടെ, കുട്ടിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണശ്രമമുണ്ടായി. പൊലീസ് എത്തും മുൻപ് ഇയാൾ രക്ഷപ്പെടുകയും ചെയ്തു. കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് ഇരുവരും പൊലീസിൻ്റെ പിടിയിലാവുന്നത്. അതേസമയം,

Continue Reading
ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ റോഡിലേയ്ക്ക് വീണു വയോധികന്‍ മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
78

ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ റോഡിലേയ്ക്ക് വീണു വയോധികന്‍ മരിച്ചു

August 8, 2025
0

ബസില്‍ നിന്നും വീണ് വയോധികന്‍ മരിച്ചു. ശാന്തന്‍പാറ ചൂണ്ടല്‍ സ്വദേശി സെല്‍വരാജ് (64)ആണ് മരിച്ചത്. രാവിലെ 11.30 നാണ് അപകടം ഉണ്ടായത്. പൂപ്പാറയില്‍ നിന്നും സ്വകാര്യ ബസില്‍ കയറിയ സെല്‍വരാജ് ചൂണ്ടലില്‍ എത്തിയപ്പോള്‍ ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉമാമഹേശ്വരിയുടെ

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
66

കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസ്; പ്രതിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി

August 8, 2025
0

കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതി നരേന്ദ്രന്റെ മകൻ കാശിനാഥൻ ആണ് മരിച്ചത്. കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്ര കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർർഥിയാണ് കാശിനാഥൻ. അതേസമയം, മരണം ആത്മഹത്യ എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. നരേന്ദ്രനെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാശിനാഥൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. കാഞ്ഞങ്ങാട് കെട്ടിടത്തിന്റെ മുകളിൽ നിന്നും

Continue Reading
പത്താം ക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
79

പത്താം ക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ

August 8, 2025
0

പത്താം ക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടി മുങ്ങിയ പ്രതി പിടിയിൽ. കോട്ടയം സ്വദേശി രാഹുലാണ് പിടിയിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ ഗൂഗിൾ പേ അക്കൗണ്ട് വഴിയും നേരിട്ടുമാണ് പണം തട്ടിയത്. പണം തിരികെ ആവശ്യപ്പെടുകയോ പുറത്ത് പറയുകയോ ചെയ്താൽ മാതാപിതാക്കളെ മന്ത്രവാദത്തിലൂടെ അപായപ്പെടുത്തും എന്ന് പറഞ്ഞാണ് പണം തട്ടിയത്. രാഹുൽ പത്താം ക്ലാസുകാരന് ട്യൂഷൻ എടുത്തിരുന്നു. ഇതിനിടെയാണ് വിദ്യാർഥിയിൽ‌ നിന്ന് പണം തട്ടിയത്. 2022 ഫെബ്രുവരി മുതൽ ഏപ്രിൽ വരെ

Continue Reading
കൊല്ലത്ത് സ്വകാര്യ മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Top News
1 min read
60

കൊല്ലത്ത് സ്വകാര്യ മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ

August 8, 2025
0

സ്വകാര്യ മതപഠനശാലയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശിനിയായ 14 കാരിയാണ് മരിച്ചത്. കൊല്ലം പൂയപ്പള്ളി റോഡുവിളയിലെ എംയുഎംഎസ് (MUMS) എന്ന സ്ഥാപനത്തിലാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൂയപ്പള്ളി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി .

Continue Reading
എന്‍സിപി സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ തൊഴില്‍ തട്ടിപ്പ്
Kerala Kerala Mex Kerala mx Top News
0 min read
65

എന്‍സിപി സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ തൊഴില്‍ തട്ടിപ്പ്

August 8, 2025
0

എന്‍.സി.പി സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ തൊഴില്‍ തട്ടിപ്പ്‌നടത്തിയതില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് എന്‍.എ മുഹമ്മദ് കുട്ടിയാണ് പരാതി നല്‍കിയത്. വ്യാജ ലെറ്റര്‍ ഹെഡിന്റെ ഉറവിടം കണ്ടെത്തണമെന്നും മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. തന്റെ പേരും ഔദ്യോഗിക സ്ഥാനവും ദുരുപയോഗം ചെയ്‌തെന്ന് പരാതിയില്‍. ലെറ്റര്‍ ഹെഡിന്റെ പകര്‍പ്പുകള്‍ സഹിതമാണ് പരാതി. വ്യാജ ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് പാലക്കാട് ജില്ലയിലെ വനം

Continue Reading
നെയ്യാറ്റിൻകര ഗോപൻറെ സമാധി ക്ഷേത്രമാക്കാൻ തീരുമാനം
Kerala Kerala Mex Kerala mx Top News
0 min read
74

നെയ്യാറ്റിൻകര ഗോപൻറെ സമാധി ക്ഷേത്രമാക്കാൻ തീരുമാനം

August 8, 2025
0

നെയ്യാറ്റിൻകര ഗോപന്റെ സമാധി ക്ഷേത്രമാക്കാൻ തീരുമാനം. ഓണത്തിന് ശേഷം ക്ഷേത്രത്തിന്റെ പണികൾ ആരംഭിക്കാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. നെയ്യാറ്റിൻകര സ്വദേശിയായ ഗോപന്റെ മരണത്തെ തുടർന്ന് നിരവധി സംഭവവികാസങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പ്രശ്‌നങ്ങൾക്കൊടുവിൽ ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ല എന്ന് കണ്ടെത്തിയ ശേഷമായിരുന്നു സമാധിയിരുത്തിയത്. ഗോപന്റെ മരണം സംഭവിച്ച് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സമാധി ക്ഷേത്രമാക്കാൻ തീരുമാനമായിരിക്കുന്നത്. നിലവിൽ സമാധി പീഠം പുതുക്കി പണിയുകയും അതിന് മുകളിലായി ശിവലിംഗം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഋഷി

Continue Reading
പുലിയെ കണ്ട് ഓടുന്നതിടെ പാറക്കെട്ടിൽ വീണ് യുവാവിന് പരിക്ക്
Kerala Kerala Mex Kerala mx Top News
0 min read
71

പുലിയെ കണ്ട് ഓടുന്നതിടെ പാറക്കെട്ടിൽ വീണ് യുവാവിന് പരിക്ക്

August 8, 2025
0

അമ്പൂരി കാരിക്കുഴിയിൽ കമ്പി കെണിയിൽപ്പെട്ട പുലിയെ വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടി. നാല് വയസ് പ്രായം തോന്നിക്കുന്ന പെൺ പുലിയാണ് കാരിക്കുഴി സ്വദേശി ഷൈജുവിൻറെ റബർ തോട്ടത്തിലെ കെണിയിൽ കുടുങ്ങിയത്. രാവിലെ ഏഴ് മണിക്കാണ് കാരിക്കുഴി സ്വദേശി സുരേഷ് പുലിയെ കാണുന്നത്. പുലിയെ കണ്ട് ഓടി മാറുന്നതിനിടെ സുരേഷിന് പാറക്കെട്ടിൽ നിന്നുള്ള വീഴ്ചയിൽ പരുക്കേറ്റു. പിന്നാലെ പുലി പന്നിക്കെണിയിൽ കുടുങ്ങുകയായിരുന്നു. പന്ത്രണ്ടരയോടെ ഡോക്ടർ അരുൺ കുമാറിൻ്റെ നേതൃത്വത്തിൽ പുലിയെ മയക്കു

Continue Reading
പേരാമ്പ്രയിൽ അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
65

പേരാമ്പ്രയിൽ അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ

August 8, 2025
0

പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തൈപറമ്പിൽ പത്മാവതി (71)യുടെ മരണത്തിലാണ് മകൻ ലിനീഷ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വഴ്ചയാണ് സംഭവം. പത്മാവതിയെ വീട്ടു മുറ്റത്തു അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. സ്വത്ത്‌ തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.

Continue Reading