മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ സെക്കന്‍ഡ് ലുക്ക് എത്തി 
Cinema Kerala Kerala Mex Kerala mx Top News
1 min read
142

മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ സെക്കന്‍ഡ് ലുക്ക് എത്തി 

April 21, 2025
0

മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘കളങ്കാവല്‍’. ജിതിന്‍ ജെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. തെക്കന്‍ കേരളത്തിലെ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളെ പറയുന്ന പേരാണ് കളങ്കാവല്‍ എന്നത്. എന്നാല്‍ അതുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ജിതിന്‍ കെ ജോസും വിഷ്ണു ശ്രീകുമാറുമാണ് ചിത്രത്തിന്റെ രചന. ഫൈസല്‍ അലിയാണ് ക്യാമറ

Continue Reading
വാംഖഡെയില്‍ ചെന്നൈയെ അടിച്ചുപറത്തി; കിടിലൻ ജയവുമായി. മുംബൈ ഇന്ത്യന്‍സ്
Kerala Kerala Mex Kerala mx Sports Top News
1 min read
126

വാംഖഡെയില്‍ ചെന്നൈയെ അടിച്ചുപറത്തി; കിടിലൻ ജയവുമായി. മുംബൈ ഇന്ത്യന്‍സ്

April 21, 2025
0

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ മുംബൈക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ 15.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ശിവം ദുബെയുടെയും രവീന്ദ്ര ജഡേജയുടെയും അര്‍ധ സെഞ്ച്വറി മികവില്‍ ചെന്നൈ 20 ഓവറില്‍ അഞ്ചിന് 176 എന്ന

Continue Reading
നിമിഷനേരംകൊണ്ട് അയാള്‍ അങ്ങ് മാറി; വീഡിയോ പുറത്ത് വിട്ട്  സംവിധായകൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
133

നിമിഷനേരംകൊണ്ട് അയാള്‍ അങ്ങ് മാറി; വീഡിയോ പുറത്ത് വിട്ട് സംവിധായകൻ

April 20, 2025
0

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ 25 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഒരു സ്‌പെഷ്യല്‍ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയടക്കം പ്രത്യക്ഷപ്പെടുന്ന ‘എല്‍ ദി മജെസ്റ്റിക്ക്’ എന്ന വീഡിയോയില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രീകരണസമയത്തുള്ള അനുഭവങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നു. ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading
ടീമിന്റെ ജയമാണ് മുഖ്യം; സെഞ്ച്വറി അവസരങ്ങൾ ഇനിയുമുണ്ടാകുമെന്ന് ബട്ട്ലർ
Kerala Kerala Mex Kerala mx Sports Top News
1 min read
154

ടീമിന്റെ ജയമാണ് മുഖ്യം; സെഞ്ച്വറി അവസരങ്ങൾ ഇനിയുമുണ്ടാകുമെന്ന് ബട്ട്ലർ

April 20, 2025
0

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ വിജയത്തിന് പിന്നാലെ മനസ്സ് തുറന്ന് ജോസ് ബട്ട്ലർ. ഗുജറാത്തിന് വിജയിക്കാൻ പത്ത് റൺസ് ആവശ്യമായിരിക്കെ ബട്ട്ലർ സെഞ്ച്വറിക്ക് മൂന്ന് റൺസ് മാത്രം അകലെയായിരുന്നു. എന്നാൽ തന്റെ സെഞ്ച്വറി നോക്കേണ്ടെന്നും രാഹുൽ തെവാട്ടിയയോട് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാൻ നിർദേശിച്ചുവെന്നും മത്സരത്തിന് ശേഷം ബട്ട്ലർ വെളിപ്പെടുത്തി. സെഞ്ച്വറി അവസരങ്ങൾ ഇനിയുമുണ്ടാകുമെന്നും ടീമിന്റെ വിജയത്തിനായാണ് എല്ലായ്‌പ്പോഴും ശ്രമിക്കേണ്ടതെന്നും ബട്ട്ലർ ഓർമപ്പെടുത്തിയതായി തെവാട്ടിയയും മത്സര ശേഷം പ്രതികരിച്ചിരുന്നു. അവസാന ഓവറിൽ ജയിക്കാൻ

Continue Reading
രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തിന് പിന്നാലെ ആദ്യ നാലില്‍ തിരിച്ചെത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്!
Kerala Kerala Mex Kerala mx Sports Top News
1 min read
151

രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തിന് പിന്നാലെ ആദ്യ നാലില്‍ തിരിച്ചെത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്!

April 20, 2025
0

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് 10 പോയിന്റാണുള്ളത്. അഞ്ച് ജയവും മൂന്ന് തോല്‍വിയും. എട്ട് മത്സരങ്ങളില്‍ ആറാം തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. അവരുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഏഴ് മത്സരങ്ങളില്‍ 10 വീതം പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്സ് എന്നിവര്‍

Continue Reading
സന്ദീപ് ശർമ എപ്പോഴും വിശ്വസ്തനായിരുന്നു, ഇത് പക്ഷേ നിരാശപ്പെടുത്തി: റിയാൻ പരാ​ഗ്
Kerala Kerala Mex Kerala mx Top News
1 min read
183

സന്ദീപ് ശർമ എപ്പോഴും വിശ്വസ്തനായിരുന്നു, ഇത് പക്ഷേ നിരാശപ്പെടുത്തി: റിയാൻ പരാ​ഗ്

April 20, 2025
0

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ വിജയം പ്രതീക്ഷിച്ച സമയത്തായിരുന്നു രാജസ്ഥാൻ റോയൽസ് രണ്ട് റണ്‍സിന്റെ തോല്‍വി വഴങ്ങിയത്. അവസാന മൂന്നോവറിലാണ് രാജസ്ഥാൻ തകർന്നത്. റോയൽസിന്റെ ഫിനിഷർമാരായ ഹെറ്റ്മെയറും ധ്രുവ് ജുറേലും ക്രീസിലുണ്ടായിരുന്നെങ്കിലും മത്സരം ഫിനിഷ് ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. ഇപ്പോൾ മത്സരത്തിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തെത്തിയിരിക്കുകയാണ് റിയാൻ പരാ​ഗ്. ‘എവിടെയാണ് ഞങ്ങള്‍ക്ക് തെറ്റ് പറ്റിയതെന്ന കാര്യം അറിയില്ല. തുടരെ ഈ കളിയിലും 18-19 ഓവറുകള്‍ വരെ ഞങ്ങള്‍

Continue Reading
ത്രില്ലറിനോടൊപ്പം ഫാന്റസി ഹ്യൂമറും; ‘സുമതി വളവ്’ ടീസര്‍ എത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
220

ത്രില്ലറിനോടൊപ്പം ഫാന്റസി ഹ്യൂമറും; ‘സുമതി വളവ്’ ടീസര്‍ എത്തി

April 20, 2025
0

വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുമതി വളവ്’. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ത്രില്ലറിനോടൊപ്പം ഫാന്റസി ഹ്യൂമറും ചേര്‍ത്താണ് ഈ ചിത്രത്തിന്റെ അവതരണം. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി വന്‍ മുതല്‍മുടക്കില്‍ ചിത്രീകരിച്ച ചിത്രമാണിത്. വാട്ടര്‍മാന്‍ ഫിലിംസ് ആന്റ് തിങ്ക് സ്റ്റുഡിയോസിന്റെ ബാനറില്‍ വാട്ടര്‍മാന്‍ മുരളിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍

Continue Reading
ഭാര്യയെയും രണ്ട് പെൺമക്കളെയും ആസിഡ് ഒഴിച്ച് ആക്രമിച്ചു; യുവാവ് ഒളിവിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
151

ഭാര്യയെയും രണ്ട് പെൺമക്കളെയും ആസിഡ് ഒഴിച്ച് ആക്രമിച്ചു; യുവാവ് ഒളിവിൽ

April 20, 2025
0

ഷാജഹാൻപൂർ: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെയും രണ്ട് പെൺമക്കളെയും ആസിഡ് ഒഴിച്ച് ആക്രമിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ തിക്രി ഗ്രാമത്തിൽ ഏപ്രിൽ 18നാണ് ദാരുണ സംഭവം നടന്നത്. തിക്രി ഗ്രാമത്തിലെ ഒരു വാടക വീട്ടിലാണ് ഇര താമസിച്ചിരുന്നതെന്നും ഭർത്താവ് രാം ഗോപാൽ ഷഹാബാദ് ഹർദോയിയിലാണ് താമസിച്ചിരുന്നതെന്നും നഗർ അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) ദേവേന്ദ്ര കുമാർ പറഞ്ഞു. അമ്മയും പെൺമക്കളും ഉറങ്ങിക്കിടക്കുമ്പോൾ, ഭർത്താവ് മതിൽ ചാടിക്കടന്ന് വീട്ടിൽ കയറി ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന്

Continue Reading
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് നാളെ ഇന്ത്യയിൽ എത്തും
Kerala Kerala Mex Kerala mx National Top News
0 min read
150

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് നാളെ ഇന്ത്യയിൽ എത്തും

April 20, 2025
0

ന്യൂഡൽഹി: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് തിങ്കളാഴ്ച നാല് ദിവസത്തെ ഇന്ത്യാ സന്ദർശനം നടത്തും. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക അവസരങ്ങൾ തുറക്കാനും ഉഭയകക്ഷി വ്യാപാര കരാർ ചർച്ച ചെയ്യാനും ശ്രമിക്കുന്നതിനിടെയാണ് ഈ സന്ദർശനം. സാമ്പത്തികം, വ്യാപാരം, ഭൗമരാഷ്ട്രീയ ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കായി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം വാൻസിന്റെ സന്ദർശനത്തെ ഒരു പ്രധാന നയതന്ത്ര ദൗത്യമായാണ് കാണുന്നത്. ഇന്ത്യയും

Continue Reading
രാജ്യാതിർത്തി കടന്ന് മയക്കുമരുന്ന് വിൽപ്പന; പത്ത് പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
157

രാജ്യാതിർത്തി കടന്ന് മയക്കുമരുന്ന് വിൽപ്പന; പത്ത് പേർ പിടിയിൽ

April 20, 2025
0

ഡൽഹി: രാജ്യാതിർത്തി കടന്ന് മയക്കുമരുന്ന് വിൽക്കുന്ന സംഘത്തെ പിടികൂടി ഡൽഹി പോലീസ്. ഡൽഹി പോലീസിന്റെ ആന്റി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സാണ് പ്രതികളെ പിടികൂടിയത്. അന്താരാഷ്ട്ര ഡ്ര​ഗ് കാർട്ടലിലെ 10 പേരാണ് പിടിയിലായത്. 10 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അഫ്​ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് ഇവർ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്. കൂടാതെ10 കോടി രൂപ വിലവരുന്ന വസ്തുവകകളും ഇവരുടെ പേരിലുണ്ടെന്ന് പോലീസ് കണ്ടെത്തി.

Continue Reading