Your Image Description Your Image Description

ഗിഫ്റ്റ് സിറ്റി ആസ്ഥാനമായുള്ള പ്രമുഖ ഫണ്ട് മാനേജ്മെന്റ് സ്ഥാപനമായ അർഥ ഭാരത് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് IFSC LLP, യു.എസ് ഡോളർ അടിസ്ഥാനമാക്കിയുള്ള അർഥ ഭാരത് ആബ്സല്യൂട്ട് റിട്ടേൺ ഫണ്ട് പ്രഖ്യാപിച്ചു. കുറഞ്ഞ സമയപരിധിയിലുള്ള അധിക നിക്ഷേപങ്ങൾക്ക് സുരക്ഷിതവും കാര്യക്ഷമവുമായ അവസരം ഒരുക്കുക എന്നതാണ് ഈ ഫണ്ടിന്റെ ലക്ഷ്യം.

ഈ ഒപ്പൺ-എൻഡഡ് കാറ്റഗറി III ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (AIF), ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും ലഭ്യമായ ഉയർന്ന ലിക്വിഡിറ്റിയുള്ള ഡെറിവേറ്റീവ് ഇൻസ്ട്രുമെന്റുകളിൽ നിക്ഷേപിക്കും. കാഷ്-ഫ്യൂച്ചേഴ്‌സ്, ഓപ്ഷൻസ്, ഓവർ-ദി-കൗണ്ടർ (OTC) ഡെറിവേറ്റീവ്സ്, നോൺ-ഡെലിവറബിൾ ഫോർവേഡ്‌സ് (NDFs) തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള വിവിധ തരത്തിലുള്ള അർബിറ്റ്രാജ് രീതികൾ ഇതിനായി ഉപയോഗിക്കും.

“അർഥ ഭാരത് ആബ്സല്യൂട്ട് റിട്ടേൺ ഫണ്ട് ചരക്കുകൾ, കറൻസികൾ, ഓഹരികൾ തുടങ്ങിയ വിവിധ ആസ്തി വിഭാഗങ്ങളിലെ ഡെറിവേറ്റീവുകളിൽ നിക്ഷേപിച്ച് സ്ഥിരമായ വരുമാനം നൽകുകയാണ് ലക്ഷ്യം. ദിശാബോധത്തോടെയും ദിശാരഹിതമായും പ്രവർത്തിക്കുന്ന ഡെറിവേറ്റീവ് രീതികൾ ഉപയോഗിച്ച് ഹെഡ്ജ്ഡ്, ലിവറേജ്ഡ് പൊസിഷനുകൾ നിർമ്മിച്ച് റിസ്ക് നിയന്ത്രിച്ച് ക്യാപിറ്റൽ കാര്യക്ഷമത ഉറപ്പാക്കും.”- IFSC LLP അർഥ ഭാരത് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് മാനേജിംഗ് പാർട്നർ, സച്ചിൻ സാവ്രികർ പറഞ്ഞു.

ഫണ്ടിന്റെ മൾട്ടി-ആസ്തി, മൾട്ടി-സ്ട്രാറ്റജി സമീപനം ഇക്വിറ്റീസ്, കൊമോഡിറ്റീസ്, വിദേശ കറൻസി, പലിശ നിരക്കുകൾ എന്നിവയെ ഉൾപ്പെടുത്തി, കോൺസൻട്രേഷൻ റിസ്ക് കുറയ്ക്കാനും പോർട്ട്ഫോളിയോയുടെ പ്രതിരോധ ശേഷി വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഫണ്ട് ലക്ഷ്യമിടുന്ന നിക്ഷേപകർ

ഫണ്ട് പ്രധാനമായും പ്രവാസി ഇന്ത്യക്കാരെയാണ് (NRI) ലക്ഷ്യമിടുന്നത്. ഇവർക്ക് പദ്ധതിയിൽ നിന്നുള്ള വരുമാനം നികുതിയില്ലാതെ ലഭിക്കും. കൂടാതെ മിഡിൽ ഈസ്റ്റ് ഉൾപ്പെടെ അന്താരാഷ്ട്ര വിപണികളിലെ ഫാമിലി ഓഫിസുകളും ഇൻസ്റ്റിട്യൂഷണൽ നിക്ഷേപകരും ഈ ഫണ്ടിന്റെ പരിധിയിൽ ഉൾപ്പെടും.

10 മടങ്ങ് ലിവറേജ്

ഫണ്ടിന് സ്വന്തം കോർപ്പസ് തുകയുടെ 10 മടങ്ങ് വരെ ലിവറേജ് പ്രയോജനപ്പെടുത്താനാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഡെറിവേറ്റീവ് ഇടപാടുകൾക്ക് സാധാരണയായി മൊത്തം മൂല്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ആവശ്യം വരുന്നത്. ഇത് റിസ്ക് നിയന്ത്രണത്തോടൊപ്പം ക്യാപിറ്റൽ കാര്യക്ഷമതയും ഉയർന്ന വരുമാന സാധ്യതയും നൽകും,

കൂടാതെ ഈ പദ്ധതി നേരത്തെ പരീക്ഷിച്ച് വിജയിച്ചതാണ്. 2025 ജൂണിൽ ആരംഭിച്ച അർഥ ഗ്ലോബൽ മൾട്ടിപ്ലയർ ഫണ്ടിന്റെ വിജയത്തിനു പിന്നാലെയാണ് പുതിയ ഫണ്ടിന്റെ പ്രഖ്യാപനം. തുടക്കത്തിലെ രണ്ട് മാസത്തിനുള്ളിൽ തന്നെ ആ ഫണ്ടിന് 9% വരുമാനം ലഭിക്കുകയും ചെയ്തു.

നീയോ ആസറ്റ് മാനേജ്മെന്റ് മുൻ വൈസ് പ്രസിഡന്റ് ആയ മനീഷ് കബ്രയാണ് ഫണ്ടിന് നേതൃത്വം നൽകുന്നത്. അദ്ദേഹം പുതിയ അർഥ ഭാരത് ആബ്സല്യൂട്ട് റിട്ടേൺ ഫണ്ടിന്റെ മാനേജറായി നിയമിക്കപ്പെട്ടു. ഫണ്ടിന്റെ പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസുകളും ഡെറിവേറ്റീവ് സ്ട്രാറ്റജികളും മനീഷ് കബ്ര നയിക്കും.

Related Posts