Your Image Description Your Image Description

ഓൺലൈനിലൂടെ വർധിച്ചു വരുന്ന തട്ടിപ്പിനെതിരെ ജാഗ്രത നിർദ്ദേശവുമായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ ഓരോ ദിവസവും പുതിയ രീതികളാണ് തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്. വഞ്ചനപരാമയ ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചും വ്യാജ വെബ്‌സൈറ്റുകൾ വഴി തൊഴിൽ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ ചോർത്തുന്നതടക്കമുള്ള നിരവധി മാർഗങ്ങൾ ഉപയോഗിച്ച് ആണ് തട്ടിപ്പ് നടത്തുന്നത്.

യുട്യൂബ് ചാനൽ സബ്സ്ക്രബ് ചെയ്യുകയും രണ്ട് മൂന്ന് മിനിറ്റ് വീഡിയോ കാണുകയും ചെയ്താൽ നിങ്ങൾക്ക് ദിനേനെ 60 മുതൽ 300 റിയാൽവരെ സമ്പാദിക്കാം എന്ന് പറഞ്ഞാണ് അടുത്തിടെ ഒമാൻ സ്വദേശികൾക്കും വിദേശികൾക്കും ലഭിച്ച വഞ്ചനപരാമയ സന്ദേശങ്ങളിലൊന്ന്. ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾ തടയാൻ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ബോധവത്കരിക്കുകയാണ് ഏറ്റവും നല്ല മാർഗ്ഗമെന്ന് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *