Your Image Description Your Image Description

കോട്ടയം ജില്ലയിലെ പ്രമുഖ സി ബി എസ് ഇ വിദ്യാഭ്യാസസ്ഥാപനവും
ജൂനിയർ കോളേജുമായ നെടുംകുന്നം സെയിന്റ് ജോൺ ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ 31 ആം വാർഷികാഘോഷം ‘റിഥമോസ് -2023’ നാളെ (ഡിസംബർ 22 വെള്ളിയാഴ്ച) വൈകിട്ട് 5 മണിക്ക് സമാരംഭിക്കും.

ഇൻസ്റ്റഗ്രാമിൽ 20 മില്യനിലധികം പ്രേക്ഷകരെ നേടിയ ആദ്യ മലയാളിയും ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനുമായ ജിതേഷ്ജി ‘സെലിബ്രിറ്റി ഗസ്റ്റായി ‘ എത്തുന്നുവെന്ന പ്രത്യേകതയും ഈ വാർഷികാഘോഷത്തിനുണ്ട്.

‘ന്യൂ ജൻ വൈബ് ‘ കൃത്യമായി തിരിച്ചറിഞ്ഞ് പുതുതലമുറയുമായി പൂർണ്ണമായും ഇന്ററാക്ട് ചെയ്തും പ്രചോദിപ്പിച്ചും പ്രഭാഷണകലയെ ഒരു ‘visual treat ‘ ആയി അവതരിപ്പിച്ച് അന്താരാഷ്ട്രശ്രദ്ധ നേടിയ
പെർഫോമിംഗ്‌ ചിത്രകാരനാണ് ജിതേഷ്ജി.

വിനോദത്തിനൊപ്പം വിജ്ഞാനവും വിസ്മയവും കാമ്പസ്സിന്റെ ന്യു ജൻ വൈബിനിണങ്ങിയ വേഗവരയ്ക്കുമൊപ്പം സിനിമാറ്റിക് ഡാൻസ് സ്റ്റെപ്പുകളും ഡി ജെ / ബി ജി എം മ്യൂസിക്കുകളുമൊക്കെ സമന്വയിച്ച ‘ജീ ഷോ’ എന്ന മാസ്മരിക ഇൻഫോടൈൻമെന്റ് സ്റ്റേജ് ത്രില്ലറുമായിട്ടാണ്
വേഗവരയുടെ മാന്ത്രികൻ ജിതേഷ്ജി
കോട്ടയം നെടുംകുന്നം സെയിന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സിബിഎസ്ഇ സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ വാർഷികാഘോഷം കളറാക്കാൻ ‘സെലിബ്രിറ്റി ഗസ്റ്റായി’ വന്നെത്തുന്നത്.

നെടുംകുന്നം പാസ്റ്ററൽ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ
ചങ്ങനാശ്ശേരി എസ് ബി കോളേജ് പ്രിൻസിപ്പൽ റവ : ഫാ ജോസഫ് പ്ലാത്തോട്ടം, സെന്റ് ജോൺ ബാപ്ടിസ്റ്റ് സ്കൂൾ മാനേജർ റവ ഫാ വർഗീസ് കൈതപ്പറമ്പിൽ, പ്രിൻസിപ്പൽ സിസി ലൂക്ക, വൈസ് പ്രിൻസിപ്പൽ റവ ഫാദർ ഫെനി എരുപതിൽ, പി റ്റി എ പ്രസിഡന്റ് അനന്ത്‌ കുമാർ എന്നിവർ പ്രസംഗിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടക്കും

Leave a Reply

Your email address will not be published. Required fields are marked *