Your Image Description Your Image Description
Your Image Alt Text

ഇടുക്കി: മൂന്നാറില്‍ ഇന്നലെ കണ്ടത് കരിമ്പുലിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്. കരിമ്പുലിയാണെന്നത് നേരത്തെ വ്യക്തമാകാതിരുന്നതിനാൽ ‘അജ്ഞാതജീവി’ എന്ന പേരിലാണ് വാര്‍ത്ത പ്രചരിച്ചത്.

ഇന്നലെ കരിമ്പുലിയെ കണ്ടയാള്‍ അതിന്‍റെ വീഡിയോയും ഫോട്ടോകളും വനംവകുപ്പിന് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷം വനംവകുപ്പ് തന്നെയാണ് കരിമ്പുലിയാണെന്ന കാര്യം സ്ഥിരീകരിച്ചത്. മാസങ്ങൾക്ക് മുമ്പ് ചൊക്കനാട് ഭാഗത്ത് കണ്ട അതേ കരിമ്പുലിയാണിതെന്നും വനംവകുപ്പ് പറയുന്നു. ഒന്നര വര്‍ഷം മുമ്പ് പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിടിടിവി ക്യാമറയില്‍ പതിഞ്ഞ കരിമ്പുലിയും ഇതുതന്നെയാണെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *