Your Image Description Your Image Description

ഇന്ത്യ യമഹ മോട്ടോര്‍ (ഐവൈഎം) പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറെ കാത്തിരുന്ന മോഡലുകളായ ആര്‍3-യും സ്ട്രീറ്റ് ഫൈറ്റര്‍ എംടി-03യും ഇന്ത്യയില്‍ പുറത്തിറക്കുന്നു. “ദി കോള്‍ ഓഫ് ബ്ലൂ” എന്ന പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ഈ രണ്ട് മോഡലുകളും യമഹയുടെ റേസിങ്ങ് ഡിഎന്‍എയെ പ്രതിനിധീകരിച്ച്   ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിൽ കൂടുതല്‍ വ്യാപകമാവുകയാണ്. മികച്ച മോട്ടോര്‍സൈക്കിളിങ്ങ് അനുഭവവും പരമാവധി പ്രകടനവും റേസിങ്ങ് പാരമ്പര്യവുമാണ് ഉപഭോക്താക്കൾക്ക് യമഹ വാഗ്ദാനം ചെയ്യുന്നത്.

 

യമഹയുടെ വാഹന നിരകളിലേക്ക് പുതുതായി കടന്നെത്തിയ ഇരു മോഡലുകളും ആര്‍15, എംടി15 എന്നിവയുടെ യുവ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. പുതുപുത്തന്‍ ആര്‍ 3-യും എംടി-03-യും 321 സിസി കരുത്തുള്ള 4-സ്‌ട്രോക്ക്, ഇന്‍-ലൈന്‍ 2 സിലിണ്ടര്‍, ഡിഒഎച്ച്സി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് മുന്നോട്ട് വയ്ക്കുന്നത്. 10750 ആര്‍ പി എം പരമാവധി കരുത്തില്‍ 30.9 കെ ഡബ്ലിയുവും (42 പിഎസ് ഉല്‍പ്പാദിപ്പിക്കുന്നത്), 9000 ആര്‍ പിഎം പരമാവധി ടോര്‍ക്കില്‍ 29.5എന്‍എമ്മും (3കെജി-എം) ഉൽപ്പാദിപ്പിക്കുന്ന 4-വാല്‍വ് പ്രതി സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിന്‍ ആണ് ഇത്. ഇതിനു പുറമേ ഇരു ബൈക്കുകളിലും ഭാരം കുറവുള്ള ഡയമണ്ട് ഫ്രെയിം, അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, നീളമുള്ള സ്വിങ്ങ്ആം, മോണോ-ക്രോസ് റിയര്‍ സസ്‌പെന്‍ഷന്‍, ഒന്നില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ഡ് ലൈറ്റും ടെയില്‍ ലൈറ്റും ടേണ്‍ സിഗ്നല്‍ ലൈറ്റും പോലുള്ള സവിശേഷതകളും ഉണ്ട്. വൈസെഡ് ആര്‍-എം1 എന്ന മോട്ടോര്‍സൈക്കിളിന്റെ ശക്തമായ ജനിതക പാരമ്പര്യമുള്ള ആര്‍3 ഹാര്‍ഡ്കോർ മോട്ടോര്‍സൈക്കിളിസ്റ്റുകളെ പോലും ആവേശം കൊള്ളിക്കുന്ന തരത്തില്‍ നിര്‍മ്മിച്ചതാണ്. അതേസമയം ധീരതയും സാഹസികതയും പ്രകടിപ്പിക്കുന്ന ആര്‍ട്ട് വര്‍ക്കോടെയുള്ള  എംടി-03 തങ്ങളുടെ റൈഡുകളില്‍ ടോര്‍ക്കും സജീവതയും ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *