Your Image Description Your Image Description

ടാറ്റൂകൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗ്. കൈകളിൽ ക്ലോക്ക് രൂപത്തിൽ ടാറ്റൂ ചെയ്ത 2:20 എന്ന മാർക്ക് ചെയ്തിട്ടുണ്ട്. ഇതിന് പിന്നിലെ പ്രാധാന്യമാണ് റിങ്കു വെളിപ്പെടുത്തിയത്. 2018 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തിരഞ്ഞെടുത്തപ്പോൾ സമയം 2:20 ആയിരുന്നുവെന്ന് റിങ്കു പറഞ്ഞു.

‘2018 ൽ കെകെആർ എന്നെ തിരഞ്ഞെടുത്തപ്പോൾ സമയം 2:20 ആയിരുന്നുവെന്നും അതാണ് തന്റെ ജീവിതം മാറ്റിമറിച്ച ദൈവത്തിന്റെ പദ്ധതിയെന്നും റിങ്കു പറഞ്ഞു. അതിന് ശേഷം എന്റെയും കുടുംബത്തിന്റെയും ജീവിതം പൂർണമായും മാറി. അതിന് മുമ്പ് ഞങ്ങൾക്ക് ഒന്നുമില്ലായിരുന്നു, അതിന് ശേഷം വീടുകൾ വാങ്ങി, സഹോദരങ്ങളുടെ വിവാഹങ്ങൾ എളുപ്പമായി’, റിങ്കു പറഞ്ഞു.

Also Read: ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് തഴയപ്പെട്ടത് ബുദ്ധിമുട്ടുണ്ടാക്കി, ഇത് ചിലത് തെളിയിക്കാനുള്ള അവസരം; മുഹമ്മദ് സിറാജ്

കെകെആറിനൊപ്പമുള്ള ആദ്യ മൂന്ന് വർഷങ്ങളിൽ റിങ്കുവിന് വലിയ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ 2022 സീസണിൽ 34.80 ശരാശരിയിൽ 174 റൺസും 148-ൽ അധികം സ്ട്രൈക്ക് റേറ്റും നേടി. 2023 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 474 റൺസ് നേടി. നാല് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 59.25 ശരാശരിയും 149.53 സ്ട്രൈക്ക് റേറ്റും നിലനിർത്തി.

അതിനിടയിൽ റിങ്കു സിംഗ് രണ്ട് ഏകദിനങ്ങളും 33 ടി 20 മത്സരങ്ങളും കളിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാക്കളായ ടീമിൽ റിസർവ് പ്ലെയറായി സിംഗ് ഉണ്ടായിരുന്നു. കഴിഞ്ഞ തവണ കെകെആറിനൊപ്പം തന്റെ ആദ്യ ഐപിഎൽ കിരീടം നേടി.

Leave a Reply

Your email address will not be published. Required fields are marked *