Your Image Description Your Image Description

ആന്ധ്രപ്രദേശിൽ ‘ജയ്ഹോ പിന്നാക്കവിഭാഗം’ പ്രചാരണത്തിന് തുടക്കമിട്ട് തെലുഗുദേശം പാർട്ടി (ടി.ഡി.പി.) ദേശീയ അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു. വൈ.എസ്.ആർ. കോൺഗ്രസ് ഭരണകാലത്ത് പിന്നാക്കവിഭാഗങ്ങൾ നേരിടുന്ന അനീതികളെക്കുറിച്ച് അവബോധം വളർത്തുകയാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നായിഡു പറഞ്ഞു.

‘‘പിന്നാക്കവിഭാഗങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ശാക്തീകരണമാണ് ലക്ഷ്യം. വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി സർക്കാർ വഞ്ചിച്ച പിന്നാക്കവിഭാഗങ്ങൾക്കായി ടി.ഡി.പി. ചരിത്രപരമായ പദ്ധതിക്ക് തുടക്കമിട്ടു. ജഗൻ സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ബി.സി. സംവരണം 34 ശതമാനത്തിൽനിന്ന് 24 ശതമാനമായി കുറച്ചു. പ്രതിവർഷം പിന്നാക്കവിഭാഗക്കാർക്ക് 75,000 കോടി രൂപ ചെലവഴിക്കുമെന്ന് അവകാശപ്പെട്ടിട്ടും ഒരുരൂപപോലും ചെലവഴിച്ചിട്ടില്ല’’ -അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *