Your Image Description Your Image Description

ചേലക്കര നിയോജക മണ്ഡലത്തിലെ മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ആറ്റൂരില്‍ നിര്‍മ്മിക്കുന്ന കാര്‍ഷിക സമുച്ചയത്തിന്റെ കെട്ടിട നിര്‍മ്മാണത്തിന് 100 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് 20 കോടി ചിലവില്‍ ശീതീകരിച്ച പഴം പച്ചക്കറി സംസ്‌കരണ, വിപണന കേന്ദ്രം തുടങ്ങുന്നത്.

ഇതിന്റ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് എം.എല്‍.എ ആസ്തി വികസന പദ്ധതിയില്‍ നിന്നും 100 ലക്ഷം രൂപ കെട്ടിട നിര്‍മ്മാണത്തിനായി മന്ത്രി കെ. രാധാകൃഷ്ണന്‍ അനുവദിച്ചത്. കാര്‍ഷിക സമുച്ചയം വരുന്നതോടെ മണ്ഡലത്തിലെ കാര്‍ഷിക മേഖയ്ക്ക് പുത്തനുണര്‍വ് കൈവരും. കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും വില്‍ക്കുന്നതിനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *