Your Image Description Your Image Description
Your Image Alt Text

നടി മേഘ്നയുടെ മകൻ കുഞ്ഞു റയാനൊപ്പം ചുവടുവെച്ച് നടി നസ്രിയ. ഇരുവരും ആടിത്തിമിർക്കുന്നതിന്റെ  വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു നസ്രിയയുടെ പിറന്നാൾ. ജന്മദിന ആശംസകൾ നേർന്ന് മേഘ്ന പങ്കുവെച്ച വിഡിയോ ആണ് പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയത്.

ചുവന്ന നിറത്തിലുള്ള പാൻ്റ്സും ബനിയനുമാണ് റയാന്റെ വേഷം. അയഞ്ഞ പാന്റ്സും ഓപ്പൺ ഷർട്ടുമാണ് നസ്രിയയുടെ വേഷം. നസ്രിയ ചുവടു വയ്ക്കുന്നതിനൊപ്പം ആടി തിമിർക്കുകയാണ് കുഞ്ഞു റയാനും.

‘എന്റെ പ്രിയപ്പെട്ട ബേബി ഗേളിന് ജന്മദിനാശംസകൾ. നീയും റയാനും ചേർന്നാടിയ നൃത്തച്ചുവടുകൾ അവസാനം അപ് ലോഡ് ചെയ്യുകയാണ്. ലവ് യു നചുക്ക’ – വിഡിയോ പങ്കുവെച്ച് കൊണ്ട്  മേഘ്ന  കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *