Your Image Description Your Image Description

ദുബായിലെ ജനസംഖ്യ ഒരുലക്ഷത്തിലേറെ വർധിച്ചതായി ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ദുബായിൽ 1,00,240 പുതിയ താമസക്കാരാണുള്ളത്. 2023 ജനുവരി ഒന്നുവരെ 35.5 ലക്ഷം താമസക്കാരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഞായറാഴ്ചയോടെ ഇത് 36.5 ലക്ഷമായി ഉയർന്നു.

കഴിഞ്ഞ രണ്ടു വർഷത്തിനകം ഒട്ടേറെ തൊഴിലവസരങ്ങൾ ദുബായ് സൃഷ്ടിച്ചിട്ടുണ്ട്. സുരക്ഷിത്വം, മികച്ച പൊതു സേവനങ്ങൾ, വിനോദസഞ്ചാരം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, നിക്ഷേപ അന്തരീക്ഷം, മികച്ച ജീവിതസാഹചര്യങ്ങൾ എന്നിങ്ങനെ അനുകൂല ഘടകങ്ങൾ ജനങ്ങളെ ദുബായിലേക്ക് ആകർഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *