Your Image Description Your Image Description

പുതുവത്സര സമ്മാനമായി സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് 5000 രൂപ വീതം ക്രെഡിറ്റ് ചെയ്തതായി ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.731 വിദ്യാർഥികൾക്ക് 36.55 ലക്ഷം രൂപ പ്രാവീണ്യ നിധിയായി സർക്കാർ അനുവദിച്ചു.

എസ്എസ്എൽസി, പ്ലസ് ടു (സംസ്ഥാന /സിബിഎസ്ഇ/ഐസിഎസ്ഇ) പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് ക്യാഷ് അവാർഡ് നൽകുന്നത്. അവാർഡിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *