Your Image Description Your Image Description

മസ്കറ്റ്: ഒമാനിലെ സീബ് വിലായത്തിൽ ചെറിയ പെരുന്നാൾ നമസ്‌കാരം നിർവ്വഹിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക്. വിലായത്തിലെ സയ്യിദ ഫാത്തിമ ബിൻത് അലി മസ്ജിദിലാണ് സുൽത്താൻ പെരുന്നാൾ നമസ്കാരം നടത്തിയത്.

ഒമാൻ മതകാര്യ മന്ത്രി മുഹമ്മദ് ബിൻ സൗദ് മാമറി പെരുന്നാൾ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകി.
ഒമാനിലെ കിരീടാവകാശിയും സാംസ്കാരിക-കായിക, യുവജന മന്ത്രിയുമായ സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ്, മറ്റു രാജകുടുംബാംഗങ്ങൾ, വിവിധ വകുപ്പുകളിലെ മന്ത്രിമാർ, വിലായത്തുകളിലെ അധികാരികൾ, ശൂറാ കൗൺസിൽ അംഗങ്ങൾ, ഒമാൻ സായുധ സേനകളുടെ കമാൻഡർമാർ, മറ്റ് സൈനിക, സുരക്ഷാ ഏജൻസി തലവന്മാർ എന്നിവരും ഭരണാധികാരിയോടൊപ്പം ഈദ് അൽ ഫിത്തർ പ്രാർത്ഥനകളിൽ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ എത്തി.

അതേസമയം അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിലാണ് യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പെരുന്നാൾ പ്രാർത്ഥന നിർവ്വഹിച്ചത്. വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയവർക്കും രാജ്യത്തെ എല്ലാവർക്കും മറ്റ് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾക്കും ശൈഖ് മുഹമ്മദ് പെരുന്നാളാശംസകൾ നേർന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ അൽ ബദീയിലെ ഈദ് മുസല്ലയിൽ പ്രാർത്ഥന നിർവഹിച്ചു.ങ്കെടുക്കാൻ എത്തി.

 

Leave a Reply

Your email address will not be published. Required fields are marked *