Your Image Description Your Image Description

 

മുംബൈ: ഇത് മനഃപൂർവം! ഹാർദ്ദിക്കിനെതിരെ ആഞ്ഞടിച്ച് ഇർഫാൻ പത്താൻ.ഐപിഎല്ലില്‍ ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനോടും തോറ്റ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ബാറ്റിംഗില്‍ നല്ല തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാതെ ഹാര്‍ദ്ദിക് കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായതാണ് ഇര്‍ഫാന്‍ പത്താനെ ചൊടിപ്പിച്ചത്.

20 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായി മുംബൈ തകര്‍ന്നടിഞ്ഞപ്പോള്‍ ക്രീസിലെത്തിയ ഹാര്‍ദ്ദിക് 21 പന്തില്‍ 34 റണ്‍സെടുത്ത് പുറത്തായിരുന്നു. ഹാര്‍ദ്ദിക്കും തിലക് വര്‍മയും ചേര്‍ന്ന് മുംബൈയെ പത്താം ഓവറില്‍ 75 റണ്‍സിലെത്തിച്ചപ്പോള്‍ മുംബൈ 150ന് മുകളിലുള്ള സ്കോര്‍ സ്വപ്നം കണ്ടെങ്കിലും ചാഹലിനെ സിക്സ് പറത്താനുള്ള ഹാര്‍ദ്ദിക്കിന്‍റെ ശ്രമം റൊവ്മാന്‍ പവലിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ അവസാനിച്ചതോടെ മുംബൈ വീണ്ടും തകര്‍ന്നു. ഒടുവില്‍ 20 ഓവറില്‍ നേടാനായത് 125 റണ്‍സും.

ക്രിക്കറ്റ് അറിയാവുന്നര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്, ഒരു ബാറ്റര്‍ ക്രീസില്‍ സെറ്റായി കഴിഞ്ഞാല്‍ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നതെന്ന് ഇര്‍ഫാന്‍ പത്താന്‍ എക്സിലെ പോസ്റ്റില്‍ പറഞ്ഞു.ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ ക്യാപ്റ്റന്‍ സ്വയം ഏറ്റെടുക്കുമ്പോഴാണ് ടീം അംഗങ്ങളുടെ ബഹുമാനം ലഭിക്കുകയെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നെ എങ്ങനെ ടീം അംഗങ്ങളുടെ ആദരവ് കിട്ടുമെന്നും ഇര്‍ഫാന്‍ പത്താന്‍ ചോദിച്ചു.

ജസ്പ്രീത് ബുമ്രക്ക് ന്യൂ ബോള്‍ നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ റോക്കറ്റ് സയന്‍സൊന്നും ഇല്ലെന്നും ടീമിലെ ഏറ്റവും മികച്ച ബൗളറെ ന്യൂ ബോള്‍ ഏല്‍പ്പിക്കുക എന്നത് ഏതൊരു ക്യാപ്റ്റനും ചെയ്യേണ്ടതാണെന്നും പറഞ്ഞ ഇര്‍ഫാന്‍ ഇന്നലെ പക്ഷെ ഹാര്‍ദ്ദിക് അങ്ങനെ ചെയ്തത് വിജയലക്ഷ്യം 126 റണ്‍സ് മാത്രമായതുകൊണ്ടാണെന്നും വ്യക്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 54 റണ്‍സുമായി പുറത്താകാതെ നിന്ന റിയാന്‍ പരാഗിന്‍റെ ബാറ്റിംഗ് മികവിലാണ് രാജസ്ഥാന്‍ അനായാസം മറികടന്നത്.

Leave a Reply

Your email address will not be published. Required fields are marked *