Your Image Description Your Image Description

വിവാഹ ആഘോഷത്തിൽ ക്ഷണകത്തുകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. പലപ്പോഴും വ്യത്യസ്തത കൊണ്ട് ഇവ ജനശ്രദ്ധനേടാറുമുണ്ട്. സമൂഹ മാധ്യമങ്ങളിലിപ്പോൾ നിറയുന്നതും തെലങ്കാനയിലെ സങ്കറെഡ്ഡിയി നിന്നുള്ള ഒരു ക്ഷണക്കത്ത് വിശേഷമാണ്.

മകന്റെ വിവാഹത്തിന് ആളുകളെ ക്ഷണിക്കുന്നതിനൊപ്പം കത്തിൽ അച്ഛൻ മറ്റൊരു അഭ്യർഥന കൂടി നടത്തി. നവദമ്പതികൾക്കായി സമ്മാനങ്ങൾ കൊണ്ടുവരരുതെന്നതായിരുന്നു ഇത്. അതിനെന്തിത്ര പുതുമ എന്നാലോചിക്കേണ്ട, അടുത്ത അഭ്യർഥനയാണ് വൈറൽ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു കത്തിലെ അടുത്ത അഭ്യർഥന.

സായ് കുമാറിന്റെയും മഹിമ റാണിയുടെയും വിവാഹ കത്തിലാണ് മോദിക്ക് വോട്ട് ചെയ്യണമെന്ന അഭ്യർഥനയുള്ളത്. ‘നിങ്ങൾ നരേന്ദ്ര മോദിജിക്ക് വോട്ട് ചെയ്യുക, അതാണ് ഈ വിവാഹത്തിനുള്ള സമ്മാനം’ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. ഏപ്രിൽ നാലിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

ജനങ്ങൾക്ക് മോദിയോടുള്ള ഇഷ്ടമാണ് ഇതിലൂടെ കാണുന്നതെന്നാണ് പലരും സമൂഹ മാധ്യമത്തിൽ കുറിക്കുന്നത്. ഒരിക്കലും രാഹുൽ ഗാന്ധിക്ക് വേണ്ടി ഇങ്ങനൊരു അഭ്യർഥനയുണ്ടാവില്ലെന്നും കമന്റ് ചെയ്യുന്നുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വിവാഹ കത്തില്‍ മോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *