Your Image Description Your Image Description

മലപ്പുറം ജില്ലയിലെ ഒരു സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷയ്ക്കിടെ വിദ്യാർഥികൾക്കും അധ്യാപകനും ഭക്ഷ്യവിഷബാധയേറ്റു. വേങ്ങര, കണിമംഗലം ഇഎംയുപി സ്‌കൂളിലെ 19 വിദ്യാർഥികൾക്കും ഒരു അധ്യാപകനും അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്നലെയാണ് സംഭവം.

195 കുട്ടികളാണ് പരീക്ഷ എഴുതാനിരുന്നത്. അവർക്കെല്ലാം സ്കൂളിൽ നിന്ന് ചോറും കോഴിക്കറിയും തൈരും വിളമ്പി. ഇതേത്തുടർന്നാണ് പരീക്ഷ എഴുതുന്നതിനിടെ വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *