Your Image Description Your Image Description

ലണ്ടന്‍: യുകെയില്‍ കാണാതായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഡിസംബര്‍ 14ന് അര്‍ദ്ധരാത്രി കാണാതായ 23 വയസുകാരന്‍ ഗുരഷ്മാന്‍ സിങ് ഭാട്ടിയയുടെ മൃതദേഹമാണ് ഈസ്റ്റ് ലണ്ടനിലെ കാനറി വാര്‍ഫിലുള്ള തടാകത്തിന് സമീപത്തു നിന്ന് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളിൽ പറയുന്നു.കാണാതാവുന്ന രാത്രി കുടുംബാംഗങ്ങളെ വീഡിയോ കോളില്‍ ബന്ധപ്പെട്ട ഗുരഷ്മാന്‍, ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചിരുന്നു.

ജലന്ധറിലെ മോഡല്‍ ടൗണ്‍ സ്വദേശിയായ അദ്ദേഹത്തെ തന്റെ ജന്മദിനം കൂടിയായിരുന്ന ഡിസംബര്‍ 15ന് പുലര്‍ച്ചെയാണ് കാണാതായത്.വിദ്യാര്‍ത്ഥിയെ കാണാതായത് മുതല്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാപക ക്യാമ്പയിനുകള്‍ നടന്നിരുന്നു.ലോഫ്ബറോ സര്‍വകലാശാലയിലെ എം.എസ്.സി ഡിജിറ്റല്‍ ഫിനാന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ഗുരഷ്മാന്‍ സിങ് ഭാട്ടിയ കഴിഞ്ഞ ജനുവരിയിലാണ് യുകെയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *