Your Image Description Your Image Description

സുരേഷ് ഗോപിയുടെ ആഗ്രഹം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി നടി ശോഭന മത്സരിക്കണമെന്നാണ് . ഈ ആഗ്രഹം പരസ്യമായി വെളിപ്പെടുത്തി . ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുവെന്നും ശോഭന സമ്മതിച്ചിട്ടുണ്ടെന്നുമാണ് സുരേഷ് ഗോപി പറയുന്നത് .

‘ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. തിരുവനന്തപുരത്ത് തന്നെ ശോഭന സ്ഥാനാർത്ഥിയാകണം. ഇതുമായി ബന്ധപ്പെട്ട് ഞാനും കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചിരുന്നുവെന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ സുരേഷ് ഗോപി പറഞ്ഞത് .

പിന്നെന്താ കുഴപ്പം ? ശോഭനയെ അങ്ങ് മത്സരിപ്പിച്ചാൽ പോരെ ? വേറെ സ്ഥാനാർത്ഥികളെ തപ്പി നടക്കണ്ടല്ലോ ? എളുപ്പമായില്ലേ ? കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് പുറമേ നടി ശോഭനയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും പേരുകൾ പരിഗണിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തിന് എത്തിയതോടെയാണ് ശോഭന ബിജെപിയിൽ ചേരുമെന്ന അഭ്യൂഹമുയർന്നത്. ഇതിന് മുമ്പ് ഇത്ര വലിയ വനിതാ സംഗമം കണ്ടിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തിൽ വനിതാ സംവരണ ബിൽ പാസാക്കിയത് ഒട്ടേറെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുമെന്നും ജനുവരി മൂന്നിന് നടന്ന സമ്മേളനത്തിൽ ശോഭന പ്രസംഗിച്ചിരുന്നു .

മാത്രമല്ല ,ചടങ്ങിൽ പങ്കെടുക്കാനെത്തിയതിന്റെ ചിത്രം ‘ഹ്യൂജ് ഫാൻ മൊമന്റ്’ എന്ന തലക്കെട്ടോടെ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ശോഭനയെ തന്നെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണം .

എങ്കിലേ രാവിലെ എട്ടുമണിക്ക് തന്നെ വീട്ടിൽ പോയിരിക്കാൻ പറ്റൂ . സുരേഷ് ഗോപിയോട് ഒരു ചോദ്യം ചോദിച്ചോട്ടെ ? നിങ്ങളൊക്കെ വിദ്യാർത്ഥി ആയിരുന്നപ്പോഴും യുവാക്കളായിരുന്നപ്പോഴും എവിടെയായിരുന്നു ? അന്ന് ഈ പാർട്ടി കേരളത്തിലും ഇന്ത്യയിലും ഇല്ലായിരുന്നോ ?

ആരെങ്കിലുമൊക്കെ നട്ടുവളർത്തി വിളവെടുക്കാൻ നേരം മാത്രം കഴുകനെപോലെ വന്നൊട്ടുന്ന നിങ്ങളെയൊക്കെ ഏഴയലത്ത് അടുപ്പിക്കരുത് . പാർട്ടിയ്ക്ക് വേണ്ടി അടികൊള്ളാനും ഇടികൊള്ളാനും രക്തസാക്ഷിയാകാനും കുറെ ആളുകൾ . നിങ്ങളൊക്കെ നിങ്ങളുടെ എല്ലാ ജോലിയുമൊതുക്കി വിശ്രമിക്കാൻ നേരം മത്സരിക്കാനും എം എൽ എ ആകാനും എം പി ആകാനും മന്ത്രിയാകാനും കുപ്പായവും തയ്പ്പിച്ചു വരുന്നത് യുവതീ യുവാക്കളോട് കാണിക്കുന്ന ഏറ്റവും വലിയ ചതിയാണ് .

നിങ്ങളൊക്കെ സിനിമയിൽ ആവുന്ന കാലത്ത് അഭിനയിച്ചു നേടാനുള്ളതെല്ലാം നേടി , ഇനി ശിഷ്ട കാലം എം പി യായി വിശ്രമിക്കാം , നല്ല ഭൂതിയാ . ഇതിനൊക്കെ നിന്ന് തരുന്ന പാർട്ടിയുടെ ഏമാന്മാരെ വേണം കവളി വടികൊണ്ടടിച്ചോടിക്കാൻ.

നിങ്ങളുടെയൊക്കെ വിചാരം നിങ്ങൾ മത്സരിച്ചാൽ മാത്രമേ ജയിക്കാൻ പറ്റുമെന്നോ ? ചുമ്മാതാ , പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട് ജീവിതം തന്നെ ഉഴിഞ്ഞുവച്ച യുവതീയുവാക്കളുണ്ട് , അവരൊക്കെ മത്സരിക്കാനും യോഗ്യതയുള്ളവരാ . താങ്കൾക്ക് ഒരവസരം തന്നുവെന്ന് കരുതി സിനിമയിലുള്ള താങ്കളുടെ പിണിയാളുകൾക്കെല്ലാം അവസരം കൊടുക്കണമെന്ന് പറയുന്നത് ചെറ്റത്തരമാണ് . അത്രയേ പറയുവാനുള്ളു .

Leave a Reply

Your email address will not be published. Required fields are marked *