Your Image Description Your Image Description

കഴിഞ്ഞ തവണ 19 സീറ്റിലും എൽ.ഡി.എഫ് പരാജയപ്പെട്ടപ്പോൾ, ഏകവിജയം നേടി ആലപ്പുഴ വെട്ടിപ്പിടിച്ച എ.എം.ആരിഫിനെപ്പറ്റി സോഷ്യൽ മീഡിയയിൽ ഇടത് ക്യാമ്പ് വിശേഷിപ്പിച്ചതിങ്ങനെയാണ് ‘കനലൊരു തരി മതി” .

അതെ ‘കനലൊരു തരി മതി”, ആ തരിയായിരുന്നു ലോക്സഭയിൽ വെട്ടി തിളങ്ങിയത് . ആ കനൽ അണയാതിരിക്കാൻ അഭിമാന പോരാട്ടത്തിലാണ് ഇത്തവണയും ആലപ്പുഴയിൽ എൽ.ഡി.എഫ് പോരാളി
എ.എം. ആരിഫ്.

സീറ്റ് തിരിച്ചുപിടിക്കാനായി കരുത്തുറ്റ സ്ഥാനാർത്ഥിയെ തേടുന്ന കോൺഗ്രസ്, രണ്ട് തവണ ആലപ്പുഴയിൽ നിന്ന് വിജയിച്ച മുൻ കേന്ദ്രമന്ത്രിയും സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിനെ തന്നെ കളത്തിലിറക്കുന്നുവെന്നാണ് കേൾക്കുന്നത് .

വേണുഗോപാലിന് മത്സരിക്കാൻ തീരെ താൽപ്പര്യമില്ല , അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുവരികയാണ് , തോറ്റാൽ രാഷ്ട്രീയ ഭാവി തന്നെ തുലാത്രാസിലാകുന്ന നിലയിലാണ് . ആ സാഹചര്യത്തിലാണ് വേണുഗോപാൽ മത്സരിക്കാനെത്തുന്നത് .

അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം,കരുനാഗപ്പള്ളി നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലം. ഐക്യകേരള രൂപീകരണത്തിന് മുമ്പ് തിരുക്കൊച്ചിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പി.ടി പുന്നൂസായിരുന്നു ആലപ്പുഴയുടെ പാർലമെന്റംഗം.

1956 ലെ സംസ്ഥാന രൂപീകരണത്തെ തുടർന്ന് മണ്ഡലം അമ്പലപ്പുഴയായി. 57ൽ പി.ടി.പുന്നൂസും 1962ൽ പി.കെ.വാസുദേവൻ നായരും 67ൽ സുശീല ഗോപാലനും ഇടതുപക്ഷ എം.പി മാരായി. ആർ.എസ്.പിയുടെ കെ.ബാലകൃഷ്ണനായിരുന്നു 1971 ൽ ജയിച്ചത്.

അമ്പലപ്പുഴയെന്ന പേര് മാറി ആലപ്പുഴ മണ്ഡലമായതിനു ശേഷം 1977 മുതൽ 2019വരെ നടന്ന 12തിരഞ്ഞെടുപ്പുകളിൽ എട്ടിലും വലതുപക്ഷത്തിനൊപ്പമായിരുന്നു വിജയം. 1977ൽ വി.എം. സുധീരൻ വിജയിച്ചപ്പോൾ , 1980 ൽ സുശീല ഗോപാലൻ തിരിച്ചു പിടിച്ചു ,

വീണ്ടും 1984ലും 89ലും കോൺഗ്രസ്സിന്റെ വക്കം പുരുഷോത്തമൻ വിജയക്കൊടി നാട്ടിയെങ്കിലും , 91ൽ ടി.ജെ. ആഞ്ചലോസിലൂടെ സി.പി.എംതിരിച്ചുപിടിച്ചു . 96 മുതൽ 99 വരെ വി.എം.സുധീരൻ വീണ്ടും ഇവിടെനിന്ന് ലോക്സഭയിലെത്തി.

1996ലെ പതിനൊന്നാം ലോക്സഭയ്ക്ക് ഒന്നര വർഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 98ൽ എ.ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടാം ലോക്സഭയും 413ാം ദിവസം പിരിച്ചുവിട്ടതോടെയാണ് 1999 ലേതടക്കം മൂന്നു തിരഞ്ഞെടുപ്പുകൾ വേണ്ടിവന്നത്. ഈ മൂന്ന് പ്രാവശ്യവും സുധീരൻ തന്നെയാണ് വിജയിച്ചത് .

2004 ൽ അട്ടിമറി വിജയത്തിലൂടെ ഡോ.കെ.എസ്. മനോജ് ആലപ്പുഴയെ ഇടത് പാളയത്തിലെത്തിച്ചു. പക്ഷെ 2009 ലും 2014 ലും കോൺഗ്രസിലെ കെ.സി. വേണുഗോപാലിനൊപ്പമായിരുന്നു വിജയം. 2019ൽ ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് സ്ഥാനാർത്ഥിയായെങ്കിലും ആരിഫിനോട് പരാജയപ്പെട്ടു.

സ്വന്തം മണ്ഡലമായ അരൂർ അടക്കം അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഷാനിമോൾക്ക് പിന്നിൽപ്പോയ ആരിഫ് ചേർത്തല, കായംകുളം മണ്ഡലങ്ങളിലെ മികച്ച പ്രകടനത്തിലാണ് വിജയം കൈവരിച്ചത്. ഇത്തവണ ആരിഫിന്റെ ലോക്സഭയിലെ പ്രകടനം കൊണ്ടും മണ്ഡലത്തിലെ വികസനം കൊണ്ടും ,മാത്രം വിജയക്കൊടി പാറിക്കും . ഇത്തവണ ആരിഫിന്റെ മുന്നിൽ കെ സി വേണുഗോപാൽ മുട്ടുകുത്തും .

Leave a Reply

Your email address will not be published. Required fields are marked *