Your Image Description Your Image Description

ഓരോ വര്‍ഷം കഴിയുന്തോറും മതപരമായ കാര്യങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാകുന്ന കാഴ്ചകളാണ് ഓരോ സ്ഥലത്ത് നിന്നും പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി പാകിസ്ഥാനിലെ ലാഹോറില്‍ അറബി വാക്യങ്ങള്‍ പ്രിന്‍റ് ചെയ്ത വസ്ത്രം ധരിച്ചെത്തിയ സ്ത്രീയെ ആള്‍കൂട്ടം അക്രമിച്ചു. വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്നും ഇസ്ലാം മത വിശ്വാസികള്‍ വിശുദ്ധപുസ്തകമായി കരുതുന്ന ഖുറാനിലെ വാക്യങ്ങള്‍ വസ്ത്രത്തില്‍ ആലേഖനം ചെയ്തത് വിശ്വാസികളെ പ്രകോപിതരാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുവതി, ഭക്ഷണം കഴിക്കാനായി ഒരു പ്രാദേശിക റെസ്റ്റോറന്‍റില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. യുവതിയുടെ വസ്ത്രത്തിലെ അറബി വാക്യം ഖുറാല്‍ നിന്നുള്ളതാണെന്ന് റെസ്റ്റോറന്‍റിലെത്തിയ ചിലര്‍ ആരോപിച്ചു. ഇത് ഖുറാനിനോടുള്ള അനാദരവാണെന്ന് ആള്‍ക്കൂട്ടം ആരോപിച്ചതോടെ റെസ്റ്റോറന്‍റിലുണ്ടായിരുന്നവര്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും വസ്ത്രം ഊരാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആള്‍ക്കൂട്ടം യുവതിയെ അപമാനിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനിടെ ലാഹോര്‍ പോലീസ് സംഘം സ്ഥലത്തെത്തുകയും യുവതിയെ ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *