Your Image Description Your Image Description
ആലപ്പുഴ: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരസഭയിൽ നടപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ നഗരം 2023-24 പദ്ധതിയുടെ രണ്ടാം ദിന പരിപാടികൾ നഗരസഭ ചെയർപേഴ്‌സൺ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു. ജില്ല ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ വൈ.ജെ. സുബിമോൾ അധ്യക്ഷയായി.
ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് മേഖലകളിൽ ജോലി ചെയ്യുന്ന അഥിതി തൊഴിലാളികൾക്കായി ‘അറേബ്യൻ വിഭവങ്ങളും ഭക്ഷ്യ സുരക്ഷയും ‘ എന്ന വിഷയത്തിൽ കായംകുളം ഫുഡ് സേഫ്റ്റി ഓഫീസർ സൗമ്യ, ‘ഭക്ഷ്യ സുരക്ഷാ നിയമം -2006’ എന്ന വിഷയത്തിൽ ആലപ്പുഴ ഫുഡ് സേഫ്റ്റി ഓഫീസർ രാഹുൽ രാജ് എന്നിവർ സെമിനാർ അവതരിപ്പിച്ചു. ഭക്ഷ്യ വ്യാപാര സംഘടന നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയോട് അനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ലൈസൻസ്- രജിസ്‌ട്രേഷൻ മേളകൾ, ബോധവൽക്കരണ പരിപാടികൾ, പ്രത്യേക ഭക്ഷ്യ സുരക്ഷാ പരിശോധനകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *