Your Image Description Your Image Description

ബോളിവുഡ് നടിയും മോഡലുമായ ഉർവശി റൗട്ടേലയ്ക്ക് സംഗീതജ്ഞൻ യോയോ ഹണി സിംഗ് മൂന്ന് കോടി രൂപയുടെ ജന്മദിന കേക്ക് സമ്മാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ‘ലവ് ഡോസ് 2’ എന്ന പുതിയ സംഗീത ആൽബത്തിൻ്റെ സെറ്റിൽ വച്ച് നടിയുടെ 30-ാം പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായാണ് ഈ 24 കാരറ്റ് സ്വർണ്ണ കേക്ക് സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും വിലകൂടിയ കേക്കാണിതെന്ന് അവകാശപ്പെടുന്നു. ഇത് യഥാർത്ഥ 24 കാരറ്റ് സ്വർണ്ണ കേക്ക് ആണെന്ന് ചിത്രങ്ങളോടൊപ്പം ഉർവ്വശി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

“എൻ്റെ അഭിപ്രായത്തിൽ, ഉർവശി ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയാണ്, അത് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. അവർ ഏറ്റവും സുന്ദരിയായ പെൺകുട്ടിയാണ്, അതുകൊണ്ടാണ് ഞാൻ അവരെ നേരത്തെ ലവ് ഡോസിനായി കാസ്റ്റ് ചെയ്തത്. ഈ സഹകരണം വൻ വിജയമായിരുന്നു. അന്നുമുതൽ, ആരാധകർ കൂടുതൽ ആവശ്യപ്പെടുന്നു. അന്നും ഇന്നും ഒരു കലാകാരിയെന്ന നിലയിൽ ഉർവ്വശിയുടെ വളർച്ച ഞാൻ കണ്ടു, അവർ ഒരു ആഗോള സൂപ്പർസ്റ്റാറാണ്,” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *