Your Image Description Your Image Description

ഷാജി കൈലാസ് ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ് .

ജാനേമൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ . ചിത്രമിപ്പോൾ നിറഞ്ഞ സദസിൽ തീയേറ്ററുകളിൽ മുന്നേറുകയാണ്. മലയാളത്തിന്റെ മറ്റൊരു മികച്ച സർവൈവൽ ത്രില്ലറായ്‌ മാറിക്കൊണ്ടിരിക്കുകയാണ് യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച മഞ്ഞുമ്മൽ ബോയ്സ് . ചിത്രത്തിന് നല്ല പോസിറ്റീവ് രേസ്പോൻസ് ആൺ ലഭിക്കുന്നത് .
ചിത്രം കണ്ട ശേഷം ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ച ഒരു പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത് .

ചിത്രം കണ്ടപ്പോൾ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച തന്റെ മൂത്ത സഹോദരനെ ഓർത്തു പോയെന്ന് ഷാജി കൈലാസ് കുറിച്ചു. എം ടി യുടെ ഒരു വിശേഷണത്തോടെ തുടങ്ങുന്ന കുറിപ്പിൽ ഒരു തിരക്കഥയും സിനിമയും എത്രമേൽ ജീവിത യാഥാർഥ്യങ്ങളോട് ചേർന്ന് നിൽക്കുന്നു എന്നദ്ദേഹം പറയുന്നു .

‘ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ. പ്രേക്ഷകലക്ഷങ്ങൾ ഏറ്റെടുത്ത ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു ഓർമ്മയാണ്. വേർപാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്.’

എന്നദ്ദേഹം പങ്കു വെക്കുമ്പോൾ വര്ഷങ്ങള്ക്കു മുൻപ് സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് പോയ തന്റെ ചേട്ടനു സംഭവിച്ച അപകട മരണം ഓർത്തെടുക്കുകയാണ് . അദ്ദേഹം പത്തിൽ പഠിക്കുമ്പോൾ സുഹൃത്തുക്കളോടൊപ്പം അഗസ്ത്യാര്കൂടത്തിലേക്ക് പോയ ചേട്ടൻ ഡാമിൽ വീണ് മരിക്കുകയായിരുന്നു . സുഹൃത്തുക്കളെല്ലാം രക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിഫലമായി . ജ്യേഷ്ഠൻ മരണപ്പെട്ടു .

മഞ്ഞുമ്മൽ ബോയ്സിന് അവരുടെ സുഹൃത്തിനെ രക്ഷിക്കാൻ സാധിച്ച പോലെ സ്വന്തം ഏട്ടനെയും ആൻ രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന അദ്ദേഹം വേദനയോടെ പങ്കു വെക്കുന്നു .

സിനിമ അനുഭവങ്ങളുടെയും കൂടി കലയാവണമെന്നും മിടുക്കരായ ഇതിന്റെ അണിയറക്കാർ തെളിയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു .

മഞ്ഞുമ്മൽ ബോയ്സിന്റെ അണിയറ പ്രവർത്തകരെ അഭിനധിച് കൊണ്ട്

ഇനിയും നിങ്ങൾക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാൻ പറ്റട്ടെ. നിങ്ങളുടെ സിനിമകളിൽ ഇനിയും ജീവിതം കിടന്ന് പിടയ്ക്കട്ടെ. അത് ആരുടെയെങ്കിലും കണ്ണുകളെ ഈറനണിയിക്കട്ടെ, മനസുകളെ വിമലീകരിക്കട്ടെ, നിങ്ങൾ വലിയ ഉയരങ്ങളിൽ എത്തട്ടെ. എന്ന് പറഞ്ഞാണദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *