Your Image Description Your Image Description

ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ത്രിപുരയിൽ സമരപ്രഖ്യാപനവുമായി തിപ്ര മോത. മരണം വരെ നിരാഹാരം കിടക്കുമെന്ന് തിപ്ര മോത നേതാവ് പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമൻ പ്രതികരിച്ചു. ഗോത്ര വിഭാഗത്തിന്റെ പ്രശ്‌നങ്ങൾക്ക് ഭരണഘടന പരമായ പരിഹാരം വേണമെന്ന് ആവശ്യം അദ്ദേഹം ആവശ്യപ്പെട്ടു.ഓഡിയോ സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം.

കേന്ദ്ര സർക്കാർ ത്രിപുരയിലെ ജനങ്ങളെ അവഗണിക്കുന്നുവെന്ന് പ്രദ്യോത് ബിക്രം മാണിക്യ ദേബ് ആരോപിച്ചു.ആവശ്യങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ജീവത്യാഗം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘തന്റെ ആരോഗ്യം നല്ലതല്ല.താൻ മരിച്ചാൽ ഉത്തരവാദി കേന്ദ്രവും സംസ്ഥാനവുമാണ്… താൻ വിവാഹിതനല്ല, കുട്ടികളുമില്ല. ഇനി ആരും തന്നെ വിവാഹം കഴിക്കില്ല. സ്വകാര്യ ജീവിതം അവസാനിച്ചു. 10 ദിവസത്തോളം ന്യൂഡൽഹിയിൽ കാത്തിരുന്നെങ്കിലും ചർച്ചകൾ ഒരു പരിഹാരവും ഉണ്ടാക്കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇത് അപമാനമായിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, നിരാഹാര സമരം തുടങ്ങുമെന്ന് അദ്ദേഹം നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *