Your Image Description Your Image Description

ബെംഗളൂരു: വീണ്ടുമൊരു മലയാളി വിജയശില്‍പിയായി അവതരിച്ചു, വനിത ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിതകള്‍ക്ക് ത്രില്ലര്‍ ജയം. ഒരവസരത്തില്‍ ജയമുറപ്പിച്ചിരുന്ന യുപി വാരിയേഴ്‌സിനെ മലയാളി താരം ശോഭന ആശയുടെ അഞ്ച് വിക്കറ്റ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിതകള്‍ 2 റണ്‍സിന് തോല്‍പിക്കുകയായിരുന്നു. ആര്‍സിബിയുടെ 157 റണ്‍സ് പിന്തുടരവെ അവസാന പന്തില്‍ 5 റണ്‍സ് വിജയലക്ഷ്യം നേടാന്‍ യുപിക്കായില്ല. ദീപ്‌തി ശര്‍മ്മയുടെ ഷോട്ട് രണ്ട് റണ്‍സില്‍ ഒതുങ്ങി. സ്കോര്‍: ആര്‍സിബി- 157/6 (20), യുപി വാരിയേഴ്‌സ്- 155/7 (20).

മലയാളി താരം ശോഭന ആശയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ആര്‍സിബി വനിതകള്‍ക്ക് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. വനിത ഐപിഎല്ലില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടം ശോഭന ആശ സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി വനിതകള്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം സഭിനേനി മേഘന, റിച്ച ഘോഷ് എന്നിവരുടെ അര്‍ധസെഞ്ചുറിക്കരുത്തില്‍ നിശ്ചിത 20 ഓവറില്‍ 157-6 എന്ന മികച്ച സ്കോറിലെത്തുകയായിരുന്നു. ക്യാപ്റ്റനും ഓപ്പണറുമായ സ്‌മൃതി മന്ദാന (13), സോഫീ ഡിവൈന്‍ (1), എലിസ് പെറി (8) എന്നിവര്‍ പുറത്താകുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിതകള്‍ക്ക് 54 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അവിടുന്ന് സഭിനേനി മേഘന 44 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 53 ഉം, റിച്ച ഘോഷ് 37 ബോളില്‍ 12 ബൗണ്ടറികളോടെ 62 ഉം റണ്‍സുമായി ആര്‍സിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും നാലാം വിക്കറ്റില്‍ 71 റണ്‍സ് ചേര്‍ത്തതാണ് ബാംഗ്ലൂരിന് കരുത്തായത്.

ജോര്‍ജിയ വേര്‍ഹാം (0), സോഫീ മോളിന്യൂസ് (9*), ശ്രേയങ്ക പാട്ടീല്‍ (8*) എന്നിങ്ങനെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിത താരങ്ങളുടെ മറ്റ് സ്കോറുകള്‍. യുപി വാരിയേഴ്സിനായി രാജേശ്വരി ഗെയ്‌ക്‌വാദ് രണ്ടാളെ മടക്കിയപ്പോള്‍ ഗ്രേസ് ഹാരിസും തഹ്‌ലിയ മഗ്രാത്തും സോഫീ എക്കിള്‍സ്റ്റണും ദീപ്‌തി ശര്‍മ്മയും ഓരോ വിക്കറ്റ് വീഴ്ത്തി.
ആര്‍സിബിയുടെ ശോഭ

മറുപടി ബാറ്റിംഗില്‍ യുപി വാരിയേഴ്‌സിന്‍റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ടോപ് ത്രീയായ ക്യാപ്റ്റന്‍ അലീസ ഹീലി (5), വൃന്ദ ദിനേശ് (18), തഹ്‌ലിയ മഗ്രാത്ത് (22) എന്നിവര്‍ പുറത്താകുമ്പോള്‍ ടീം സ്കോര്‍ 8.3 ഓവറില്‍ 49 റണ്‍സ്. വൃന്ദയെയും തഹ്‌ലിയയെയും ഒരേ ഓവറില്‍ മലയാളിയായ ശോഭന ആശയാണ് പുറത്താക്കിയത്. എന്നാല്‍ ഗ്രേസ് ഹാരിസും ശ്വേത ശെരാവത്തും ചേര്‍ന്ന് 16 ഓവറില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീം സ്കോര്‍ 126ല്‍ എത്തിച്ചു. ഇതോടെ യുപി വാരിയേഴ്‌സിന് 24 പന്തില്‍ ജയിക്കാന്‍ 32 റണ്‍സ് മതിയെന്നായി.

എന്നാല്‍ 18-ാം ഓവര്‍ എറിയാനെത്തിയ ശോഭന ആശ ആദ്യ പന്തില്‍ ശ്വേത ശെരാവത്തിനെ (25 പന്തില്‍ 31), പുറത്താക്കി. തൊട്ടടുത്ത പന്തില്‍ കിരണ്‍ നവ്‌ഗീര്‍ കഷ്‌ടിച്ച് എല്‍ബിയില്‍ നിന്ന് റിവ്യൂവിലൂടെ രക്ഷപ്പെട്ടു. എന്നാല്‍ നാലാം പന്തില്‍ ഗ്രേസ് ഹാരിസിനെ (23 ബോളില്‍ 38) ശോഭന ബൗള്‍ഡാക്കി. ആറാം പന്തില്‍ ശോഭനയെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാന്‍ ശ്രമിച്ച കിരണ്‍ നവ്‌ഗീറിനെ (3 പന്തില്‍ 1) റിച്ച ഘോഷ് സ്റ്റംപ് ചെയ്തു. 16 ഓവറില്‍ 126-3 എന്ന സ്കോറിലായിരുന്ന യുപി 17 ഓവറില്‍ 128-6 എന്ന നിലയില്‍ പരുങ്ങലിലായപ്പോള്‍ ശോഭന ആശ 4 ഓവറില്‍ 22 റണ്‍സിന് അഞ്ച് വിക്കറ്റ് തികച്ചു. പൂനം ഖേംനറും ദീപ്തി ശര്‍മ്മയും ക്രീസില്‍ നില്‍ക്കേ അവസാന രണ്ടോവറില്‍ 16 റണ്‍സാണ് യുപിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *