Your Image Description Your Image Description

പത്തനംതിട്ട : ശുദ്ധജലക്ഷാമം പരിഹരിക്കാൻ റോഡ് വെട്ടിപ്പൊളിച്ച് പുതിയ പൈപ്പ് സ്ഥാപിച്ച് തൊട്ടടുത്തദിവസം തന്നെ പെപ്പ് പൊട്ടി. ആഴ്ചകൾ പിന്നിട്ടിട്ടും പൈപ്പ് നന്നാക്കാതെ ജല അതോറിറ്റി. വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി ജനങ്ങൾ പരക്കം പായുമ്പോഴാണ് ജല അതോറിറ്റി ഓഫീസിന് ഒരു വിളിപ്പാടകലെ ദിവസേന ലിറ്റർകണക്കിന് ജലം പാഴാകുന്നത്. കല്ലറക്കടവിലെ ജില്ലാ ജല അതോറിറ്റി കാര്യാലയത്തിലേക്ക് പ്രവേശിക്കുന്ന പാതയ്ക്ക് സമീപമാണ് കഴിഞ്ഞ നാല് ആഴ്ചയായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.

പൈപ്പ് പൊട്ടിയ ഭാഗത്ത് വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. റോഡരികിൽ വലിയ കുഴി രൂപപ്പെട്ടിട്ടും അപായസൂചന നൽകുന്ന ഒരു ബോർഡുപോലും സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.നഗരസഭ 25-ാം വാർഡിൽ പാമ്പൂരിപാറ ഭാഗത്ത് ദീർഘനാളായി അനുഭവപ്പെട്ട ജലക്ഷാമം പരിഹരിക്കാൻ കഴിഞ്ഞ മാസമാണ്‌ കല്ലറക്കടവ് മുതൽ പാമ്പൂരിപ്പാറ വരെയുള്ള ഭാഗത്തെ റോഡ് വെട്ടിപ്പൊളിച്ച് പുതിയ പൈപ്പ് സ്ഥാപിച്ചത്.

എന്നാൽ പൈപ്പ് സ്ഥാപിച്ച് അതിലൂടെ ജലം കടത്തിവിടാൻ തുടങ്ങിയതോടെ കല്ലറക്കടവിലും അരിപ്പാട്ട് കടവിന് സമീപവും പൈപ്പ് പൊട്ടുകയും ജലം റോഡിലൂടെ ഒഴുകുകയുമായിരുന്നു.

പൈപ്പ് പൊട്ടിയ രണ്ടിടത്തും റോഡിൽ ഗർത്തം രൂപപ്പെടുകയും ചെയ്തതിനാൽ അപകട സൂചന നൽകുന്ന ഒരു ബോർഡുപോലും ഇവിടെയില്ല.

Leave a Reply

Your email address will not be published. Required fields are marked *