Your Image Description Your Image Description

ഫോഴ്‌സ് ഗൂർഖ അഞ്ച് ഡോർ എസ്‌യുവി കുറച്ച് കാലമായി പരീക്ഷണ ഘട്ടത്തിലാണ്. ഗൂർഖയുടെ ഫോർ-ഡോർ പിക്കപ്പ് ട്രക്ക് ബോഡി ശൈലിയും തദ്ദേശീയ വാഹന നിർമ്മാതാക്കൾ പരീക്ഷിക്കുന്നുണ്ട്. ഗൂർഖയുടെ 5-ഡോർ പതിപ്പ് മാരുതി സുസുക്കി ജിംനിക്കും വരും മാസങ്ങളിൽ പുറത്തിറങ്ങാനിരിക്കുന്ന മഹീന്ദ്ര ഥാർ 5-ഡോറിനും ഒരു വെല്ലുവിളിയായി അവതരിപ്പിക്കും . ഈ സമയത്ത്, അതിൻ്റെ ലോഞ്ച് തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ല. എങ്കിലും, മോഡൽ ഉൽപ്പാദനത്തോട് അടുക്കുകയാണെന്നും 2024 രണ്ടാം പകുതിയിൽ നിരത്തുകളിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അഞ്ച് ഡോർ ഫോഴ്‌സ് ഗൂർഖയുടെ ഡിസൈനും സ്റ്റൈലിംഗും അതിന്‍റെ ത്രീ-ഡോർ പതിപ്പിന് സമാനമായിരിക്കും. അതിൻ്റെ 3-ഡോർ പതിപ്പിനെ അപേക്ഷിച്ച്, 5-ഡോർ ഗൂർഖയ്ക്ക് ഏകദേശം 400 എംഎം നീളമുള്ള വീൽബേസ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്, ഇത് അതിൻ്റെ ബ്രേക്ക്ഓവർ ആംഗിൾ കുറയ്ക്കും. താഴ്ന്ന വേരിയൻ്റുകളിൽ ചെറിയ സ്റ്റീൽ വീലുകൾ വരാം. ഉയർന്ന ട്രിമ്മിൽ 255/65 റോഡ്-ബയേസ്‍ഡ് ടയറുകളുള്ള ഡ്യുവൽ-ടോൺ 18 ഇഞ്ച് വീലുകൾ അവതരിപ്പിക്കാം.

കറുത്തിരുണ്ട ഫ്രണ്ട് ഗ്രില്ലും ഫ്രണ്ട് ബമ്പറും, എൽഇഡി ഡിആർഎല്ലുകൾ, ബോണറ്റിൽ ഘടിപ്പിച്ച ടേൺ ഇൻഡിക്കേറ്ററുകൾ, ടെയിൽലാമ്പുകൾ, പിൻ ബമ്പർ, സ്‌നോർക്കൽ എന്നിവ അതിൻ്റെ നിലവിലെ മോഡലില്‍ കാണുന്നതിന് സമാനമായിരിക്കും. വൃത്താകൃതിയിലുള്ള യൂണിറ്റുകൾക്ക് പകരം ഫോഴ്‌സ് സിറ്റിലൈൻ എംയുവിയിൽ നിന്ന് കടമെടുത്ത ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളാണ് ഇതിനെ വേറിട്ടു നിർത്തുന്നത്. ഇതിൻ്റെ പിൻഭാഗത്തെ ക്വാർട്ടർ ഏരിയയും ഗ്ലാസ്‌ഹൗസും പുനർരൂപകൽപ്പന ചെയ്യും. മോഡലിന് വലിയ ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ ഉണ്ടായിരിക്കും. ശക്തിക്കായി, 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള അതേ മെഴ്‌സിഡസ് ഉറവിടത്തിലുള്ള 2.6 എൽ ഡീസൽ എഞ്ചിൻ തന്നെയാണ് 5-ഡോർ ഗൂർഖയും ഉപയോഗിക്കുക. അധിക പവർ ഉത്പാദിപ്പിക്കാൻ എഞ്ചിൻ ട്യൂൺ ചെയ്യാവുന്നതാണ്.

ഫോഴ്‌സ് ഗൂർഖ അഞ്ച് ഡോറിൽ ആറ്, ഏഴ്, ഒമ്പത് എന്നിങ്ങനെ ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകൾ വാഗ്ദാനം ചെയ്യും. അതിൻ്റെ ടെസ്റ്റ് പതിപ്പുകളിലൊന്ന് മൂന്നാം നിരയിൽ സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകളോടെ കാണപ്പെട്ടു. അതേസമയം ചില മുൻ ചാര ചിത്രങ്ങൾ മധ്യ, മൂന്നാം നിരകൾക്കുള്ള വ്യക്തിഗത ക്യാപ്റ്റൻ സീറ്റുകൾ കാണിക്കുന്നു. ഒരു ബെഞ്ച് സീറ്റ് ലേഔട്ട് ഓപ്ഷനും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *