Your Image Description Your Image Description

 

വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ (സിയുകെ) അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.എഫ്തികാർ അഹമ്മദ് ബിയെ സർവീസിൽ തിരിച്ചെടുത്തു.

ആഭ്യന്തര പരാതി പരിഹാര സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ചും പുനഃപരിശോധനാ സമിതിയുടെ മിനിറ്റ്സ് കൂടി പരിഗണിച്ചുമാണ് സസ്‌പെൻഷൻ പിൻവലിച്ചത്. സസ്‌പെൻഷൻ റദ്ദാക്കിയ ഉത്തരവിൽ എഫ്തിക്കറിനെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും സൂചിപ്പിച്ചിരുന്നു. പരാതിക്കാരുടെ അക്കാദമിക കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്നും കർശനമായി അകറ്റിനിർത്തും. ക്ലാസ് മുറികളിൽ അച്ചടക്കം ഉറപ്പാക്കാനും ഉത്തരവിൽ നിർദേശമുണ്ട്. വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ 28നാണ് ഡോ.എഫ്തികാർ അഹമ്മദ് ബിയെ സസ്‌പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *