Your Image Description Your Image Description

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ മുസ്ലിം ലീഗ് തീരുമാനിച്ചു. എംപിമാരായ ഇ ടി മുഹമ്മദ് ബഷീറും അബ്ദുസ്സമദ് സമദാനിയുമാണ് ഇത്തവണയും ലീഗ് സ്ഥാനാർഥികൾ. എങ്കിലും ഇവരുടെ സീറ്റ് മാറ്റം ഉണ്ടായേക്കും.മലപ്പുറത്ത് നിന്നുള്ള എംപിയാണ് അബ്ദുസ്സമദ് സമദാനി. എന്നാൽ ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആരോഗ്യനില കണക്കിലെടുത്ത് മലപ്പുറം സീറ്റ് നൽകിയേക്കും. പകരം സമദാനി പൊന്നാനിയിൽ നിന്ന് മത്സരിക്കും. നേരത്തെ ഇ ടി മുഹമ്മദ് ബഷീർ മലപ്പുറത്ത് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലീഗിന് മൂന്നാം സീറ്റ് ലഭിക്കാൻ സാധ്യതയില്ല. പകരം രാജ്യസഭാ സീറ്റ് നൽകിയേക്കും. ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, രാജ്യസഭാ സീറ്റ് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.മൂന്നാം സീറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ ചർച്ചകൾ നടക്കുന്നുണ്ടെന്നും അവ പൂർത്തിയായാൽ മറുപടി നൽകാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *