Your Image Description Your Image Description

 

കുഴി ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് മലയാളി വിദ്യാർഥികൾ ബൈക്ക് അപകടത്തിൽ മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി സുരേഷ് കുമാറിൻ്റെ മകൻ എസ് വിഷ്ണുകുമാർ (22), കൊല്ലം പൂയപ്പള്ളി മരുതമോൻപള്ളിയിൽ ജേക്കബ് ജോർജിൻ്റെ മകൻ ആൽബി ജി ജേക്കബ് (22) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഹെന്നൂർ-ബഗളൂർ പാതയിൽ കണ്ണൂരിലായിരുന്നു അപകടം. വിഷ്ണുവും ആൽബിയും കോതനൂരിലെ കോശിസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥികളായിരുന്നു.

എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹങ്ങൾ അംബേദ്കർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *