Your Image Description Your Image Description

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ‘ചുവപ്പ്’ ആരുടെയും തറവാട്ടു സ്വത്തല്ലെന്ന് മരണശേഷവും ടിപി ഉറക്കെ പറയുന്നുണ്ടെന്ന് ഹരീഷ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വെട്ടേറ്റാലും ഉയിർത്തെഴുന്നേൽക്കുന്ന സഖാവ് എന്നാണ് ടിപി ചന്ദ്രശേഖരനെ അദ്ദേഹം വിശേഷിപ്പിച്ചത്.

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണക്കോടതിയുടെ വിധി തിങ്കളാഴ്ച കേരള ഹൈക്കോടതി ശരിവച്ചു. കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി കോടതി തള്ളി. കേസിലെ പ്രതികളായ കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ട വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഡോ കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എല്ലാ പ്രതികളോടും ഫെബ്രുവരി 26ന് കോടതിയിൽ ഹാജരാകാൻ കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *